സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് : ജനുവരി 11 വരെ അപേക്ഷിക്കാം.

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്‌റ്റൈപന്റിന് ജനുവരി 11 വരെ    അപേക്ഷിക്കാം. കേരളത്തിൽ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ  മുസ്ലീം, ലത്തീൻ ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ  വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ്.  

ബിരുദത്തിന് പഠിക്കുന്ന  വിദ്യാർത്ഥിനികൾക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന  വിദ്യാർത്ഥിനികൾക്ക് 6,000 രൂപാ വീതവും, പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപാ വീതവും ഹോസ്റ്റൽ സ്‌റ്റൈപന്റ് ഇനത്തിൽ 13,000 രൂപാ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നൽകുന്നത്. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ/ എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിനാണ് അപേക്ഷിക്കാനാവുക. ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പിനായി തിരഞ്ഞെടുക്കുന്നത്. കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയരുത് (ബി.പി.എൽ കാർക്ക് മുൻഗണന). അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ൽ  ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0471-2300524.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter