നോമ്പുകാര്‍ക്ക് ഫ്രീ സര്‍വീസുമായി ഡല്‍ഹിയിലെ പ്രഹ്‌ളാദന്‍ എന്ന ഓട്ടോഡ്രൈവര്‍

നോമ്പെടുത്തുവര്‍ക്ക് യാത്രചെയ്യാന്‍ ഫ്രീ സര്‍വീസുമായി ദക്ഷിണ ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവര്‍ പ്രഹ്‌ളാദന്‍. രാജ്യത്തുടനീളം ന്യൂനപക്ഷങ്ങള്‍ക്കെതിരെയും മുസ്‌ലിംകള്‍ക്കെതിരെയും വെറുപ്പിന്റെ വിദ്വേഷത്തിന്റെയും വാര്‍ത്ത പടരുമ്പോഴാണ് സ്‌നേഹത്തിന്റെ സൗഹാര്‍ദ്ദത്തിന്റെയും മനസ്സുമായി ഈ 32 കാരന്‍ വേറിട്ടുനില്‍ക്കുന്നത്.

ദൈവം ഒന്നാണ്, ഇരു സമുദായത്തെയും ചേര്‍ത്ത് നിര്‍ത്താനാണ് ഞാന്‍ താത്പര്യപ്പെടുന്നത് പ്രഹ്‌ളാദന്‍ പറയുന്നു
നോമ്പെടുക്കുന്നവര്‍ക്ക് മാത്രം ഫ്രീ സര്‍വീസെന്ന് അദ്ധേഹത്തിന്റെ ഓട്ടോറിക്ഷയില്‍ എഴുതിവെച്ചിട്ടുമുണ്ട്.
നോമ്പ് ആരംഭിച്ചതുമുതല്‍ ഒരു ട്രിപ്പില്‍ തന്നെ എട്ടും പത്തും പേരാണ് അദ്ധേഹത്തിന്റെ ഓട്ടോയില്‍ സഞ്ചരിക്കുന്നത്.
ഞാനും ഓട്ടോറിക്ഷ ഓടിക്കൊണ്ടാണ് ജീവിക്കുന്നത്, നോമ്പെടുക്കുന്നവരെ സഹായിച്ചാല്‍ അതിന്റെ അനുഗ്രഹം എനിക്കും കൂടി കിട്ടും പ്രഹ്‌ളാദന്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter