ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സ്വബാഹ് പുതിയ കുവൈത്ത് ഭരണാധികാരി
കുവൈത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സ്വബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് കുവൈത്തിന്റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സ്വബാഹിനെ തെരഞ്ഞെടുത്തു. പുതിയ ഭരണാധികാരിയെ മന്ത്രി സഭ അടിയന്തിര യോഗം ചേർന്നാണ് തിരഞ്ഞെടുത്തത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സ്വാലിഹ് ദേശീയ ടെലിവിഷന്‍ ചാനലിലൂടെയാണ് പുതിയ അമീറിനെ തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. കുവൈതിന്റെ പതിനാറാമത് അമീര്‍ ആണ് നവാഫ് അല്‍ അഹമ്മദ് അല്‍ സ്വബാഹ്.

പത്താമത് കുവൈത് അമീര്‍ ശൈഖ് അഹ്‌മദ്‌ അല്‍ ജാബിര്‍ അല്‍ മുബാറക് അല്‍ സ്വബാഹിന്റെ ആറാമത്തെ പുത്രനായി 1937 ജൂണില്‍ കുവൈതിലാണ് ശൈഖ് നവാഫിന്റെ ജനനം. 2006 ലാണ് കിരീടാവകാശിയായി നിയോഗിക്കപ്പെട്ടത്. 1962ല്‍ ഹവല്ലി ഗവര്‍ണറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് 78 ലും പിന്നീട് 86 -88 കാലത്തും കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു. 88 ലും 90ലും പ്രതിരോധമന്ത്രിയായും 91ല്‍ തൊഴില്‍ -സാമൂഹിക മന്ത്രാലയത്തിന്‍റെ ചുതമലയും വഹിച്ചു. 94ല്‍ നാഷനല്‍ ഗാര്‍ഡ് മേധാവിയായി. 2003 ല്‍ ഉപപ്രധാനമന്ത്രിയും പിന്നീട് 2006 ല്‍ കിരീടാവകാശിയുമായി തിരഞ്ഞെടുക്കപ്പെടുത്തായിരുന്നു.

കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സ്വബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് നാല്‍പത് ദിവസത്തെ ദുഃഖാചരണം നടക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ മൂന്ന് ദിവസം അടച്ചിടാനും തീരുമാനമുണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ദേ​ശീ​യ​പ​താ​ക താ​ഴ്​​ത്തി​ക്കെ​ട്ടും. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി​യാ​യി​രി​​മെ​ന്ന്​ ദി​വാ​ന്‍ ഓ​ഫ്​ റോ​യ​ല്‍ കോ​ര്‍​ട്ട്​ പു​റ​പ്പെ​ടു​വി​ച്ച പ്രസ്‌താവനയില്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter