ചരിത്ര വികാസത്തിലെ മുസ്‌ലിം ദേശാടന ഇടം
മുസ്‌ലിംകള്‍ ചരിത്രത്തിന്റെ വിവിധ കൈവഴികളെ സമ്പന്നമാക്കിയവരാണ്.സുന്ദരമായൊരു ആശയത്തിന്റെ പിന്‍ബലമുള്ള അനുഭവങ്ങളുടെ ഉടമകളായിരുന്നുഅവരെന്നതുകൊണ്ട് തന്നെ ചരിത്രത്തെ ചലാനാത്മകമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.മുസ്‌ലിംകളുടെ കണ്ടെത്തലുകളുടെ ചുവടു പിടിച്ചാണ് ലോകനാഗരികതയും ചരിത്രവുംവികാസം പ്രാപിച്ചത്. ഭൂമിശാസ്‌ത്രപരമായ അവരുടെ അറിവുകളും അതുവഴി അവര്‍നടത്തിയ സഞ്ചാരങ്ങളും ഇന്നലെകളില്‍ വലിയ അര്‍ത്ഥത്തില്‍ സ്വാധീനംചെലുത്തിയിട്ടുണ്ട്. മുസ്‌ലിംകളുടെ യാത്രകളും അവരുടെ സഞ്ചാരാനുഭവങ്ങളുംജ്ഞാനീയങ്ങളെ ചേര്‍ത്തുവെക്കാനും വിനിമയം നടത്താനും ഭൂമിശാസ്‌ത്രവൈവിധ്യങ്ങളെയന്വേഷിക്കാനും പകര്‍ത്താനും മാത്രമായി ഉപയോഗപ്പെടുത്തപ്പെട്ടപ്രഫുല്ലമായ അനുഭവം ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്.പ്രവാക വിയോഗത്തിന്റെ ശേഷമുള്ള ആദ്യകാലങ്ങളില്‍ തന്നെ ഇത്തരം യാത്രകളുടെചരിത്രമാരംഭിക്കുന്നുണ്ട്. നബി(സ്വ)യുടെ ഒരൊറ്റ ഹദീസിന് വേണ്ടി മാത്രംഒരു മാസത്തോളം അന്വേഷണ യാത്ര നടത്തിയ ജാബിര്‍ ബിന്‍ അബ്ദുല്ല(റ) എന്നസ്വഹാബിയുടെ ചരിത്രം ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. മതം ഒരുപ്രചോദനകേന്ദ്രമായി വര്‍ത്തിച്ചതുകൊണ്ട് മാത്രമായിരുന്നു ഇത്തരംത്യാഗനിമിഷങ്ങളെയേറ്റെടുക്കാന്‍ നമ്മുടെ മുന്‍ഗാമികളുടെ ജീവിതങ്ങള്‍പ്രതിജ്ഞാബദ്ധമായത്.എന്നാല്‍ ആനന്ദവല്‍ക്കരണത്തിന്റെ പരിസരങ്ങളില്‍നിന്നും രൂപപ്പെടുന്നനാടുചുറ്റലുകളുടെ ആധുനികമുഖമാണ് പരിസരങ്ങളില്‍ നിറഞ്ഞാടുന്നത്
.മൂല്യബോധത്തിലിഴകിച്ചേര്‍ന്ന് വിജ്ഞാന പ്രസരണത്തിന്റെ എടുപ്പുകളായിദേശാടനങ്ങളെ ഇന്ന് വേണ്ടവിധം പരിഗണിക്കപ്പെടുന്നില്ല. ആത്മീയ ഭൗതികമുഖങ്ങളിലെല്ലാം ഈയൊരു മുഖം ദൃശ്യവിധേയമാകുന്നുണ്ട്. മുസ്‌ലിംകള്‍ ഉലകംചുറ്റി കാണിച്ചുകൊടുത്ത വഴിയിലൂടെ പിന്തുടര്‍ന്നുവന്ന് മുന്നേ നടന്നവരുടെകാല്‍പാടുകള്‍ മായിച്ചുകളഞ്ഞ് എല്ലാം സ്വന്തവല്‍ക്കരിക്കാന്‍ പാശ്ചാത്യര്‍ശ്രമിച്ചതിനും ചരിത്രത്തില്‍ മായം കലര്‍ത്തിയതിനും നമുക്ക് ഒട്ടേറെതെളിവുകള്‍ കാണാവുന്നതാണ്.ഭൂമിശാസ്‌ത്രപരമായ അറിവുകളും കാഴ്‌ചപ്പാടുകളും മുസ്‌ലിം സഞ്ചാരികളുടെകുത്തകയായ ഒരു കാലമിവിടെ കഴിഞ്ഞുപോയിട്ടുണ്ട്. യാത്ര സൗകര്യങ്ങളില്‍ഇത്രമേല്‍ പച്ചതൊടാതിരുന്ന ഒരുകാലത്ത് സമുദ്രങ്ങള്‍ വഴിയുള്ളസഞ്ചാരങ്ങളായിരുന്നു വിവിധ ദേശങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നത്. ഈമേഖലകളിലെല്ലാം ലോകത്തിന് മുന്നിലജ്ഞാതമായിരുന്ന പലതും വലിച്ചുപുറത്തിട്ടതും അറിവുകളന്വേഷിച്ച് ദേശാടനം നടത്തിയതുമായ ത്യാഗനിര്‍ഭരവുംപ്രശോഭനവുമായ നിമിഷങ്ങള്‍ ചരിത്രത്തെ ഒരുകാലത്ത്‌സമ്പല്‍സമൃദ്ധമാക്കിയിട്ടുണ്ട്.അതൊരുപക്ഷെ ഇന്നത്തെ പുതിയ മുസ്‌ലിം തലമുറക്ക് അഥവാ സഞ്ചാരങ്ങള്‍വിനോദോപാതി മാത്രമായി ഗണിക്കുന്നവര്‍ക്ക് അജ്ഞാതമായിരിക്കും. ചരിത്രത്തെകുറിച്ചുള്ള നമ്മുടെ നിസ്സംഗതാബോധമാണ് മറ്റുള്ളവര്‍ രംഗം കൈയടക്കാന്‍കാരണം.സഞ്ചാരസാഹിത്യങ്ങള്‍ ഏറെ വിപണി മൂല്യം കല്‍പിക്കുന്ന കാലമാണിത്. എല്ലാഭാഷകളിലുമുള്ള സഞ്ചാരസാഹിത്യങ്ങളിലൂടെ ആ നാടിന്റെ ചരിത്രവും സംസ്‌കാരവുംസാമൂഹികവും രാഷ്‌ട്രീയവും ഭൂമിശാസ്‌ത്രപരവുമായ ബോധങ്ങളെ നിര്‍ണ്ണയിക്കാനുംനമുക്കാവുന്നു. എന്നാല്‍ ഈ സാഹിത്യങ്ങളുടെയും സഞ്ചാരാനുഭവങ്ങളുടെയുംപൊക്കിള്‍കൊടി ബന്ധം മുസ്‌ലിംകളോട് മാത്രമാണെന്നറിയുമ്പോഴാണ്‌ചരിത്രത്തിലെ മുസ്‌ലിം ആരായിരുന്നെന്ന് അത്ഭുതത്തോടെ നാം നോക്കിനിന്നുപോവുന്നത്.ലോകം ചുറ്റി വിവിധ ദേശങ്ങളുടെ ഗതിവിഗതികളും ഭൂമിശാസ്‌ത്ര കിടപ്പുകളുംസാംസ്‌കാരികവും നാഗരികവുമായ വശങ്ങളും ആദ്യമായി ലോകത്തിന് സമര്‍പ്പിച്ചഅല്‍പം ചിലരെ പരിചയപ്പെടുത്തുകയാണിവിടെയുദ്ദേശിക്കുന്നത്.
മതത്തിന്റെപരികല്‍പനകളെ ജീവിതത്തില്‍ ചേര്‍ത്തുവെച്ച് ജീവന്‍ പണയം വെച്ച് അവര്‍നടത്തിയ യാത്രകളാണ് ലോകചരിത്രത്തിന്റെ മുന്നോട്ടുള്ള പാതകളെ തന്നെനിര്‍ണ്ണയിച്ചുതന്നത്.ഇബ്‌നു ബത്തൂത്തയെന്നറിയപ്പെടുന്ന മൊറോക്കോയിലെ ടാന്‍ജീരിയക്കാരനായ അബൂഅബ്ദില്ല മുഹമ്മദ് ബിന്‍ അബ്ദില്ല എന്ന മുസ്‌ലിം സഞ്ചാരി ലോക ചരിത്രവികാസത്തിലെ അഭിവാജ്യഘടകമാണ്. എ.ഡി 1304-ലാണ് അദ്ദേഹത്തിന്റെ ജനനം.ജീവിതത്തില്‍ മുപ്പത് വര്‍ഷത്തോളം യാത്രകള്‍ക്കായിമാറ്റിവെച്ചുയെന്നതിനപ്പുറം സന്ദര്‍ശിച്ച രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതംസാംസ്‌കാരിക വിനിമയങ്ങള്‍, മതം, ഭൂമിശാസ്‌ത്ര ചരിത്രം, ഭരണവ്യവസ്ഥിതികള്‍തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തി ലോകത്തിന്‌സമര്‍പ്പിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം. തന്റെ ഇരുപത്തിയൊന്നാമത്തെവയസ്സില്‍ തുടങ്ങിയ യാത്രയില്‍ അള്‍ജീനിയ, ടുണീഷ്യ, ലിബിയ, ഈജിപ്‌ത്, അറേബ്യ, സിറിയ, പേര്‍ഷ്യ, കിഴക്കേ ആഫ്രിക്ക, ഏഷ്യ മൈനര്‍, തുര്‍ക്കി, കോണ്‍സ്റ്റാന്റി നോപ്പിള്‍, ബള്‍ഗേറിയ, ബുഖാറ, അഫ്‌ഗാന്‍, ഉത്തരേന്ത്യ, തെക്കേ ഇന്ത്യ, മറാട്ട, മലബാര്‍, മാലിദ്വീപ്, സിംലോണ്‍, തമിഴ്‌നാട്, ബംഗാള്‍, സുമാത്ര, ജാവ, ചൈന, സ്‌പെയിന്‍, മാലി തുടങ്ങിയ നിരവധി ദേശങ്ങളില്‍അദ്ദേഹം എത്തിപ്പെടുകയുണ്ടായി. ഒരു ലക്ഷത്തി ഇരുപത്തിനാലായിരംകിലോമീറ്റര്‍ ഇക്കാലയളവില്‍ അദ്ദേഹം യാത്ര നടത്തിയിട്ടുണ്ടെന്ന്‌എന്‍സൈക്ലോ പീഡിയ ബ്രിട്ടാനിക്കയില്‍ കാണാം.ജീവിതത്തില്‍ മൂന്ന് ഘട്ടങ്ങളിലായാണ് അദ്ദേഹം യാത്ര നടത്തിയത്.ഒന്നാമത്തേത് സ്വദേശത്ത് നിന്ന് ചൈനയിലേക്കും രണ്ടാമത്തേത്‌സ്‌പെയിനിലേക്കും മൂന്നാമത്തേത് വടക്ക് പടിഞ്ഞാറെ ആഫ്രിക്കയിലെമാലിയിലേക്കുമാണ്. എ.ഡി. 1355-ല്‍ അദ്ദേഹം തന്റെ സഞ്ചാരാനുഭവങ്ങളെഗ്രന്ഥരൂപത്തിലാക്കി അറബിയില്‍ രചിച്ച ഗ്രന്ഥത്തിലൂടെ താന്‍ സന്ദര്‍ശിച്ചനാടുകളെ പകര്‍ത്തിവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
“തുഹ്‌ഫത്തുനള്ളാര്‍ഫീ ഗറാഇബില്‍ അംസാര്‍ വ അജാഇബില്‍ അസ്‌ഫാര്‍ (വിവിധ രാജ്യങ്ങളിലെവൈചിത്യവും സഞ്ചാരാത്ഭുങ്ങളുടെ നിരീക്ഷിക്കുന്നവര്‍ക്കൊരു സമ്മാനം)എന്നാണ് ഈ ഗ്രന്ഥത്തിന്റെ പേര്. ഇതിന്റെ സംക്ഷിപ്‌ത രൂപമായിഇബ്‌നുബത്തൂത്തയുടെ സഞ്ചാര കഥകള്‍ എന്ന പേരില്‍ പ്രൊഫ. മങ്കട അബ്ദുല്‍അസീസ് ഒരു പുസ്‌തകമെഴുതിയിട്ടുണ്ട്.തന്റെ യാത്രാരംഭത്തെകുറിച്ച് ഇബ്‌നുബത്തൂത്ത പറയുന്നത് കാണുക: “എന്റെജന്മസ്ഥലമായ മൊറോക്കോയിലെ താന്‍ജീര്‍ പട്ടണത്തില്‍നിന്നും ഹിജ് 725 റജബ്‌രണ്ടിന് (എ.ഡി. 1325 ജൂണ്‍ ഒമ്പത്, തിങ്കള്‍) ഞാന്‍ യാത്ര പുറപ്പെട്ടു.ഹജ്ജ് ചെയ്യലും നബി(സ്വ)യുടെ റൗളാ ശരീഫ് സന്ദര്‍ശിക്കലുമായിരുന്നുയാത്രോദ്ദേശ്യം. കൂട്ടുകാരോ സഹയാത്രികരോ ഇല്ലാതെയാണ് ഞാന്‍പുറപ്പെട്ടത്. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള എന്റെ അടക്കവയ്യാത്തആഗ്രഹം കാരണം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിട്ടുപിരിയുന്നതില്‍ എനിക്ക്‌ഒരു വിഷമവും തോന്നിയില്ല. പക്ഷികള്‍ കൂട് വിടുന്നതുപോലെ ഞാന്‍ നാടുവിട്ടു. (പേ. 13, ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരകഥകള്‍)പിന്നീട് യാത്രകളുടെയും നാടുകളുടെയും ചരിത്രന്വേഷണങ്ങളുടെയും ഒരു പ്രവാഹംകണക്കെയായിരുന്നു ഇബ്‌നു ബത്തൂത്ത. ഓരോ നാടുകളിലുമെത്തുമ്പോള്‍ ആ നാടുകളുടെഭാഷകള്‍ സ്വായത്തമാക്കുക വഴിയാണ് തന്റെ സ്വപ്‌നങ്ങളെ അദ്ദേഹംസാക്ഷാല്‍കരിച്ചത്. ഇങ്ങ് അറബിക്കടലിന്റെ പടിഞ്ഞാറേ തീരത്തുള്ള മലബാറിലെആദ്യകാലത്തെ മുസ്‌ലിം അനുഭവങ്ങളെയും അടയാളങ്ങളെയും അസ്‌തിത്വത്തെയുംകുറിച്ച് മനസ്സിലാക്കാന്‍ അങ്ങ് മൊറോക്കോക്കാരനായ ഒരു വ്യക്തിയെ നാംആശ്രയിക്കുന്നുയെന്നത് തന്നെ മതി നമുക്കദ്ദേഹത്തിന്റെ ചരിത്രദൗത്യത്തിന്റെമഹത്വമറിയാന്‍. മലബാറിലെ അക്കാലത്തെ ഭരണാധികാരികളെകുറിച്ചും ജനങ്ങളുടെസാമൂഹികവും സാംസ്‌കാരികവുമായ ജീവിതങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം തന്റെകൃതിയില്‍ കൃത്യമായി ആവിഷ്‌കരിച്ചിട്ടുണ്ട്.
ഇവിടുത്തെ ആദ്യകാലപള്ളികളെക്കുറിച്ചും അവിടെ നടന്നുവന്ന ദര്‍സ് സംവിധാനങ്ങളെക്കുറിച്ചുപോലുംഇബ്‌നുബത്തൂത്ത കാര്യഗൗരവത്തോടെ പ്രതിപാദിക്കുന്നുണ്ട്.വിസ്‌മരിക്കപ്പെട്ടുപോവുമായിരുന്ന പലരും സംരക്ഷിച്ചുനിര്‍ത്തിയ എത്രയെത്രചരിത്രാനുഭവങ്ങളാണ് ആ ജീവിതത്തിലൂടെ നമുക്കനുഭവവേദ്യമാവുന്നത്. ഒരുമുസ്‌ലിമിന്റെ ചരിത്രത്തെ സംരക്ഷിച്ചുനിര്‍ത്താനുള്ള പ്രകടമായഅഭിവാജ്ഞയില്‍നിന്നുമുടെലെടുത്ത പര്യവേഷണങ്ങളെന്ന് അദ്ദേഹത്തിന്റെസഞ്ചാരങ്ങളെ നമുക്ക് ചുരുക്കി വിളിക്കാം.ഇപ്രകാരം തന്നെ വിവിധ വിജ്ഞാനീയങ്ങളുടെ തുരുത്തുകള്‍ തേടി വിവിധ നാടുകളില്‍സഞ്ചരിച്ചതിനാല്‍ `പ്രവാസി‘ എന്നര്‍ത്ഥം വരുന്ന ബെയ്‌റൂനി എന്നപേരിലറിയപ്പെട്ട അബൂറൈഹാന്‍ മുഹമ്മദ് ബിന്‍ അല്‍ബെയ്‌റൂനി ചരിത്രത്തിലെഅത്ഭുതമാണ്. ഇസ്‌ലാമിക സാംസ്‌കാരിക വിനിമയത്തില്‍ അത്യപൂര്‍വ്വമായഒട്ടനവധി ചരിത്രസംഭവങ്ങള്‍ക്ക് വേദിയൊരിക്കിയ ബുഖാറ, റഷ്യ, താഷ്‌കന്തുമടങ്ങിയ പഴയ സോവിയറ്റ് റഷ്യയില്‍ എ.ഡി. 973-ലായിരുന്നു മഹാന്റെജനനം. വിജ്ഞാന സമ്പാദനാര്‍ത്ഥം ഒട്ടനവധി നാടുകളില്‍ ചുറ്റിക്കറങ്ങുകയുംഭൂമിശാസ്‌ത്രം, ഗണിതശാസ്‌ത്രം, ചരിത്രം, വൈദ്യശാസ്‌ത്രം തുടങ്ങിയ ഒട്ടനവധിശാസ്‌ത്ര ശാഖകളില്‍ ഗണനീയമായ സംഭാവനകള്‍ നല്‍കുകയും ചെയ്‌ത വ്യക്തിത്വമാണ്‌അല്‍ബറൂനി.മുഹമ്മദ് ഗസനിയുടെ കാലത്ത് അല്‍ബിറൂനി ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി.അദ്ദേഹത്തോട് മുഹമ്മദ് ഗസ്‌നി പറഞ്ഞു: ലോകസമക്ഷം ഇന്ത്യയെസമര്‍പ്പിക്കാനുതകുന്ന ചരിത്രപുസ്‌തകം താങ്കള്‍ രചിക്കണം. ഈനിര്‍ദ്ദേശമേറ്റെടുത്ത് ഇന്ത്യന്‍ സംസ്‌കാരത്തെ അന്വേഷണവിധേയമാക്കുന്നതിനുവേണ്ടി സംസ്‌കൃത ഭാഷ പഠിക്കുകയും ചെയ്‌തു. അങ്ങനെയദ്ദേഹംഇന്ത്യന്‍ പൗരാണിക സംസ്‌കാരവും നാഗരികതയും ഭൂമിശാസ്‌ത്രകിടപ്പുകളുമെല്ലാംഉള്‍ക്കൊള്ളുന്ന `കിതാബുല്‍ ഹിന്ദ്‘ എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി.യൂറോപ്യന്‍മാര്‍ക്ക് ഇന്ത്യയെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായകമായത് ഈഗ്രന്ഥമായിരുന്നു. തന്റെ സഞ്ചാരാനുഭവങ്ങളുടെ പശ്ചാതലത്തിലെഴുതിയശാസ്‌ത്രരംഗത്തെ വിവിധ നിരീക്ഷണങ്ങളടങ്ങിയ `ഖാനൂനുല്‍ മസ്‌ഊദി‘യെന്നഗ്രന്ഥം അദ്ദേഹത്തിന്റെ വലിയ സംഭാവനയാണ്.
ഭൂമി ഉരുണ്ടതാണെന്നും ഗ്രാവിറ്റേഷന്‍ തിയറിയും ആദ്യമായി അനുഭവത്തിലൂടെ ലഭ്യമായ അറിവനുസരിച്ച് വ്യാഖ്യാനിച്ചത് അല്‍-ബിറൂനിയെന്ന മുസ്‌ലിമായിരുന്നു. നൂറ്റാണ്ടുകൾ ക്ക് ശേഷമാണ് ന്യൂട്ടണ്‍ ഈ സിദ്ധാന്തവുമായി രംഗപ്രവേശം ചെയ്യുന്നത്.അല്‍ബിറൂനിയെ ഏറ്റെടുക്കാന്‍ പിന്തുടര്‍ച്ചക്കാരില്ലാതെ പോയി എന്നതാണ് ഇത്തരം ന്യൂട്ടണ്‍ തിയറികളുടെ നേതൃസ്ഥാനം മറ്റുള്ളവര്‍ കൈയടക്കാന്‍ കാരണമായി ഭവിച്ചത്. അല്‍ബിറൂനിയെന്ന സഞ്ചാരിയെയും ഭൂമിശാസ്‌ത്രജ്ഞനെയും ലോകം ഒട്ടനവധി തവണവാഴ്‌ത്തിയിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അത്ഭുതമെന്നാണ്‌പ്രമുഖചിന്തകനായ സാള്‍ട്ടണ്‍ അദ്ദേഹത്തെ വിളിച്ചത്. ലോകം കണ്ടതില്‍വെച്ചേറ്റവും വലിയ പ്രതിഭാശാലിയെന്നാണ് എച്ച്.ജി വെല്‍സ് അല്‍-ബിറൂനിയെവിശേഷിപ്പിച്ചത്. അദ്ദേഹം ലോകത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിറഷ്യന്‍ ഗവണ്‍മെന്റ് താഷ്‌കന്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഒരുകോളേജ് സ്ഥാപിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ മഹത്വത്തെപറ്റിയുള്ളഇസ്‌ലാമിന്റെ ദാര്‍ശനികമുഖം ജീവിതത്തിലാവാഹിച്ച് മതത്തോട് പ്രതിബദ്ധതപുലര്‍ത്താനുള്ള അതിയായ ആഗ്രഹത്തിന്റെ നിദര്‍ശനമായിരുന്നു അല്‍ബിറൂനിയെന്നലോകസഞ്ചാരി. ചരിത്രത്തിന്റെ വികാസപരിണാമത്തിന് മുസ്‌ലിം ലോകം സമര്‍പ്പിച്ചഅത്ഭുതമെന്ന് അല്‍ബറൂണിയുടെ ഇടപെടലുകളെ വിലയിരുത്തുമ്പോള്‍ നമുക്ക്‌വിളിക്കാനാവൂ.അപ്രകാരം തന്നെ പാശ്ചാത്യലോകത്തിന് വഴികാട്ടിയ മുസ്‌ലിം സഞ്ചാരിയാണ്‌അഹ്‌മദ് ബിന്‍ മാജിദ്. പതിനേഴാം വയസ്സില്‍ കപ്പലോട്ടാന്‍ പഠിച്ചഇദ്ദേഹമാണ് ആദ്യത്തെ `അറബി നാവികന്‍‘ എന്നറിയപ്പെടുന്നത്. എ.ഡി. 1500-ലാണ് ഇദ്ദേഹം മരണപ്പെടുന്നത്. പേരെടുത്ത നാവികനെന്ന്‌പാശ്ചാത്യലോകത്താകമാനം വ്യഖ്യാതനായ ഇദ്ദേഹമാണ് വാസ്‌കോഡ ഗാമക്ക്‌ഇന്ത്യയിലേക്ക് വഴികാട്ടാന്‍ സഹായിച്ചത്. കടലിനെകുറിച്ചും സഞ്ചാരദിശകള്‍, തീരപ്രദേശങ്ങള്‍ കടല്‍കാറ്റുകള്‍, അക്ഷാംശദ്രുവാംശ രേഖകള്‍ തുടങ്ങിയകാര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്ന അദ്ദേഹം പതിനഞ്ചാംനൂറ്റാണ്ടില്‍ ലോകചരിത്രത്തിന്റെ ചലനാത്മകമായ മുന്നേറ്റങ്ങള്‍ക്ക് വലിയപങ്കു വഹിച്ചിട്ടുണ്ട്. ഇവ്വിഷയകമായി പ്രതിപാദിക്കുന്ന നാല്‍പതോളംകൃതികളുടെ കര്‍ത്താവാണ് ഇബ്‌നു മാജിദ്. കിതാബുല്‍ ഫവാഇദ് ഫീ ഉസൂലിഇല്‍മില്‍ ബഹ്‌ര്‍‘ എന്നതാണ് പ്രധാനകൃതി.
1490-ലാണിത് പുറത്തിറങ്ങിയത്.കടല്‍യാത്രയുടെ നിയമങ്ങള്‍ തത്വങ്ങള്‍ കാലാവസ്ഥാ നിരീക്ഷണം, നക്ഷത്രങ്ങളുടെസ്ഥാനങ്ങള്‍, കടല്‍കാറ്റുകള്‍, തെക്കനാഫ്രിക്ക മുതല്‍ഇന്ത്വോനേഷ്യവരെയുള്ള പ്രദേശങ്ങളിലെ തീരദേശങ്ങള്‍, ചുഴലിക്കാറ്റുകള്‍തുടങ്ങിവയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഈ കൃതിയില്‍ വളരെവ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.കടല്‍സഞ്ചാരം തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്നില്‍വിലങ്ങ് തടിയായ ഒരു കാലത്താണ് ഈ രംഗത്തെ സര്‍വ്വവിജ്ഞാന കോശമായിഅനുഭവങ്ങളുടെ പാശ്ചാതലത്തില്‍ ഒരു മുസ്‌ലിം മാറിയത്. ഇദ്ദേഹത്തിന്റെസംഭാവനകള്‍ ഉപയോഗപ്പെടുത്തിയാണ് 15-16 നൂറ്റാണ്ടുകളില്‍ വാസ്‌കോഡഗാമഅടക്കമുള്ള യൂറോപ്യര്‍ യൂറോപ്പിനും ഇന്ത്യക്കുമിടയിലെ വ്യാപാര മാര്‍ഗങ്ങള്‍കണ്ടെത്തിയത്. ഈ വിജ്ഞാനശാഖയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളടങ്ങിയഅദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികള്‍ ഇന്ന് പാരീസിലെനാഷണല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.മറൈന്‍ സയന്‍സ്, കപ്പലിന്റെ ചലനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ കടലിടുക്കിലെ ജനങ്ങള്‍ക്ക്‌ഇന്ത്യയിലെയും തെക്കേ ആഫ്രിക്കയിലെയും തീരപ്രദേശങ്ങളിലെത്തിപ്പെടാന്‍ ഏറെഫലപ്പെട്ടു.സമുദ്രവിജ്ഞാനവുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ച ഫവാഇദു ഫീ ഉസൂലിഇല്‍മില്‍ ബഹ്‌റി വല്‍ ഖവാഇദ മധ്യകാല നൂറ്റാണ്ടുകളിലെ സമുദ്രസഞ്ചാരത്തിന്റെആണിക്കല്ലായിരുന്നു.എ.ഡി. 833-ല്‍ പുറത്തിറങ്ങിയ കിതാബുസൂറത്തില്‍ അര്‍ള് എന്ന കൃതിയുടെരചിയാതാവായ അബൂജാഫര്‍ മുഹമ്മദ് ബിന്‍ മൂസല്‍ ഖവാരിസ്‌മി ചരിത്രവികാസത്തിന് ഏറെ സംഭാവനകള്‍ അര്‍പ്പിച്ച മുസ്‌ലിം സഞ്ചാരിയാണ്. ഖലീഫമഅ്‌മൂനിന്റെ കാലത്താണ് ഇദ്ദേഹം ജീവിച്ചത്. 2402 നഗരങ്ങളുടെ ചരിത്രം, സംസ്‌കാരം, പ്രത്യേകതകള്‍, പര്‍വ്വതങ്ങള്‍, കടലുകള്‍, ദ്വീപുകള്‍, നദികള്‍, വിവിധദേശങ്ങളുടെ അക്ഷാംശ രേഖാംശ ദ്രുവാംശ രേഖകള്‍ തുടങ്ങിയവകളെക്കുറിച്ച്‌ഈ ഗ്രന്ഥത്തില്‍ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട് സ്‌ട്രോസ്‌ബര്‍ഗ് യൂണിവേഴ്‌സ്റ്റിയില്‍ സൂക്ഷിച്ചതിന്റെ ഒരു കോപ്പി മാത്രമാണ്‌ശേഷിക്കുന്നത്. ആരും ഇറങ്ങിതിരിക്കാത്ത ഒരു കാലത്ത് ഒരുവെല്ലുവിളിയേറ്റെടുത്ത് ജീവിതം ലോകത്തിന് ഉപകാരപ്രദമാക്കിമാറ്റിയെന്നതാണ് ഖവാരിസ്‌മിയുടെ പ്രത്യേകത. ആള്‍ജിബ്രയടക്കമുള്ള ഒട്ടനവധിശാസ്‌ത്ര ശാഖകളുടെ പിതാവ് കൂടിയാണിദ്ദേഹം.അറിവുകള്‍ തേടി ദേശാടനം നടത്തുകയെന്നത് ആദ്യകാല പണ്ഡിതരുടെ ജീവിതത്തിന്റെഭാഗമായിരുന്നു. ഇത്തരം സഞ്ചാരങ്ങള്‍ക്ക് ഇസ്‌ലാം നല്‍കുന്നമഹത്വമാണിതിനവര്‍ക്ക് പ്രചോദനമായിത്.
നാലു മദ്‌ഹബിന്റെ ഇമാമുകള്‍, സിഹാഹുസ്സിത്തയുടെ കര്‍ത്താക്കള്‍, ഫിഖ്‌ഹ്, തഫ്‌സീര്‍, ഹദീസ്, ബലാഗതുടങ്ങിയ മേഖലകളില്‍ അറിവുകള്‍ തേടിയലഞ്ഞ് ഇബ്‌നു ഹജറുല്‍ ഹൈത്തമി(റ), അസ്‌ഖലാനി(റ), സുഫ്‌യാനുബ്‌നു ഉയയ്‌ന(റ), സുഫ്‌യാനുസ്സൗരി(റ), അബൂഇസ്‌ഹാഖ് റാഹവൈഹി(റ), ഹാഫിള് അബൂ മൂസാനുഐം അല്‍ അസ്‌ഫഹാനി(റ), ഇമാംറാഫി(റ), നവവി(റ), ഖാളി അബൂബക്കര്‍ ബാഖില്ലാനി(റ), ഖാളി അബൂയൂസുഫ്(റ), മുഹമ്മദുബ്‌നു ഹസനുശൈബാനി(റ) തുടങ്ങിയവര്‍ ഇസ്‌ലാമിക വിജ്ഞാന ലോകത്ത്‌അത്യപൂര്‍വ്വ സംഭാവനകളര്‍പ്പിച്ച മഹത്തുക്കളാണ്. ഇവര്‍ രേഖപ്പെടുത്തിവെച്ചകാര്യങ്ങളാണ് ആധുനിക തലമുറക്കുമുന്നില്‍ മതത്തിന്റെ പഠന സ്രോതസ്സായിശേഷിക്കുന്നത്.ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം വിവിധ നാടുകളിലെത്തിയ മുസ്‌ലിംകള്‍ എത്തിപ്പെട്ടപ്രദേശങ്ങളിലെല്ലാം സാംസ്‌കാരിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കിയുംഅവാഹിച്ചും വിനിമയം നടത്തിയും അവര്‍ ദേശങ്ങളുടെ ചരിത്രത്തെ പ്രഫുല്ലമാക്കി.കേരളക്കരയിലെത്തിയ അറബികളുടെ ഇടപെടലുകള്‍ വഴി ഇവിടെയുയര്‍ന്നുവന്നസാംസ്‌കാരിക സ്‌തൂഭങ്ങളെപറ്റി എഴുതപ്പെട്ട ഒട്ടനവധി ചരിത്രങ്ങള്‍ വാതോരാതെസംസാരിക്കുന്നുണ്ട്.
ലോകത്തിന്റെയെല്ലാ ദിശകളിലും ഇത്തരം മതസാംസ്‌കാരികകൈമാറ്റങ്ങള്‍ക്കുവേണ്ടിയുള്ള സഞ്ചാരാനുഭവങ്ങള്‍രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.സഞ്ചാരാനുഭവങ്ങള്‍ ജ്ഞാനീയങ്ങളന്വേഷിക്കുക വഴി നാഗരിക ഭൗതികവികാസപ്രക്രിയയയിലെ ചലനാത്മകമുഖമുള്ള ഒന്നാക്കി വര്‍ത്തമാന മുസ്‌ലിംകള്‍പരിഗണിക്കാനും ജാജ്വല്യമാന ചരിത്രത്തോട് നീതിപുലര്‍ത്താനും പുതിയചരിത്രങ്ങള്‍ രചിക്കാനും രംഗത്തിറങ്ങേണ്ട കാലമതിക്രമിച്ചിരിക്കുന്നു.സഞ്ചാരങ്ങളെ കേവല അനുഭവമെന്നതിനപ്പുറം അര്‍ത്ഥപൂര്‍ണമായി സ്വാധീനംചെലുത്തുന്ന പ്രക്രിയയാക്കി പരിവര്‍ത്തിപ്പിക്കപ്പെടണം. ആനന്ദാത്മകവുംസുഖപൂര്‍ണവുമായ ടൂറിസത്തിന്റെ മേച്ചില്‍പുറങ്ങളില്‍ മതവും ഭൗതികവുമായ എല്ലാനന്മകളും നഷ്‌ടപ്പെടുത്തുമ്പോള്‍ സഞ്ചാരാനുഭവങ്ങളിലൂടെ ലോകചരിത്രത്തിന്‌വഴികാട്ടിയ നമ്മുടെ പ്രപിതാക്കളെ വിസ്‌മരിക്കുന്നത് വര്‍ത്തമാനത്തിലുംഭാവിയിലും അപകടകരമായി സ്വാധീനം ചെലുത്തും. അറിവിന്റെ തീര്‍ത്ഥയാത്രയായിനമ്മുടെ ദേശാടനങ്ങള്‍ ഒരിക്കല്‍കൂടി ചരിത്രത്തിന്റെ മുന്നേറ്റങ്ങളെതുണക്കുന്നതാവേണ്ടതുണ്ട്.
Leave A Comment