ഹോളി ദിനത്തില്‍ ഹിന്ദുത്വ ആക്രമണത്തിന് ഇരയായ മുസ്‌ലിം കുടുംബത്തിന് നേരെ എഫ്.ഐ.ആര്‍

കഴിഞ്ഞ ഹോളിദിനത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹിന്ദ്വുത്വ ആക്രമണത്തിനിരയായ മുസ്‌ലിം കുടുംബത്തിന് നേരെ കേസ് രജിസ്ട്രര്‍ ചെയ്തു.

മുഹമ്മദ്‌സജ്ജാദിനും മറ്റുരണ്ട്‌പേര്‍ക്കും എതിരെയാണ് കേസ്.
ഐ.പി.സി 323,324,34 എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഗുരോവണ്‍ പോലീസ് മേധാവി സുഭാഷ് ബോക്കണ്‍ വ്യക്തമാക്കി.
രാജ്കുമാര്‍ എന്നയാളുടെ പരാതിയിലാണ് കേസെന്ന് പോലീസ് പറയുന്നു.ആബിദിനും അമീറിനുമെതിരായാണ് രാജ്കുമാര്‍ പരാതി നല്‍കിയിട്ടുള്ളത്.
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാള്‍ എന്റെ ദേഹത്തെ തട്ടി,  പ്രതികരിക്കാന്‍ ചെന്ന എന്നെ അവര്‍ അടിച്ചു, മറ്റു പലരുമാണ് എന്നെ രക്ഷപ്പെടുത്തിയത്, 
രാജ്കുമാറിന്റെ പരാതിയിലുളളത് ഇപ്രകാരമാണ്.
എന്നാല്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നാടുവിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് സംഭവത്തെ കുറിച്ച് മുസ്‌ലിം കുടുംബം വ്യക്തമാക്കുന്നു. മാത്രമല്ല കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഭീഷണിയുമായി അക്രമിസംഘം മറുഭാഗത്തുണ്ടെന്നും കുടുംബം പറയുന്നു.മുസ്‌ലിം കുടുംബത്തിന്റെ വീടും സംഭവസ്ഥലവും സന്ദര്‍ശിച്ച സ്ഥലം എം.എല്‍.എ വിഷയത്തില്‍ ഗൗരവമായ നടപടി എടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആ വാക്കില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും മുസ്‌ലിംകുടുംബം തുറന്ന്പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter