അപകീർത്തികരമായ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് തീർത്തും പ്രതിഷേധാര്‍ഹമാണെന്ന്  സൗദി അറേബ്യ
ജിദ്ദ: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചു കൊണ്ടുള്ള കാര്‍ട്ടൂണിനെതിരെ മുസ്‌ലിം ലോകത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ഫ്രാൻസിനെതിരെ കടുത്ത വിമർശനവുമായി സൗദി അറേബ്യ രംഗത്തെത്തി. അപകീർത്തികരമായ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് തീർത്തും പ്രതിഷേധാര്‍ഹമാണെന്നും എല്ലാ പ്രവാചകന്മാരുടെ കാര്യത്തിലും ഈ നിലപാട് തന്നെയാണുള്ളതെന്നും സൗദി വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രാലയം ചൊവാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവര്‍ത്തിച്ചത്.

"ഇസ്‌ലാമിനെ തീവ്രവാദവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഏതൊരു നീക്കത്തെയും തള്ളിക്കളയുന്നു. ആരുടെ ഭാഗത്തു നിന്നായാലും എല്ലാ തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നു. സൗദി പ്രസ്താവനയിൽ പറഞ്ഞു. ബൗദ്ധികവും സാംസ്‌കാരികവുമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിലൂടെ സഹിഷ്ണുതയും സമാധാനവും പരസ്പര ആദരവും പുലരുകയാണ് വേണ്ടതെന്നും ലോകജനതകള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ആദരവിന്റെയും മൂല്യങ്ങള്‍ തകര്‍ക്കുന്നതും വിദ്വേഷം, അക്രമം, തീവ്രവാദം എന്നിവക്ക് വളം വെക്കുന്നതുമായ എല്ലാ തരം നീക്കങ്ങളെയും നിരാകരിക്കുന്നതായും സൗദി അറേബ്യ പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter