ഇറാഖ് പ്രധാനമന്ത്രി രാജിവെച്ചു
ബാഗ്ദാദ്: ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്ന് ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജി പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി രാജിപ്രഖ്യാപനം നടത്തിയതോടെ തഹ് രീര്‍ ചത്വരത്തില്‍ പ്രക്ഷോഭകര്‍ ആഹ്ലാദപ്രകടനം നടത്തി. പൊതു ആവശ്യങ്ങള്‍ക്കുള്ള ഫണ്ടിൽ കടുത്ത അഴിമതി നടക്കുന്നുണ്ടെന്ന് ആരോപണം ഉയർത്തിയാണ് ഇറാഖിൽ പ്രക്ഷോഭകാരികൾ തെരുവിലിറങ്ങിയത്. സർക്കാറിലെ ഉന്നതര്‍ അത് ആവശ്യങ്ങൾക്കുള്ള ഈ ഫണ്ട് വെട്ടിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും അഴിമതി തടയാൻ സാധിക്കാത്ത മഹ്ദി സര്‍ക്കാര്‍ രാജിവെക്കണമെന്നും ഇറാഖില്‍ സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ശിയാക്കൾക്ക് ഏറെ സ്വാധീനമുള്ള ഇറാഖിൽ ഷിയാ വിഭാഗക്കാരായ ചെറുപ്പക്കാരാണു സമരത്തിനിറങ്ങിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter