ഒഐസിയുടെ പുതിയ സിക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഛാഡ് മുന്‍ വിദേശ കാര്യ മന്ത്രി
റിയാദ്: ലോകത്തെ ഏറ്റവും വലിയ ഇസ് ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ പുതിയ സിക്രട്ടറി ജനറലായി ഛാഡ് മുന്‍ വിദേശ കാര്യ മന്ത്രി ഹുസൈന്‍ ഇബ്റാഹിം താഹ ചുമതലയേല്‍ക്കും. നിലവിലെ സിക്രട്ടറി ജനറല്‍ യൂസുഫ് അല്‍ ഉതൈമീന് പകരമായാണ് ഹുസൈന്‍ ഇബ്റാഹിം തെരഞ്ഞെടുക്കപ്പെടുന്നത്. അടുത്ത വര്‍ഷം നവംബറിൽ സ്ഥാനമേറ്റെടുക്കുന്ന അദ്ദേഹത്തിന് അഞ്ചു വര്‍ഷമാണ് കാലാവധി. നൈജീരിയന്‍ തലസ്ഥാനമായ നിയാമിയില്‍ ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്റെ 47-ആം കൗണ്‍സില്‍ യോഗത്തിലാണ് പുതിയ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുത്തത്.

പുതിയ സെക്രട്ടറി ജനറല്‍ ഹുസൈന്‍ ഇബ്റാഹിം താഹയെ സഊദി അറേബ്യ സ്വാഗതം ചെയ്തു. "ആഫ്രിക്കന്‍ രാജ്യങ്ങളോടുള്ള സഊദിയുടെ മുന്‍ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ചാഡ് മുന്‍ വിദേശകാര്യ മന്ത്രിയുടെ സ്ഥാരോഹണം, ലോകമെമ്പാടുമുള്ള ഇസ്‌ലാമിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ സജീവമായ പങ്കു വഹിക്കുന്ന ഒ ഐ സി പുതിയ സെക്രട്ടറി ജനറലിന് രാജ്യം പൂര്‍ണ്ണ പിന്തുണ നല്‍കുന്നു", സഊദി വിദേശ കാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. 1969 ല്‍ രൂപീകൃതമായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷനില്‍ ലോകത്തെ 57 മുസ്‌ലിം രാജ്യങ്ങള്‍ അംഗമാണ്. സഊദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായുള്ള ഈ സഖ്യം യുഎന്നിന് ശേഷം ആഗോളാടിസ്ഥാനത്തിലുള്ള രണ്ടാമത്തെ കൂട്ടായ്മയും മുസ്‌ലിംകള്‍ക്കായുള്ള ബൃഹത്തായ ഏറ്റവും വലിയ കൂട്ടായ്മയുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter