തീവ്രവാദത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ലെന്ന് ജർമൻ ഫുട്ബോൾ താരം മെസ്യൂദ് ഓസില്‍
ലണ്ടൻ: ഫ്രാന്‍സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീവ്രവാദി ആക്രമണത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മെസ്യൂദ് ഓസില്‍ രംഗത്തെത്തി. തീവ്രവാദത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ലെന്ന് ഖുർആൻ ആയത്തിന്റെ ഇംഗ്ലീഷ് പരിഭാഷ സഹിതം ഓസിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ഫെയ്സ്ബുക്കിലൂടെയാണ് ഓസിലിന്റെ പ്രതികരണം. 'നിഷ്‌കളങ്കനായ ഒരാളെ വധിച്ചാല്‍ അവന്‍ മനുഷ്യകുലത്തെ ഒന്നടങ്കം കൊന്നതു പോലെയാണ്; ഒരാളുടെ ജീവന്‍ രക്ഷിച്ചാലോ, അവന്‍ മാനവരാശിയുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ച പോലെയാണ്' എന്ന ഖുര്‍ആന്‍ വചനമാണ് ഓസില്‍ പോസ്റ്റ് ചെയ്തത്. മക്കയില്‍ നിന്നുള്ള തന്റെ ചിത്രത്തിനൊപ്പമാണ് ഓസില്‍ പോസ്റ്റ് പങ്കുവെച്ചത്. ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയില്‍ വെച്ച്‌ ഒരു സ്ത്രീയടക്കം രണ്ട് പേരെ അക്രമി കൊലപ്പെടുത്തിയിരുന്നു. ഈ മാസം ആദ്യം ക്ലാസിൽ മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രദർശിപ്പിച്ചതിന്റെ പേരിൽ പാരീസിലെ ഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അധ്യാപകന്‍ സാമുവല്‍ പാറ്റിയെ ചെചെന്‍ വംശജനായ ഒരാള്‍ ശിരച്ഛേദം ചെയ്തതിനെ തുടർന്ന് കാർട്ടൂണിനെ പിന്തുണച്ച് ഫ്രഞ്ച് പ്രസിഡന്റ് രംഗത്ത് വന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter