ലൌ ജിഹാദ് ആഗോള ഗൂഢാലോചനയാണെന്ന് ഉദ്ധവ് താക്കറെ
- Web desk
- Nov 2, 2011 - 01:00
- Updated: Nov 2, 2011 - 01:00
ലൌ ജിഹാദ് ആഗോള തലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേനയുടെ മുഖപത്രത്തില്‍ ബി.ജെ.പി എം.പി യോഗി ആദിത്യാനന്ദിന്‍റെ പ്രസ്താവനക്ക് പിന്തുണ നല്‍കി എഴുതിയ ലേഖനത്തിലാണ് താക്കറെ ലൌ ജിഹാദില്‍ പെട്ട് ഹിന്ദു പെണ്‍കുട്ടികള്‍ വലയുകയാണെന്നും ലൌ ജിഹാദ് ആന്താരാഷ്ട്ര ഗൂഡാലോചനയാണെന്നും പറഞ്ഞത്.
ദിവസങ്ങള്‍ക്ക് മുമ്പ് യൂട്യൂബിലൂടെ പ്രചരിച്ച യോഗ ആദിത്യാനന്ദയുടെ ഓരോ ഹിന്ദുവും 100 മുസ്‍ലിം പെണ്‍കുട്ടികളെ വിവാഹം കഴിച്ച് മതം മാറ്റണമെന്ന പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആദിത്യാനന്ദക്ക് പിന്തുണയുമായി ശിവസേന രംഗത്തെത്തിയത്.
വരാനിരിക്കുന്ന യു.പി തെരെഞ്ഞപ്പുകളില്‍ വര്‍ഗീയ വികാരം സൃഷ്ടിച്ച് വോട്ടുപിടിക്കാനുള്ള ശ്രമമായാണ് ലൌ ജിഹാദ് വിഷയം ബി.ജെ.പി-സംഘപരിവാര്‍ കൂട്ടുകെട്ട് കെട്ടിച്ചമച്ചത്. പ്രശ്നം വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രമേയത്തില്‍ നിന്ന് ലൌ ജിഹാദ് പരാമര്‍ശം ബി.ജെ.പി സംസ്ഥാന നേതൃത്വം നീക്കിയിരുന്നു.
ആദിത്യാനന്ദക്കു പുറമേ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതും നേരത്തെ ലൌ ജിഹാദ് ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ മുസ്‍ലിം ചെറുപ്പക്കാരുടെ വലയില്‍ വീഴരുതെന്നും എന്തു വിലകൊടുത്തും സ്വന്തം സംസ്കാരം സംരക്ഷിക്കണമെന്നുമായിരുന്നു ഭഗവതിന്‍റെ ഉപദേശം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment