തുർക്കി സൈന്യവും സിറിയൻ ഔദ്യോഗിക സേനയും തമ്മിൽ യുദ്ധം രൂക്ഷം
ഡമസ്‌കസ്: സിറിയന്‍ അതിര്‍ത്തിയില്‍ വെടിനിർത്തൽ അവസാനിച്ചതിനുശേഷം വീണ്ടും സംഘര്‍ഷം കനക്കുന്നു. അതിര്‍ത്തിയിലെ ചില ഗ്രാമങ്ങള്‍ തുര്‍ക്കി പിന്തുണയുള്ള സൈന്യം പിടിച്ചെടുത്തതോടെയാണ് ഇന്നലെ തുര്‍ക്കിയുടെയും സിറിയയയുടെയും സൈന്യങ്ങള്‍ തമ്മിൽ ഏറ്റുമുട്ടിയത്. അതിര്‍ത്തിപ്രദേശമായ റാസ് അല്‍ഐനിലും പരിസരപ്രദേശങ്ങളിലുമാണ് ഏറ്റുമുട്ടല്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഏറ്റുമുട്ടല്‍ നടക്കുന്ന റാസ് അല്‍ഐന്‍, തല്‍ തമാര്‍ പ്രവിശ്യകളില്‍നിന്ന് ആയിരക്കണക്കിനു പേര്‍ പലായനം ചെയ്തതായാണ് വിവരം. അതേ സമയം സിറിയയും തുര്‍ക്കിയും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സംഘര്‍ഷങ്ങള്‍ നിരീക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യമെത്തിച്ചേരും. സിറിയയില്‍നിന്നു പിന്‍മാറിയശേഷം കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ സൈന്യം അതിര്‍ത്തിപ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനെത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter