ഫലസ്ഥീനികളുടെ നിരാഹാര സമരം ചെറുത്തുനില്‍പ്പിന്റേതാണ്
ഇസ്രയേല്‍ ജയിലുകളില്‍ ജീവിതത്തിന്റെ മൗലിക അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഫലസ്ഥീന്‍ ജനത ഇപ്പോള്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. മര്‍വാന്‍ ബര്‍ഗൂഥിയെന്ന ഫതഹ് നേതാവിന് കീഴില്‍ 1500 ഓളം തടവുകാരാണ് ഇസ്രയേലി ക്രൂരതക്കെതിരെയും അനീതിക്കെതിരെയും ചെറുത്തു നില്‍പ്പിന്റെ പര്യായങ്ങളായി മാറുന്നത്. അടിസ്ഥാന അവകാശങ്ങള്‍ പരിഹാരിക്കാന്‍ വേണ്ടി് തടവുകാരുടെ നിരാഹാരം മൂന്നാഴ്ച പിന്നിടുമ്പോള്‍ ജയിലുകളില്‍ നിരാഹാരമിരിക്കുന്നതിനു പിന്നിലെയും ജയിലുകളില്‍ ജീവിതം പേറേണ്ട ഫലസ്ഥീനികളുടെയും അവസ്ഥ വ്യക്തമാക്കുകയാണിവിടെ.....
ഗാസ ലോകത്തിലെ തുറന്ന ജയിലറയാണ്, വെസ്റ്റ് ബാങ്ക് മറ്റൊരു തടവറയും, ഫലസ്ഥീന്‍ ഭൂമികയെ വ്യത്യസ്ത ജയില്‍ വാര്‍ഡുകളായി നമുക്ക് തരംതിരിക്കാം. എല്ലാവരും ജീവിതത്തിന്റെ ഇടങ്ങളില്‍ വ്യത്യസ്തമായ നിലകളില്‍ മിലിറ്ററി നിയന്ത്രണത്തിലാണ്, മറ്റൊര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എല്ലാവരും തടവറകളിലാണ്, തടവുകാരാണ്.ജറൂസലമിന്റെ കിഴക്ക് വെസ്റ്റ് ബാങ്കില്‍ നിന്ന് വേര്‍പിരിഞ്ഞിട്ടുണ്ട്, വെസ്റ്റു ബാങ്കും രണ്ടായി വേര്‍പിരിയുന്നു. ഓരോ ഭാഗവും ചിന്നിയും ചിതറിയും ഫലസ്ഥീനികള്‍ക്ക് നഷ്ടമാവുന്നു.
ഫലസ്ഥീനികള്‍ക്ക് സ്വന്തം ഭൂമികയില്‍ നില്‍ക്കുന്നനേക്കാള്‍ നേരിയ സുഖം ഒരുപക്ഷെ ഇസ്രയേലിലെ സഹോദരന്മാര്‍ക്കടുത്ത് താമസിക്കുന്നതാണെന്ന് തോന്നിപ്പോകും. വംശീയപരമായി ഫലസ്ഥീനികളെ തരംതാഴ്ത്തുന്നതില്‍ ഇസ്രയേലിലെ ജൂതന്മാര്‍ മുന്‍നിരയിലാണ്. പലപ്പോഴും ഫലസ്ഥീനികള്‍ പലഭാഗത്തുനിന്നുമുള്ള കയ്യാമത്തില്‍ നിന്നും വിലങ്ങില്‍ നിന്നും അറസ്റ്റില്‍ നിന്നും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണ്.
ലബനാനിലെ ഐനുല്‍ ഹില്‍വ എന്ന ഫലസ്ഥീന്‍ അഭയാര്‍ത്ഥി ക്യാമ്പ് ഒരു ജയിലായി വിശേഷിപ്പിക്കാം. സുരക്ഷിതത്വമില്ലായ്മയും യാത്രനുമതി നിഷേധവും തൊഴിലില്ലായ്മയും അവരെ നയിക്കുന്നത് ഇരുട്ടറയിലേക്ക് തന്നെയാണ്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അവര്‍ വളരുകയല്ല, തളരുകയാണ്. ജീവിതം തള്ളി നീക്കാന്‍ പെടാപാട്‌പെടുന്നു. അവരുടെ പിതാക്കളും പ്രഭിതാക്കളും ഏകദേശം 70 വര്‍ഷത്തോളമായി ഈ ദുരിതക്കയത്തില്‍ ജീവിത ചക്രം മുന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു.
എന്ത്‌കൊണ്ടാണ് തടവുകാരുടെ പ്രശ്‌നം ഓരോ ഫലസ്ഥീനികള്‍ക്കും പ്രാധാന്യമുള്ളതായി തോന്നുന്നത്. ഓരോ ഫലസ്ഥീനികളില്‍ നിന്നും യാഥാര്‍ത്ഥ്യവും അന്തസത്തവുമുള്ള പ്രാതിനിധ്യമാണ് സമര മുറകളില്‍ ഉയരുന്നത്.1500 ഓളം വരുന്ന നിരാഹാര സമരക്കാരോട് പൂര്‍ണ്ണ പിന്തുണയുമായി ഫലസ്ഥീനികള്‍ അണിചേരുന്നത് തടവിലാക്കപ്പെട്ടവരോടും തങ്ങളുടെ ജനിച്ചു വീണ മണ്ണിനോടും തങ്ങളുടെ രക്തബന്ധമുള്ള സഹോദരനോ സഹോദരിക്കോ വേണ്ടിയുളള നീതി ബോധം കൂടിയാണ്. അവരുടെ നിലവിലെ സൗകര്യങ്ങളും മൗലിക അവകാശങ്ങളും മെച്ചപ്പെടുത്തണമെന്നത് കൊണ്ടാണ്.
ദുഖകരമെന്ന് പറയാം, ജയിലറ ഫലസ്ഥീന്‍ ജീവിതങ്ങളിലെ തുറന്ന യാഥാര്‍ത്ഥ്യമാണ്.ദിനേനയുളള ഒഴിച്ചുകൂടാനാവാത്ത യാഥാര്‍ത്ഥ്യം.
ഇസ്രയേലി ജയിലുകളില്‍ പിടിക്കപ്പടുന്ന ഫലസ്ഥീനി ജീവിതങ്ങളെ കുറിച്ചുള്ള ചിത്രീകരണം ഏറെ വിഭിന്നമാണ്. ഗാസ, അഭയാര്‍ത്ഥി ക്യാമ്പുകള്‍, കാന്റണ്‍, വെസ്റ്റ് ബാങ്ക്, ജറൂസലം, എന്നിങ്ങനെ എവിടെ നിന്നും പിടിക്കപ്പെടാം, ജീവിതത്തിന് കല്‍തുറങ്ക് എപ്പോഴും പ്രതീക്ഷിച്ചിരിക്കാന്‍ വിധിക്കപ്പെട്ടവര്‍ അതാണ് ഫലസ്ഥീനികള്‍.
കണക്കെടുത്ത് പരിശോധിക്കുമ്പോള്‍ 6500 തടവുകാരാണ് ഇസ്രയേലി ജയിലുകളില്‍ ഉള്ളത്. നൂറ്കണക്കിന് കുട്ടികള്‍, സ്ത്രീകള്‍, ഉദ്യോഗസ്ഥര്‍,ജേര്‍ണലിസ്റ്റുകള്‍, ഭരണഘടന മേധാവികള്‍ വിചാരണ പോലുമില്ലാതെ പലരും ഇന്നും തടവറയിലാണ്.1967 മുതല്‍ ഇസ്രയേലിന് കീഴില്‍ നരമേധാവിത്വം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഫലസ്ഥീനി ഭൂമിയിലെ 40 ശതമാനം പുരുഷന്മാരും ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്.
ഇസ്രയേല്‍ ജയിലുകള്‍ക്കകത്ത് തന്നെ വലിയ ജയിലുകളുണ്ട്. പ്രതിഷേധത്തിന്റെയും കലാപത്തിന്റെയും സമയത്ത് (1987-1993,2000-2005) ലക്ഷക്കണക്കിന് ഫലസ്ഥീനികള്‍ നിരോധനാജ്ഞ അനുസരിക്കേണ്ടതായി വന്നിട്ടുണ്ട്. അത് ചിലപ്പോള്‍ ആഴ്ചകളാകാം, മാസങ്ങളാകാം. ഫലസ്ഥീനികള്‍ക്ക് സൈന്യം നിരോധനാജ്ഞ പുറപ്പെടുവിക്കുമ്പോള്‍ വീട്ടില്‍ നിന്ന് പുറത്തറങ്ങാന്‍ കൂടി അനുവാദമുണ്ടാകാറില്ല,ഭക്ഷണം വാങ്ങാന്‍ കൂടി വീട്ടില്‍ നിന്ന് പുറത്തു വിടാത്ത ദുരവസ്ഥ.ഒരു ഫലസ്ഥീനി പോലും ഇത്തരം ജയിലനുഭവത്തില്‍ നിന്ന് അന്യമല്ല.
പക്ഷെ, ആ വലിയ ജയിലറക്കുള്ളിലെ ചില ഫലസ്ഥീനികള്‍ക്ക് വി.ഐ.പി പട്ടം നല്‍കാറുണ്ട്. ഫലസ്ഥീന്‍ മോഡറേറ്റുകള്‍ എന്നറിയപ്പെടുന്ന അവര്‍ക്ക് ജയിലില്‍ നിന്നു പുറത്ത് പോകാനും വരാനും ഇസ്രയേല്‍ സൈന്യം ചില പ്രത്യേക അനുമതികള്‍ നല്‍കാറുണ്ട്.മുന്‍കാല ഫലസ്ഥീനിയന്‍ നേതാവ് യാസിര്‍ അറഫാത്തിന് വര്‍ഷങ്ങളോളം റാമല്ലയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി വരാന്‍ സമ്മതം നല്‍കിയിരുന്നു. നവംബര്‍ 2004 ല്‍ അദ്ദേഹത്തിന്റെ മരണം വരെ അത് തുടരുകയും ചെയ്തു. ഇപ്പോഴത്തെ ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിനും എവിടേക്കും യാത്രാനുമതിയുണ്ട്.എന്നാലും ഇസ്രയേലി ഗവണ്‍മെന്റിന്റെ പരിധികള്‍ക്കുള്ളില്‍ മാത്രം നില്‍ക്കുകയാണെന്ന അബ്ബാസിനെതിരെ വിമര്‍ശനമുയരാറുണ്ട്.
എന്ത് കൊണ്ടാണ് അബ്ബാസിന് സ്വാതന്ത്ര്യവും ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഗൂഥിക്ക്ും കൂടെ മറ്റു ആയിരകണക്കിന് പേര്‍ക്ക് ജയിലറയും എന്ന ചോദ്യം തീര്‍ത്തും പ്രസക്തമാണ്. തടവുകാരുടെ ഇപ്പോഴത്തെ നിരാഹാരസമര തുടക്കം ഫലസ്ഥീന്‍ തടവറ ദിനമായ ഏപ്രില്‍ 17 നായിരുന്നു. നിരാഹാരം തുടങ്ങി എട്ടാം ദിനമായപ്പോഴേക്കും മര്‍വാന്‍ ബര്‍ഗൂഥിയുടെ ആരോഗ്യനില വഷളായിരുന്നു. അബ്ബാസ് അപ്പോള്‍ ആഡംബര വസ്ത്രങ്ങളിഞ്ഞ അറബ് ഗായികമാര്‍ക്കൊപ്പം കുവൈത്ത് സംഗമത്തിലായുരുന്നു.സഫ ന്യൂസ് ഏജന്‍സിയാണ് ഇതേപറ്റി റിപ്പോര്‍ട്ടും നല്‍കിയിരുന്നു.സോഷ്യല്‍ മീഡിയയിലും ഇത് സംബന്ധിയായി ശ്രദ്ധ പതിപ്പിച്ചിരുന്നു.ദ്വിവിധമായ ഫലസ്ഥീനി യാഥാര്‍ത്ഥ്യത്തിന്റെ പരിഹരിക്കാന്‍ കഴിയാത്ത ദുരന്തമായി ഈ സംഭവത്തെ വിശേഷിപ്പിക്കാം.
ഫലസ്ഥീനിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നായ ഫതഹ് അണികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളവനാണ് ബര്‍ഗൂഥി.രാഷ്ട്രീയ സ്വത്വത്തെയോ ആദര്‍ശത്തെയോ മാറ്റി നിറുത്തിയാല്‍ ഭൂരിഭാഗം ഫലസ്ഥീനികള്‍ക്കിടയിലെ ജനസമ്മതിയുളള നേതാവു കൂടിയാണ് ബര്‍ഗൂഥി.ഫലസ്ഥീന്‍ തടവുകാരെയും ഫതഹ് നേതാവ് ബര്‍ഗൂഥിയെയും സംരക്ഷിക്കുകയാണെങ്കില്‍ പ്രസിഡണ്ട് അബ്ബാസിന് മില്യണ്‍ കണക്കിന് പേരുടെ പിന്തുണ ലഭിക്കും, പക്ഷെ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കൂടി അദ്ധേഹം നിര്‍ബന്ധിതനാവും,
പൊതു ജനനീക്കം എപ്പോഴും അബ്ബാസിനെയും അധികാരത്തെയും പേടിച്ചിട്ടുള്ളതാണ്.ഇസ്രയേല്‍ അനുമതി പ്രകാരം ഫലസ്ഥീനില്‍ ഭരണം തുടരുന്ന അദ്ദേഹത്തിന് ഒരു പക്ഷെ ഇതല്ലൊം വെല്ലുവിളികയുര്‍ത്താം. ഫലസ്ഥീന്‍ മീഡിയകള്‍ ഫതഹുനുള്ളിലെ പിളര്‍പ്പുകളെ അവഗണിക്കുമ്പോള്‍ ഇസ്രയേല്‍ മീഡിയ അതിനെ പരമാവധി ചൂഷണം ചെയ്യുകയും മറ്റൊരു രാഷട്രീയ ഇടത്തില്‍ അതിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
അബ്ബാസ് ഈയിടെ ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചിരുന്നു. സമാധാന ഫോര്‍മുലയെന്ന പേരില്‍ പ്രശംസ വാങ്ങാന്‍ ചെന്നതാണെന്ന് സന്ദര്‍ശനത്തെ കുറിച്ച് ആരോപണമുയര്‍ന്നിരുന്നു. ട്രംപ് ഈയിടെയായി വിദേശ രാജ്യങ്ങളോടുള്ള ബന്ധങ്ങള്‍ കുറച്ചു വരികയാണ്. എന്നിരുന്നാലും ഫലസഥീന്‍ നേതാവെന്ന നിലയില്‍ അബ്ബാസിനെ ട്രംപ് അഭിനന്ദിച്ചു. അബ്ബാസിന്റെ നീക്കങ്ങള്‍ക്ക് എല്ലാ ഫതഹ് അണികള്‍ക്കും പൂര്‍ണ പിന്തുണയില്ല എന്ന നഗ്ന യാഥാര്‍ത്ഥ്യം പലരും വിസ്മരിക്കുന്നു. യഥാര്‍ത്ഥ ഫലസ്ഥീനിനെ പുനസ്ഥാപിക്കാന്‍ ആര്‍ജ്ജവത്തോടെ ഉണരമെന്നാണ് ഫതിന്റെ യൂത്ത്പക്ഷം. പക്ഷെ അബ്ബാസ് എല്ലാറ്റിലും മൗനിയാണ്.ഫലസ്ഥീനികളുടെ നിരാഹാരം അബ്ബാസിന് കൂടി യഥാര്‍ത്ഥത്തില്‍ വെല്ലുവിളിയാണെന്നും ഒരു മീഡിയ തുറന്നെഴുതിയിരുന്നു.
അബ്ബാസ് ട്രംപിന്റെ സമാധാന പദ്ധതി അവതരിപ്പിക്കാനുളള ശ്രമത്തിലാണ്.ട്രംപിനെ സംബന്ധിച്ചെടുത്തോളം ഇസ്രയേല്‍ -ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ സ്വന്തമായി തയ്യാറാക്കിയ ഒരു പദ്ധതിയില്ല, ഈ വിഷയത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അദ്ദേഹം നേരത്തെ അനിയന്ത്രിതാധികാരം നല്‍കിയതാണ്.ഒരു രാഷ്ട്രം, ദ്വിരാഷ്ട്രം രണ്ട് കൂട്ടരും എന്താണോ താത്പര്യപ്പെടുന്നത് അത് നല്‍കാന്‍ ട്രംപ് തയ്യാറാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ ഇസ്രയേലിന് മാത്രമാണ് ഫലസ്ഥീനിന്റെ വിധി നിര്‍ണയിക്കാന്‍ അധികാരം. ഈയടുത്തുള്ള അമേരിക്കന്‍ സന്ദര്‍ശനത്തില്‍നെതന്യാഹു ഭാവി പദ്ധതി വ്യക്തമാക്കിയിരുന്നു, അദ്ദേഹത്തിന്റെ പ്രസ്താവനയെ പ്രൊഫ റാഷിദ് ഖാലിദ് വിശദീകരിച്ചത് ഇങ്ങനെയാണ്
ഫലസ്ഥീനെ പൂര്‍ണമായും അധീനപ്പെടുത്താനാണ് ഇസ്രയേല്‍ ഉദ്ധേശിക്കുന്നത്. ക്രൂരവും നഗ്നവുമായ യാഥാര്‍തഥ്യത്തെ ട്രംപും യു.എസ് ഗവണ്‍മെന്റും അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇത്രയും തുറന്ന സത്യങ്ങള്‍ കണ്‍മുന്നിലുണ്ടാവുമ്പോള്‍ എന്തിനാണ് ഫലസ്ഥീനികള്‍ നിശബ്ദരാവുന്നത്.ഫലസ്തീനികളുടെ നിശ്ശബ്ദത ഇസ്രയേല്‍ ക്രൂരതയെ കൂടുതല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുക.ഫലസ്ഥീനികള്‍ ജനിച്ചു വീഴുന്നത് തന്നെ ജയിലുകളിലേക്കാണ്. നേതാക്കള്‍ ഇസ്രയേലുകാരുടെ വിഴുപ്പ് ഭാണ്ഡം പേറാനുറക്കുമ്പോള്‍ വാഷിങ്ങ് ടണില്‍നിന്ന് അതിനുള്ള ഫണ്ട് അനുവദിക്കുന്നു.
നിരാഹാരമിരിക്കുന്ന ഫലസ്ഥീനികളുടെ നില വഷളയിക്കൊണ്ടിരിക്കുകയാണ്, ആരോഗ്യസ്ഥിതി വീണ്ടെടുപ്പിന് അനിവാര്യമായ ഇടപെടലുകളാണ് വേണ്ടത്. ഇത് ഫതഹുകാരുടെ വിപ്ലവവീര്യമാണ് സ്വതന്ത്ര്യമായൊരു നേതൃത്തത്തിന് വേണ്ടി, ഇസ്രയേല്‍ -അമേരിക്കന്‍ കൂട്ടുകെട്ടില്‍ നേരെത്തെ തീരുമാനിച്ച നിയമങ്ങളല്ല തങ്ങള്‍ ഏറ്റെടുക്കേണ്ടത,് തങ്ങള്‍ക്ക് സ്വതന്ത്ര്യമായ ജീവിതമുണ്ട എന്ന ഉറക്കവിളിച്ചുപറയാനുളള സമരം, അതാണ് ഇപ്പോള്‍ ഫലസ്ഥീനില്‍ നടക്കുന്നത്.
അടിച്ചമര്‍ത്തുകാരന്‍ നല്‍കുന്നതല്ല അവകാശങ്ങള്‍ എന്ന നിരാഹാര സമരത്തിന്റെ ആദ്യദിനം എഴുതി വെച്ചത് മര്‍വാന്‍ ബര്‍ഗൂഥിയാണ്.ഫലസ്ഥീനികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളും നിയമങ്ങളും വരട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
കടപ്പാട് മിഡില്‍ ഈസ്‌ററ് മോണിറ്റര്‍
Leave A Comment