ക്രിമിയയില്‍ സംഘര്‍ഷം രൂക്ഷം
crimeaസ്വാതന്ത്ര്യം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിട്ട ക്രിമിയയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ക്രൈമിയന്‍ ഉപദ്വീപിനെ റഷ്യയുടെ ഭാഗമായി അംഗീകരിക്കുന്നതിനുളള ബില്ലില്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിനും ക്രൈമിയയിലെ രാഷ്ട്രീയ നേതാക്കളും ഒപ്പുവച്ചതിന് തൊട്ടുടനെയാണ് ഞെട്ടിക്കുന്ന ആക്രമണവാര്‍ത്തകള്‍ പുറത്തുവരുന്നത്‌. പ്രകോപനങ്ങളൊന്നുമില്ലാതെ തലസ്ഥാനമായ സിംഫെറോപോളിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറിയ ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ്‌ യുക്രൈന്റെ ആരോപണം. ക്രിമിയയില്‍ റഷ്യന്‍ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ സൈനികന്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ആരോപിക്കുന്നു.  റഷ്യന്‍ സൈനിക വേഷത്തിലെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ യുക്രൈന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായും രണ്ടു ഉദ്യോഗസ്ഥര്‍ക്ക്‌ സാരമായി പരുക്കേറ്റതായും യുക്രൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. പ്രതിരോധത്തിന്റെ ഭാഗമായി തിരിച്ചടിക്കാന്‍ സൈന്യത്തിന്‌ നിര്‍ദേശം നല്‍കിയതായി യുക്രൈന്‍ വെളിപ്പെടുത്തി. അതേസമയം, റഷ്യയ്ക്കെതിരെ ശക്‌തമായി നടപടികളുമായി മുന്നോട്ടു പോകാനാണ്‌ അടക്കയടക്കമുളള പാശ്ചാത്യ രാഷ്ട്രങ്ങളുടെ നീക്കം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter