ഹറമിലെ തറാവീഹ്: രണ്ടു പ്രാവശ്യം ഖുര്‍ആന്‍ പൂര്‍ത്തിയാക്കാന്‍ ആലോചന
 width=ജിദ്ദ: വിശുദ്ധ റമദാനില്‍ ഉംറ ചെയ്യാന്‍ എത്തുന്നവര്‍ 'ഖത്മുല്‍ ഖുര്‍ആനി'ല്‍ (ഖുര്‍ആന്‍ പൂര്‍ണമാക്കല്‍) പങ്കെടുക്കാന്‍ റമദാന്‍ അവസാനം വരെ മക്കയില്‍ തങ്ങുന്നത് കൊണ്ടുള്ള തിരക്ക് ഒഴിവാക്കാന്‍ രണ്ടു പ്രാവശ്യം ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കാന്‍ ആലോചന. റമദാനിന്റെ അവസാന രാവുകളില്‍ പൂര്‍ത്തിയാവുന്ന ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ ലക്ഷങ്ങളാണ് ഹറമില്‍ തടിച്ചുകൂടുന്നത്. വിദേശത്ത് നിന്ന് എത്തുന്ന വിശ്വാസികളിലധികവും പെരുന്നാള്‍ സുദിനത്തില്‍ നാട്ടില്‍ തിരിച്ചെത്താന്‍ തിരക്ക് കൂട്ടുന്നത്‌ എയര്‍പോര്‍ട്ടുകളിലും മറ്റു എക്സിറ്റ് പോയിന്റുകളിലും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇതൊഴിവാക്കാന്‍ പുതിയ നിര്‍ദേശം സഹായകമാകുമെന്നതിനാലാണ് ഈ വഴിയില്‍ ചിന്തിക്കുന്നതെന്നും, ഹജ്ജ്-ഉംറ കാര്യങ്ങള്‍ക്കായുള്ള സഊദി ദേശീയ കമ്മിറ്റി വൈസ് പ്രസിടണ്ട് എഞ്ചിനീയര്‍ അബ്ദുല്ല ഉമര്‍ ഖാദി പറഞ്ഞു. ആദ്യത്തെ ഖത്മുല്‍ ഖുര്‍ആന്‍ റമദാന്‍ 15 നും രണ്ടാമത്തേത് അവസാനത്തിലും പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. ആഭ്യന്തര ഉംറ സര്‍വീസ് രംഗത്ത്‌ വരുത്തേണ്ട പരിഷ്കാരങ്ങള്‍ പഠനത്തിലാണെന്നും വൈകാതെ അത് നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. റമദാനിലെ അവസാനത്തെ പത്തില്‍ വ്യാജ ഉംറ സര്‍വീസ് സ്ഥാപനങ്ങള്‍ സജീവമാകുന്നുണ്ടെന്നും ഉംറക്കെത്തുന്നവര്‍ക്ക് താമസ സൌകര്യമോ മറ്റോ നല്‍കാതെ മുങ്ങുന്ന ഇത്തരം ഏജന്റുമാരെ കരുതിയിരിക്കണമെന്നും എഞ്ചിനീയര്‍ അബ്ദുല്ല ഉമര്‍ ഖാദി അറിയിച്ചു. ശര്‍ഖുല്‍ അവ്സത്വ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter