എക്സോമൂണുകളില് ജീവനു സാദ്ധ്യതയുണ്ടെന്നു പഠനം
- Web desk
- May 8, 2014 - 07:23
- Updated: Sep 16, 2017 - 11:51
സൂര്യനു പുറമെ മറ്റൊരു നക്ഷത്രത്തെക്കൂടി ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളായ എക്സോമൂണുകളില് ജീവന്റെ നിലനില്പിനു സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തലുമായി പുതിയ പഠനം. ടെക്സാസ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഏക സൌരയൂഥത്തിലെ അംഗങ്ങളായ ഉപഗ്രഹങ്ങളേക്കാള്‍ രണ്ട് സൌരയൂഥങ്ങളുടെ ഭാഗമായ ഉപഗ്രഹങ്ങളില്‍ ജീവന് സാദ്ധ്യത കൂടുതലാണെന്ന വാദവുമായി രംഗത്ത് വന്നിരിക്കുന്നത്.
രണ്ട് നക്ഷത്രങ്ങള്‍ സൌര വികിരണവും ചാര്‍ജ്ജുള്ള പദാര്‍ത്ഥങ്ങളുടെ പ്രവാഹമായ നക്ഷത്ര വായുവും പരസ്പരം കുറക്കാന്‍ സഹായകമാകുമെന്നും അതു വഴി ഇത്തരം ഉപഗ്രഹങ്ങളില്‍ ജീവന്റെ നിലിനില്പിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടാന്‍ സാദ്ധ്യത വളരെ ഉയര്‍ന്നതാണെന്നുമാണ് ഇവര്‍ പറയുന്നത്. നാസയുടെ ബഹിരാകാശ നിരീക്ഷണ സംവിധാനമായ കെപ്ലര്‍ ദൂരദര്‍ശിനിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം എക്സോമൂണുകളെ നിലവിലുള്ള സംവിധാനങ്ങളും സാങ്കേതിക വിദ്യകളുമുപയോഗിച്ച് വ്യാപകമായ രീതിയില്‍ കണ്ടെത്താന്‍ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല. കെപ്ലര്‍ ദൂരദര്‍ശിനിയുടെയും മറ്റും സഹായത്തോടെ ഏതാനും ചിലവയെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പുറത്തു വിട്ടിരിക്കുന്നത്. ഭാവിയില്‍ ഇവ്വിഷയകമായി കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഗവേഷകര്‍.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment