സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് മർകസ് നിസാമുദ്ദീൻ
ന്യൂഡൽഹി: ഡൽഹിയിലെ അന്താരാഷ്ട്ര തബ് ലീഗ് ജമാഅത്ത് ആസ്ഥാനമായ മർകസ് നിസാമുദ്ദീനിൽ 2000 ആളുകൾ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്ത 7 പേർ കോവിഡ് പിടിപെട്ട് മരണപ്പെടുകയും 24 പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെ സ്ഥാപനത്തിനെതിരെ ശക്തമായ വിമർശനം ഉയരുന്നതിനിടെ സംഭവത്തിലെ സത്യാവസ്ഥ പുറത്തു വിട്ട് തബ്‌ലീഗ് ജമാഅത്ത്.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി അടച്ചുപൂട്ടുന്നതിനും കേന്ദ്രസര്‍ക്കാര്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനും മുമ്പാണ് ആസ്ഥാനത്ത് പരിപാടി സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ പരിപാടി നിർത്തി വെച്ചിരുന്നതായും തബ്‌ലീഗ് ജമാഅത്ത് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

ഡൽഹി അടച്ചുപൂട്ടുകയും പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചു പോവാൻ കഴിയാതിരുന്നതെന്നും സംഘടന അറിയിച്ചു. പ്രയാസപ്പെട്ടാണെങ്കിലും മര്‍കസ് കമ്മിറ്റി കുറച്ചുപേര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കിയതായും ശേഷിച്ചവര്‍ക്ക് വേണ്ട ആരോഗ്യ മുന്‍കരുതലുകളോടെ താമസസൗകര്യം ഒരുക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter