സെബ്രനിക്ക കൂട്ടക്കൊല:  ഇസ്ലാമോഫോബിയക്ക് ബീജാവാപം നൽകിയ മഹാപാപം
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ കൂട്ടക്കൊലക്കാണ് 1992-1995 കാലയളവില്‍ ബോസ്നിയ ഹെര്‍സഗോവിനയിലെ സൈബേറിയന്‍ പട്ടണം സാക്ഷ്യം വഹിച്ചത്. പതിനായിരക്കണക്കിന് മുസ്ലിം ജനതയാണ് ഈ മഹാവിപത്തിന്റെ കൈപ്പുനീർ അനുഭവിക്കേണ്ടി വന്നത്. വാർത്താമാധ്യമങ്ങൾകൂടുതൽ പരിഷ്കൃതമായ കാലഘട്ടത്തിലായതുകൊണ്ടുതന്നെ കൂട്ടക്കൊലക്ക് അന്താരാഷ്ട്ര പരിവേഷവും കൈവന്നു. ഉത്തരവാദികളായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ അന്താരാഷ്ട്ര സമ്മർദം ശക്തമായതിന് പിന്നാലെ കുറ്റവാളികൾ പിടിക്കപ്പെടുക തന്നെ ചെയ്തു. കൂട്ടക്കൊലയുടെ ഭീകരത ഔദ്യോഗിക കണക്ക് പ്രകാരം 100000 ജനങ്ങള്‍ കൊല്ലപ്പെടുകയും, 25 ദശലക്ഷം ജനങ്ങള്‍ നാടുകടത്തപ്പെടുകയും, 12000 മുതല്‍ 20000 ത്തോളം സ്ത്രീകള്‍ പീഢനത്തിന് ഇരകളാവുകയും ചെയ്ത ഈ സംഭവം മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ചിരുന്നു.                         ഇതിന് എല്ലാം നേതൃത്വം നല്‍കിയ റാറ്റ്കോ മ്ലാദിച്ചിനെ രണ്ടാം ഹിറ്റ്‌ലറെന്ന് നമുക്ക് നിസ്സംശയം വിശേഷിപ്പിക്കാം. വിവിധ കേസുകളിലായി ജീവപര്യന്ത തടവില്‍ കഴിയുകയാണ് മ്ലാഡിച്ച്. ബോസ്നിയയിലെ കശാപ്പുകാരന്‍ എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ മുദ്രകുത്തിയിരുന്ന വ്യക്തിയാണ് എഴുപത്തിനാലുകാരനായിട്ടുള്ള മുന്‍ ജനറല്‍.             തലസ്ഥാനമായ 'സരയേവോ' മൂന്നര വര്‍ഷം സൈനീക ഉപരോധിത്തിലകപ്പെട്ടു. ചുറ്റുമുള്ള   ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നു നഗരത്തിലേക്ക് പീരങ്കികളില്‍ നിന്നും ടാങ്കറുകളില്‍ നിന്നും വെടിയുണ്ടകള്‍ തൊടുത്തുവിട്ടു. മനുഷ്യ ജീവനുകള്‍ കണക്കില്ലാതെ ഭൂമിയില്‍ നിലം പതിച്ചു. പശ്ചാത്തലം 44 ശതമാനം വരുന്ന ബോസ്നിയന്‍ മുസ്ലിംകളെ മൃഗതുല്യരായിട്ടായിരുന്നു 32.5 ശതമാനളുള്ള സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് കണ്ടത്.                               യൂറോപ്പിന്‍റെ തെക്കു കിഴക്കന്‍ മേഖലയിലെ രാജ്യമാണ് യൂഗോസ്ലോവിയ. 1991ൽ ഈ രാഷ്ട്രം തകര്‍ച്ചയെ അഭിമുഖീകരിച്ചതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധമായിരുന്നു ബോസ്നിയയില്‍ മൂന്ന് വര്‍ഷം അരങ്ങേറിയ നരനായാട്ടിന്‍റെ പശ്ചാത്തലം. സെര്‍ബിയ, ക്രൊയേഷ്യ, ബോസ്നിയ, ഹെര്‍സഗോവിന, മസിഡോണിയ, കോണ്‍ടിന ഗ്രോ എന്നീ ആറ് ഘടക റിപ്പബ്ലിക്കുകള്‍ അടങ്ങിയ ഫെഡറേഷനായിരുന്നു യൂഗോസ്ലോവിയ. ഇസ്ലാമോഫോബിയയുടെ തുടക്കം               അക്കാലത്ത് തന്നെയാണ് ഇസ്ലാമോഫോബിയയുടെ തുടക്കം. മാര്‍കല്‍ ജോസിഫ് ടിറ്റോയുടെ കമ്യൂണിസ്റ്റ് ഭരണകാലത്ത് ഇസ്ലാമോഫോബിയ തലപൊക്കിയെങ്കിലും പക്ഷെ അത് അടച്ചമര്‍ത്തപ്പെട്ടു. ടിറ്റോയുടെ മരണത്തോടെ വിഘടന വാദികൾ ശക്തി പ്രാപിച്ചു. അങ്ങനെ രാജ്യങ്ങള്‍ ഒന്നൊന്നായി ഭിന്നിക്കാന്‍ തുടങ്ങി. യഥാർഥത്തില്‍ യൂഗോസ്ലോവിയയിലെ മിക്ക നഗരങ്ങളിലും സെര്‍ബിയ പുലര്‍ത്തിയിരുന്ന മേധാവിത്ത സ്വഭാവം കടുത്ത അതൃപ്തി ജനിപ്പിച്ചിരുന്നു. ഈ അതൃപ്തിയോടെ സെര്‍ബിയ ക്ഷോഭിക്കുകയും മറ്റു രാജ്യങ്ങളെ അക്രമിക്കാന്‍ തുടങ്ങുകയും ചെയ്തു. മ്ലാഡിച്ചിനും കരാഡിച്ചിനും എതിരെ രാജ്യാന്തര ബ്രൂണല്‍ കോടതിക്ക് മുമ്പാകെ മൊഴി നല്‍കുകയും ചെയ്തു. ഈ പാതകങ്ങള്‍ക്കെല്ലാം ഒരിക്കലും ഉത്തരം നല്‍കേണ്ടിവരുമെന്ന് മ്ലാഡിച്ചും കരാദിസിച്ചും ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. അങ്ങനെ ബോസ്നിയന്‍ യുദ്ധം അവസാനിച്ചു. യുദ്ധാനന്തരം അതീവ ഗുരുതരമായ മിക്ക കുറ്റങ്ങളിലും മ്ലാഡിച്ച് ഉത്തരവാദിയാണെന്നാണ് കോടതി വിധിച്ചത്.  ഇതേ കുറ്റങ്ങള്‍ക്ക് തന്നെ ബോസ്നിയയിലെ അന്നത്തെ സെര്‍ബ് രാഷ്ട്ട്രീയ തലവന്‍ റാസോ കരാദിച്ചിന് കഴിഞ്ഞ വര്‍ഷം ശിക്ഷയായി ലഭിച്ചത് നാല്‍പതു വര്‍ഷത്തെ ജയില്‍ വാസമാണ്. ബോസ്നിയയുമായി അതിര്‍ത്തി പങ്കിടുന്ന സെര്‍ബിയയുടെ പ്രസിഡന്‍റായിരുന്ന മിലോസവിച്ചായിരുന്നു മറ്റൊരു പ്രതി.                  ശേഷം കുറ്റവാളികളെ നിയമത്തിന്‍ മുമ്പില്‍ കൊണ്ടു വന്നു. സെര്‍ബിയയില്‍ പുതിയ ഭരണ കൂടം ഉണ്ടാവുകയും ചെയ്തു. ഒന്നര പതിറ്റാണ്ടു കാലം ഒളിവിലായിരുന്ന മ്ലാഡിച്ചിനെ പിടിച്ചത് 2011ല്‍ റുമേനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഒരു ബന്ധു വീട്ടില്‍ നിന്നാൻ.രണ്ട് റിവോള്‍വറുകള്‍ പക്കലുണ്ടായിരുന്നെങ്കിലും ചെറുത്ത് നില്‍ക്കാതെ കീഴടങ്ങി. വാര്‍ദ്ധക്യവും രോഗങ്ങളും കാരണം മ്ലാഡിച്ച് അവശനായിത്തീർന്നിരുന്നു.                    

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter