ഫലസ്തീനി അഭയാര്‍ത്ഥി ക്യാമ്പില്‍  വിവേചനത്തിന്റെ ലബനാന്‍ മതിലുകള്‍ ഉയരുന്നു
einഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ ജര്‍മനിയിലെ ഒരു മതില്‍ തകര്‍ന്നതിന്റെ സന്തോഷത്തിമിര്‍പ്പിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ നവംബര്‍ ഒമ്പത് 1989. ജര്‍മന്‍ പൗരന്മാര്‍ക്ക് യഥാര്‍ത്ഥ നായക പരിവേഷം കൈവന്ന സമയം. ഉളിയും ചുറ്റികയും കൈയിലെടുത്തും മറ്റു ചിലര്‍ നിരായുധരായും ബെര്‍ലിന്‍ മതില്‍ പൊളിക്കാനായി അതിന്മേല്‍ ചാടി വീണു. ചില അപകടകരമായ മതിലുകള്‍ ഉണ്ടാവാറുണ്ട്. ചിലപ്പോ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനായിരിക്കും, ചിലപ്പോ ജനങ്ങള്‍ക്ക് അതിര്‍വരമ്പുകളുമായിരിക്കും. മനുഷ്വത്വത്തെയും സംഭാഷണങ്ങളെയും വേറിട്ടു നിര്‍ത്തുന്ന ക്രൂരതയുടെ പര്യായങ്ങളായ സ്മാരകങ്ങളായി അവ രൂപാന്തരപ്പെടാം. ഇന്ന് ലോകത്ത് കുപ്രസിദ്ധി നേടിയിരിക്കുന്നത് അധിനിവിഷ്ട ഫലസ്ഥീനില്‍ ഇസ്രയേല്‍ നിര്‍മ്മിച്ച മതിലാണ്. അതിന്റെ പണിപൂര്‍ത്തിയാവുന്നതോടെ അത് ഇപ്പോള്‍ ഫലസ്ഥീനികള്‍ താമസിക്കുന്ന ഭൂമികയില്‍ നിന്ന് 400 മൈല്‍ അകലെയായി ടെല്‍അവീവിന്റെ നെഞ്ചകത്ത് വിഭാഗീയതയുടെയും വര്‍ഗീയതയുടെയും അടയാളമായി ഉയര്‍ന്നുവരുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റൊരു വിഭാഗീയതയുടെ മതിലുകൂടി നിര്‍മ്മിക്കുന്നുണ്ട്. 1989 മൈലോളം നീണ്ട്‌നില്‍ക്കുന്ന മതില്‍ അമേരിക്കയുടെയും മെക്‌സിക്കോയുടെയും അതിരുകളിലാണ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഡൊണാള്‍ഡ് ട്രംപ് ഇലക്ഷന്‍ ക്യാമ്പയിനില്‍ തങ്ങള്‍ക്ക് ഈ ആശയം ലഭിച്ചത് ഇസ്രയേലില്‍ നിന്നാണെന്നും പറഞ്ഞിരുന്നു. ട്രംപ് ഉദ്ദേശിക്കുന്നത് സയണിസ്റ്റ് ലോബികള്‍ വിത്തിറക്കിയ വര്‍ഗീയതയുടെ മതില്‍ തന്നെയാണെന്നത് ഇതില്‍നിന്നും വ്യക്തമാണ്. ട്രംപിന്റെ ക്യാമ്പയിന്‍ ടീം ബെഞ്ചമിന്‍ നെതന്യാഹുമായുള്ള ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ മതിലുകളുടെ ലക്ഷ്യവും നാടിന്റെ സുരക്ഷയുംമെല്ലാം ചര്‍ച്ച ചെയ്തിരുന്നു. ന്വൂയോര്‍ക്കില്‍ ഈ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആയിരം മെലുകള്‍ക്കിപ്പുറം ബൈറൂത്തില്‍ ലബനാനിലെ ഗവണ്‍മെന്റും അത്തരമൊരു മതില്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച ചിന്തയിലായിരുന്നു. ഫലസ്ഥീന്‍ അഭയാര്‍ത്ഥി ക്യാമ്പിനു കുറുകെയാണ് ഏറ്റവും വലിയ മതില്‍ നിര്‍മ്മിക്കുവാനുള്ള ലബനാനിന്റെ പുതിയ തത്രപ്പാട്. ലബനാനിലെ ഐനുല്‍ ഹില്‍വയുടെ ചുറ്റുഭാഗത്തായാണ് മതില്‍ നിര്‍മ്മാണം തുടങ്ങുന്നത്. ein-el-hilweh-refugee-campഇതേകുറിച്ച് ലബനാന്‍ സൈന്യത്തിന്റെ ന്വായീകരണം ഇങ്ങനെയാണ്: ഇത് ചില മേഖലയിലെ ഒരു സുരക്ഷിത കവാടം മാത്രമാണ്,താമസിക്കുന്ന സ്ഥലങ്ങളെ കാര്യമായി ബാധിക്കുന്നില്ല. പക്ഷെ ക്യാമ്പിനെയും പരിസരവാസികളെയും ഒഴിവാക്കുവാനുള്ള ഒരു തീരുമാനവും അതിലില്ല എന്നതാണ് സത്യം. അത് ലബനാന്‍ മിലിറ്ററി കമാന്‍ഡര്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെ അവര്‍ പടുത്തുയര്‍ത്തുന്നത് വര്‍ഗീയതയുടെ മതിലുകളാണ്. ഇസ്രയേലീ വര്‍ഗീയ മതില്‍കെട്ടുകള്‍ക്കിടയിലും ലബനാന്‍ മതിലിനിടയിലും ഡിസൈനിങ്ങിലും വീതിയിലും വര്‍ണ്ണനയിലും മാത്രമാണ് വ്യത്യാസമുള്ളത്. അതേസമയം, എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നുതന്നെയാണ്; വര്‍ഗീയ വിഭജനം. യഥാര്‍ത്ഥത്തില്‍, ലജ്ജയുടെ ഉയരുന്ന അതിര്‍ വരമ്പുകളാണ് ഇവ. ഫലസ്ഥീനി അധികൃതരുടെ പൂര്‍ണസമ്മതത്തോടെയാണ് ഈ ഉദ്യമമെന്നാണ് ലബനാനീ ഔദ്യോഗിക വൃത്തങ്ങളുടെ വെളിപ്പടുത്തല്‍. ഇനി ഫലസ്ഥീനി അധികൃതര്‍ അത്തരമൊരു പച്ചക്കൊടി നല്‍കിയിട്ടുണ്ടെങ്കില്‍ അതവരുടെ നിര്‍ബന്ധിത സാഹചര്യത്തിന്റെ ഭാഗമായോ നൈമിഷിക തീരുമാനത്തിന്റെ അനന്തരഫലമായോ മാത്രമേ അതിനെ കണക്കാക്കാനാവൂ. ലബനാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അപമാനകരമായ ഇത്തരം പദ്ധതിക്ക് മുന്‍കയ്യെടുത്തുവെന്നത് സങ്കല്‍പിക്കുക കൂടി വയ്യ. ദശകങ്ങളായി ഭീകരയിടങ്ങളില്‍ കഴിഞ്ഞിരുന്ന വേദനയനുഭവിച്ചിരുന്ന 1,20000ത്തോളം വരുന്ന ഫലസ്ഥീനി സിറിയന്‍ അഭയാര്‍ത്ഥികളെ പിടിച്ചു കെട്ടാനുള്ള മതില്‍ നിര്‍മ്മാണം ഇപ്പോള്‍ ചില സാങ്കേതിക തകാരുമൂലം നിറുത്തി വെച്ചിരുക്കുന്നുവെന്നത് നമുക്ക് ആശ്വാസം കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നുണ്ട്. ഐനുല്‍ ഹില്‍വയില്‍ ആയിരകണക്കിനാളുകള്‍ ഒരുമിച്ച് കൂടി ഇതിനെതിരെ പ്രതിഷേധ പ്രകടനം നേരത്തെ സംഘടിപ്പിച്ചിരുന്നു. ലജ്ജയുടെ അതിര്‍ വരമ്പുകളായാണ് അവരും ഈ മതിലിനെ വിശേഷിപ്പിച്ചത്. ഐനുല്‍ ഹില്‍വ വാസ്തവത്തിലിപ്പോള്‍ സന്തോഷം നഷ്ടപ്പെട്ട തലവേദന സൃഷ്ടിക്കുന്ന ഒരുയിടമായി മാറിയിരിക്കയാണ്. മതില്‍ എന്നതിലുപരി അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷയും പാര്‍പ്പിടവുമാണ് ഒരുക്കേണ്ടിയിരുന്നത്. മനുഷ്വത്വവും സ്‌നേഹവുമാണ് അവര്‍ പ്രതീക്ഷിക്കുന്നതും, അവര്‍ക്ക് പകര്‍ന്ന് നല്‍കേണ്ടതും. ഈ മതിലുകള്‍ കൂടുതല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക. ദാഇശുമാരുടെ റിക്രൂട്ടുമെന്റുകള്‍ക്കിടയിലും ക്രൂരമായ ആയുധങ്ങളുടെ സൈറണ്‍ വിളികള്‍ക്കിടയിലും ഇരുള്‍മുറ്റിയ ജീവിതം നയിക്കുന്ന ഫലസ്ഥീന്‍ ജനതക്ക് ഇപ്പോള്‍ ആവശ്യമുള്ളത് ലജ്ജവഹമായ വര്‍ഗീയതയുടെ മതില്‍കെട്ടുകളല്ല, സ്വാന്തനത്തിന്റെയും സംരക്ഷണത്തിന്റയും കരങ്ങളാണ് അവരിലേക്ക് നീളേണ്ടത്. ഐനുല്‍ ഹില്‍വ വസന്തങ്ങളുടെ നഗരമാണ്, പക്ഷെ വൈരുധ്യമെന്ന് പറയാം യു.എന്‍.ഒ യുടെയും ലബനാന്‍ ഗവണ്‍മെന്റിന്റെയും ഫലസ്ഥീനി നേതൃത്യത്തിന്റെയും പരാജയം തെളിയിക്കുന്ന നിയമനടപടികളാണ് ഐനുല്‍ ഹില്‍വയിലെ ക്യാമ്പില്‍നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ നമ്മെ അറിയിക്കുന്നത്. eiinഈ സംഭവങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് 1948 ല്‍ അരങ്ങേറിയ നഖബ ദുരന്തത്തിലേക്കും ലസ്ഥീനിനെ ചരിത്രത്തില്‍ നിന്ന് തന്നെ തുടച്ച്‌നീക്കാന്‍ ഇസ്രയേല്‍ നടത്തിയ ക്രൂര ചെയ്തികളിലേക്കുമാണ്. നീതി കാത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലയുന്ന ഫലസ്ഥീനി മക്കള്‍ ഒരു നാള്‍ തങ്ങളുടെ ജന്മ നാട്ടിലേക്ക് മടങ്ങി്‌പ്പോവാം എന്ന നീതി പീഠത്തിന്റെ കരുണയും കാത്ത് കഴിയുന്ന ഈ ജനതയുടെ കണ്ണീരൊപ്പാന്‍ അന്താരാഷ്ട്ര സമൂഹങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. 67 വര്‍ഷമായി അപമാനഭാരവും പേറി ഒരു ജനതയുടെ കണ്ണുനീര്‍ ചോദിക്കുന്നതും ആ തലമുറ ആവശ്യപ്പെടുന്നതും അവര്‍ക്ക് അവകാശമുള്ള നീതി മാത്രമാണ്. ഐനുല്‍ ഹില്‍വയെ സംബന്ധിച്ചിടത്തോളം സുരക്ഷിതത്വം കുറവായ ഒരു ഇടമായി അത് മാറിക്കൊണ്ടിരിക്കുന്നു. ശത്രുക്കളും സെന്യവും നേരിടുമ്പോള്‍ ഫലസ്ഥീനികളുടെ സുരക്ഷ വീണ്ടും അവതാളത്തിലാവുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ജുന്‍ദുശ്ശാം ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പും ഫലസ്ഥീനി ഫതഹ് മൂവ്‌മെന്റ് അനുകൂലികളും തമ്മില്‍ നടന്ന പോരാട്ടത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പിന്റെയും ഫതഹ് ഗ്രൂപ്പിന്റെയും പരസ്പരമുള്ള ശത്രുത ഇപ്പോഴും ശക്തമാണ്. രണ്ട് ഗ്രൂപ്പുകള്‍ക്കിടയിലും വ്യത്യസ്തമായ പതാകകളും ഉണ്ട്. തീവ്ര വിഭാഗങ്ങള്‍ക്കിടയില്‍പ്പെട്ട് പിടയുന്ന അഭയാര്‍ത്ഥികള്‍ക്ക് ഐനുല്‍ ഹില്‍വയില്‍ ഉള്ള പ്രതീക്ഷയും നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. പ്രതീക്ഷയുടെ കിരണം തേടി ഒരു കുടക്കീഴില്‍ നിന്ന് ഒരുമയോടെ നില്‍ക്കാന്‍ പെടാപാട്‌പെടുന്ന ഫലസ്ഥീനി ജനത ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് ലജ്ജയുടെ അതിര്‍വരമ്പുകള്‍ തലപൊക്കുന്നത്. ട്രംപ് പോലും ഇസ്രയേലിനെ പഠിച്ചാണ് മെക്‌സിക്കന്‍ ബോര്‍ഡറില്‍ മതില്‍ കെട്ടുകള്‍ ഉയര്‍ത്താന്‍ ഒരുങ്ങിയിരിക്കുന്നത്. ലബനാനി ഗവണ്‍മെന്റ് അവിടെ ജീവിക്കുന്ന ഫലസ്ഥീനി ജനതയോട് ജോലിയിലും ശക്തമായ നിയമ കണിശത ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വസഹോദരനെ പോലെ അവരുടെ ദാരിദ്രമകറ്റാനും സാന്ത്വനം നല്‍കാനും മുന്നില്‍ നില്‍ക്കേണ്ടവര്‍ ജൂതന്മാരുടെ ആശയം കടമെടുക്കുന്നുണ്ടോ എന്ന് ലജ്ജിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വേലി്ക്കും മതിലിനുമപ്പുറം ലബനാന് ചെയ്തുകൊടുക്കേണ്ടതും ഫലസ്ഥീനി അഭയാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നതുമായി കുറേ കാര്യങ്ങളുണ്ട്. തങ്ങളുടെ കണ്ണീരൊപ്പാന്‍ ആരെങ്കിലും വരുമെന്ന് പ്രതീക്ഷ, ദാരിദ്രം തുടച്ച് നീക്കുമെന്ന പ്രത്യാശ, തങ്ങള്‍ക്ക് ഉപജീവനമാര്‍ഗത്തിനുള്ള ജോലി ലഭിക്കണെമെന്ന ആഗ്രഹം, വിദ്യ നുകരാനുള്ള അവസരം, സുരക്ഷിതത്വം... അങ്ങനെ പലതുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഫലസ്ഥീനികള്‍ ആഗ്രഹിക്കുന്നത് ഇതൊക്കെയാണ്. ഇതൊക്കെയാണ് അവര്‍ക്ക് വേണ്ടി ആരംഭിക്കേണ്ടതും. പക്ഷെ, നിര്‍മിക്കപ്പെടുന്ന മതിലുകള്‍ അവരുടെ ഒരു പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുകയില്ല. തീര്‍ച്ച. കടപ്പാട്: middleeastmonitor.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter