മുഹമ്മദ് നബിയുടെ കാർട്ടൂൺ ആളുകളെ പ്രകോപിപ്പിച്ചതായി   ഫ്രഞ്ച് പ്രസിഡന്റ്, കടുത്ത നിലപാടിൽ നിന്ന് പിന്മാറുന്നതായി സൂചന
പാരീസ്: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാര്‍ട്ടൂണിനെ പിന്തുണച്ച് പ്രസ്താവന നടത്തിയതിനെ തുടർന്ന് ലോകത്തുടനീളം ശക്തമായ പ്രതിഷേധവും ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുമെന്ന ആഹ്വാനവും നേരിടേണ്ടി വന്നതോടെ കാർട്ടൂൺ വിഷയത്തിൽ നിലപാട് മയപ്പെടുത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ. മുഹമ്മദ് നബിയുടെ കാർട്ടൂൺ ആളുകളെ പ്രകോപിപ്പിച്ചുവെന്ന് സമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റ് എന്നാല്‍ നൈസിലെ ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ടുണീഷ്യന്‍ കുടിയേറ്റക്കാരന്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ അക്രമം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. അല്‍ ജസീറയോട് നടത്തിയ ഒരു അഭിമുഖത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്‌ലാം 'പ്രതിസന്ധി' നേരിട്ടതായി നേരത്തെ പറഞ്ഞ മാക്രോണ്‍, കാര്‍ട്ടൂണുകളെ പിന്തുണക്കുന്നതായി തോന്നുന്നതിനാണ് തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചതെന്ന് അല്‍ ജസീറയോട് പറഞ്ഞു. "ഒരാള്‍ കാര്‍ട്ടൂണുകള്‍ കൊണ്ട് ജനങ്ങളെ പ്രകോപിപ്പിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു, പക്ഷേ അക്രമത്തെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും അംഗീകരിക്കില്ല. നമ്മുടെ സ്വാതന്ത്ര്യം, അവകാശം, അവയെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ തൊഴിലായി ഞാന്‍ കരുതുന്നു - മാക്രോണ്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter