അമേരിക്കയില്‍ ഇമാമുമാര്‍ക്കു ക്ഷാമം
മുസ്ലിം ജനസംഖ്യയുടെ വര്‍ധനവിനനുസരിച്ച് യോജിച്ച ഇമാമുമാരെ ലഭിക്കാനില്ലെന്ന് നോര്‍ത്ത് അമേരിക്കയിലെ മുസ്ലിം സംഘടന. അമേരിക്കയിലെ മുസ്ലിം പണ്ഡിതരുടെയും നേതാക്കളുടെയും കൂട്ടായ്മയായ ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇമാമുമാരുടെ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ശതകത്തില്‍അമേരിക്കയിലെ മുസ്ലിം ജനസംഖ്യ 74 ശതമാനം വര്‍ധിച്ചു. അതിനനുസരിച്ച് മതപുരോഹിതരുടെ എണ്ണം വര്‍ധിച്ചില്ലെന്ന് സംഘടനയുടെ വക്താവ് എഡ്ഗാര്‍ഹോപിദ പറഞ്ഞു. അമേരിക്കന്‍മുസ്ലിം കമ്മ്യൂണിറ്റിയുടെ നിര്‍ണായക ഘടകമാണ് ഇമാമുമാര്‍. പ്രദേശത്തെ മതകീയ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നതിനു പുറമെ, വിദ്യാഭ്യാസ-സാമൂഹിക കാര്യങ്ങളില്‍കൗണ്‍സിലിംങ് പോലോത്ത മുസ്ലിംകളുടെ വ്യക്തിപരമായ കാര്യങ്ങളില്‍വരെ ഇടപെടേണ്ടവരാണ്. മുസ്ലിം തലമുറ മതപഠന രംഗത്തേക്കും പൗരോഹിത്യത്തിലേക്കും കടന്നുവരുന്നില്ലെന്നാണ് പുതിയ പഠനങ്ങള്‍പറയുന്നത്. കൂടുതല്‍പേരും എഞ്ചിനീയറിംങ്, മെഡിസിന്‍, നിയമം, ബിസിനസ് തുടങ്ങിയ മേഖലയിലേക്കാണ് തിരിയുന്നതെന്ന് സതേണ്‍കാലിഫോര്‍ണിയയിലെ ഇമാം ജിഹാദ് തുര്‍ക്ക് പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയില്ലാത്തതും കുറഞ്ഞ വരുമാനവുമാണ് ആളുകളെ മതനേതൃത്വത്തിലേക്കു കടക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍. 2011-ലെ സര്‍വേ പ്രകാരം മുഴുസമയ ഇമാമത് ജോലിയില്‍ഏര്‍പെട്ടിട്ടുള്ളത് ആകെ 44 ശതമാനം ഇമാമുമാരായിരുന്നു. ബാക്കി പകുതിയലധികവും സന്നദ്ധ സേവകരായിരുന്നു. എട്ടു മില്യണോളം മുസ്ലിംകളാണ് അമേരിക്കയില്‍അധിവസിക്കുന്നത്. ലോകത്തെ ഏറ്റവും പരിഷ്‌കൃത മുസ്ലിംകളാണ് അമേരിക്കയിലേത്. ആധുനിക സൗകര്യങ്ങള്‍ഉപയോഗപ്പെടുത്തുമ്പോഴും വിശ്വാസത്തിന്റെ കാര്യത്തില്‍അവര്‍ഒട്ടും പിന്നിലല്ല താനും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter