ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പടനയിച്ചവരാണ് ടിപ്പുസുല്‍ത്താന്‍: സിദ്ധരാമയ്യ

ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പടനയിച്ച നേതാവാണ് ടിപ്പുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ കീഴില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ പ്രഥമ മന്ത്രിസഭ യോഗത്തില്‍ ടിപ്പു ജയന്തി നിരോധിച്ചിരുന്നു.
നിരോധനമേര്‍പ്പെടുത്തിയ ഈ  നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ധേഹം.സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കുമ്പോ (2005) ഴാണ് ടിപ്പു ജയന്തി ആഘോഷം കൊണ്ടുവരുന്നത്.നേരെത്തെ തന്നെ ബി.ജെ.പിക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.എന്നാല്‍ അധികാരം കയ്യേന്തിയപ്പോഴാണ് നിരോധനം പ്രഖ്യാപിച്ചത്.
ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പൊരുതിയ സ്വാതന്ത്ര്യ സമര സേനാനിയായതിനാലാണ് ടിപ്പുജയന്തി ആഘോഷിച്ചിരുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
എല്ലാവര്‍ഷവും നവംബറിലാണ് ആഘോഷം നടന്നുവന്നിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter