നബിദിനത്തില്‍ ഫാറൂഖ് അബ്ദുല്ലയെ പ്രാർത്ഥന നടത്തുന്നതിൽ നിന്ന് തടഞ്ഞു: കശ്മീർ ഭരണകൂടത്തിനെതിരെ നാഷണൽ കോൺഫറൻസ് പാർട്ടി
- Web desk
- Oct 30, 2020 - 09:59
- Updated: Oct 31, 2020 - 18:11
ഫാറൂഖ് അബ്ദുല്ലയെ ആരാധനയില്‍ നിന്ന് വിലക്കിയ നടപടിക്കെതിരെ നാഷണൽ കോൺഫറൻസ് ഉൾപ്പെട്ട ഗുപ്കർ സംഖ്യത്തിന്റെ ഭാഗമായ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും വിമർശിച്ചു. ''ഫാറൂഖ് സാഹിബിനെ നബിദിനത്തില്‍ ഹസ്രത്ബാലില്‍ പ്രാര്‍ഥന നനടത്തുന്നതിൽ നിന്ന് തടഞ്ഞ സംഭവം ഇന്ത്യന്‍ സര്‍ക്കാറിന്റെ ആഴത്തിലുള്ള അനാസ്ഥയെയും ജമ്മുകശ്മീരോടുള്ള അവരുടെ ഇരുമ്പ് മുഷ്ടി സമീപനത്തെയും തുറന്നുകാട്ടുന്നതാണ്. ഇത് ഞങ്ങളുടെ അവകാശങ്ങളുടെ കടുത്ത ലംഘനവും അങ്ങേയറ്റം അപലപനീയവുമാണ്.'' -മെഹബൂബ മുഫ്തി ട്വീറ്ററില്‍ കുറിച്ചു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മുകശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സര്‍ക്കാര്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതു മുതല്‍ ഫാറൂഖ് അബ്ദുല്ല അറസ്റ്റിലായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് രാജ്യം ലോക്ഡൗണിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഈ വര്‍ഷം മാര്‍ച്ചിലാണ് അദ്ദേഹത്തെ വിട്ടയച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment