ഉദ്ധവ് താക്കറെ സർക്കാരിൽ 4 മുസ്‌ലിം മന്ത്രിമാർ
മുംബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ മന്ത്രിസഭാ വികസനത്തോടെ അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം മഹാരാഷ്ട്ര മന്ത്രിസഭയിൽ മുസ്‌ലിം സമുദായത്തിന് ഇടം ലഭിച്ചു. മൂന്നു കാബിനറ്റ് മന്ത്രിമാര്‍ അടക്കം നാലു മന്ത്രിമാരാണ് മുസ്‌ലിം സമുദായത്തിൽ നിന്നുള്ളത്. എന്‍.സി.പിയില്‍ നിന്നുള്ള നവാബ് മാലിക്, ഹസന്‍ മുഷ് രിഫ്, കോണ്‍ഗ്രസ് അംഗം അസ്‌ലം ഷെയ്ഖ് , ശിവസേനയില്‍ നിന്നുള്ള അബ്ദുള്‍ സത്താര്‍ എന്നിവരാണ് മന്ത്രിസഭയില്‍ എത്തിയത്. 1999ലെ ദേശ്മുഖ് സര്‍ക്കാരിനു ശേഷം മന്ത്രിസഭയില്‍ മുസ്‌ലിം സമൂഹത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യവുമാണിത്. 2014ലെ ദേവേന്ദ്ര ഫഡ്‌നവീസ് മന്ത്രിസഭ ഒഴികെ 1960 മുതല്‍ മന്ത്രിസഭയില്‍ മുസ്‌ലിം സമൂഹത്തിന് പ്രതിനിധിയെ ലഭിച്ചിരുന്നു. 1995ല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ശിവസേന മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയിലെ ഏക മുസ്‌ലിം അംഗം മന്ത്രിസഭയില്‍ എത്തിയിരുന്നു. 1960 മുതല്‍ 2014 വരെ 64 മുസ്‌ലിം മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ വന്നിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter