ഗസ്സയിലെ ഇസ്രായേല്‍ അക്രമവും ചർച്ച ചെയ്ത് 33-ാമത് അറബ് ഉച്ചകോടി
മേഖലയുടെ സുസ്ഥിരത, വികസനം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെ മർമ്മ പ്രധാന വിഷയങ്ങള്‍ക്കൊപ്പം ഗസ്സയിലെ ഇസ്രായേല്‍ അക്രമവും ചർച്ച ചെയ്ത് 33-ാമത് അറബ് ഉച്ചകോടി.മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിനായി അന്താരാഷ്‌ട്ര സമ്മേളനം വിളിക്കണമെന്ന് അധ്യക്ഷത വഹിച്ച ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫ ആവശ്യപ്പെട്ടു.
ഫലസ്തീൻ രാഷ്ട്രത്തിന് പൂർണ്ണ അംഗീകാരം നല്‍കുകയും ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നല്‍കുകയും വേണം. മേഖലയില്‍ സംഘർഷങ്ങളാല്‍ ദുരിതമനുഭവിക്കുന്നവർക്ക് വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ സേവനങ്ങള്‍ നല്‍കാൻ പ്രത്യേക പദ്ധതി വേണം. മേഖലയില്‍ അന്തിമവും നീതിയുക്തവുമായ സമാധാനം കൈവരിക്കേണ്ടത് അടിയന്തിരാവശ്യകതയാണ്. അനുരഞ്ജന സമീപനത്തിലൂടെയും ഗൗരവമായ രാഷ്ട്രീയ സംവാദത്തിലൂടെയും ഇത് സാധ്യമാക്കണം. സാമ്പത്തികം, സാങ്കേതിക വിദ്യ, ഡിജിറ്റല്‍ പരിവർത്തനം എന്നിവയില്‍ അറബ് സഹകരണം വർധിപ്പിക്കണം. മേഖലയുടെ സുസ്ഥിരതയും വികസനവും ഉറപ്പാക്കാനുള്ള നിരവധി പദ്ധതികളും അദ്ദേഹം നിർദ്ദേശിച്ചു.
ഫലസ്തീനിലെ സഹോദരങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരമായ ആക്രമണത്തെ നേരിടാൻ സംയുക്ത ഇടപെടലുണ്ടാകേണ്ടതുണ്ടെന്ന് സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്‍മാൻ ബിൻ അബ്ദുല്‍ അസീസ് അല്‍-സൗദ് പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment