സൗദിയിലെ മസ്ജിദുകൾ  നാളെ മുതൽ തുറക്കും
റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ലോക് ഡൗണിന്റെ ഭാഗമായി രണ്ടുമാസം നീണ്ട അടച്ചിടലിനൊടുവില്‍ സൗദി അറേബ്യയിലെ മസ്ജിദുകൾ നാളെ (ഞായറാഴ്ച) തുറക്കുമെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) അറിയിച്ചു.

മക്കയിലെ പള്ളികള്‍ ഒഴികെയുള്ള 90,000 ലധികം ചെറുതും ചെറുതുമായ പള്ളികളാണ് തുറക്കുന്നതെന്ന് ഇസ്‌ലാമിക് കാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനായുള്ള അറ്റകുറ്റപ്പണി, വൃത്തിയാക്കല്‍, ശുചിത്വ പ്രക്രിയ എന്നിവപുരോഗമിക്കുകയാണ്.

പ്രാര്‍ത്ഥനയ്ക്ക് 15 മിനിറ്റ് മുമ്പ് തുറന്ന് അവ പൂര്‍ത്തിയാക്കി 10 മിനിറ്റ് കഴിഞ്ഞാല്‍ അടയ്ക്കണം, ആളുകൾക്കിടയിൽ 2 മീറ്റര്‍ വിടവ് വേണം,  ഫെയ്സ് മാസ്ക് ധരിച്ചിരിക്കണം, 15 വയസ്സിന് താഴെയുള്ള കുട്ടികളെ കൊണ്ട് പോവരുത് എന്നീ നിബന്ധനകൾ പാലിച്ചുകൊണ്ടേ പള്ളി പ്രവേശനം പാടുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter