​മോദി കാബിനറ്റിലെ ഏക മുസ്‍ലിം പ്രതിനിധി നജ്മ ഹിബത്തുള്ള
najmaനരേന്ദ്ര മോഡി മന്ത്രിസഭയിലെ ഏക മുസ്‍ലിം പ്രതിനിധിയായി നജ്മ ഹിബത്തുള്ള. സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൌലാനാ അബുല്‍ കലാം ആസാദിന്റെ പേരമകളായ നജ്മ ബോളിവുഡ് താരം ആമിര്‍ ഖാന്റെ അടുത്ത ബന്ധു കൂടിയാണ്.

ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയാണ് മന്ത്രിസഭയിലെ ഏറ്റവും സീനിയര്‍ കൂടിയായ നജ്മക്ക് ലഭിക്കുക. പാർട്ടി ഏൽപിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് നജ്മ അറിയിച്ചിരുന്നു. മോഡി മന്ത്രിസഭയിലെ ഏഴു വനിതാ മന്ത്രിമാരിൽ ഒരാളാണ് ഇവര്‍. 1980 മുതല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ആറ് തവണ രാജ്യസഭാംഗമായ 1985 മുതല്‍ 1986 വരെയും 1988 മുതല്‍ 2004 വരെയും രാജ്യസഭയുടെ ഉപാധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ട്.

2004-ല്‍ രാജ്യസഭയിലേക്ക് ടിക്കറ്റ് നിഷേധിച്ചതോടെ കോണ്‍ഗ്രസുമായുള്ള ബന്ധം ഉലയുകയും ബി.ജെ.പിയില്‍ അംഗത്വമെടുക്കുകയും ചെയ്തു. സോണിയയുമായുള്ള അസുഖകരമായ ബന്ധമാണ് അവരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

2004ല്‍ ഹാമിദ് അന്‍സാരിക്കെതിരെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഉപപ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അവര്‍ പരാജയപ്പെട്ടിരുന്നു. 2004ല്‍ ബി.ജെ.പി വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതോടെ 2004-2010 വരെ പാര്‍ട്ടിയുടെ രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചു.

പ്രഗത്ഭ എഴുത്തുകാരി കൂടിയായ ഹിബത്തുള്ള ധാരാളം പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡെന്‍വര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് കാര്‍ഡിയാക് അനാട്ടമിയില്‍ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. 1940 ഏപ്രിൽ 13ന് ബോപാലില്‍ ജനിച്ച അവരുടെ ഭര്‍ത്താവ് 2007 ല്‍ മരിച്ചു. മൂന്ന് കുട്ടികളുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter