ഐ-സലാം ഖിബ്‍ല കോംമ്പസ്
നമുക്ക് പരിചിതമല്ലാത്ത സ്ഥലത്തെത്തുമ്പോള്‍ ഉണ്ടാകുന്ന പതിവു പ്രശ്നമാണ് നിസ്കരിക്കാന്‍ സമയത്ത് ഖിബ്‍ല അന്വേഷിക്കേണ്ട അവസ്ഥ. പ്രത്യേകിച്ച് മുസ്‍ലിം സാന്നിധ്യമില്ലാത്ത പ്രദേശങ്ങളില്‍. അത്തരമൊരവസരത്തില്‍ തീര്‍ച്ചയായും നമുക്ക് സഹായകമാവുന്നു ആപ്ലിക്കേഷനാണ് ഐ-സലാം ഖിബ്‍ല കോമ്പസ്. ഖിബ്‍ല കണ്ടുപിടിക്കാന്‍ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍റര്‍നെറ്റില്‍ സൌജന്യമായി തന്നെ ലഭ്യമാണെങ്കിലും കാഴ്ചകാണാത്തവര്‍ക്കും കൂടി ഉപയോഗിക്കാവുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തതാണ് ഈ ആപ്പ്. ഇത്തരത്തിലുള്ള ആദ്യ ആപ്ലിക്കേഷനെന്ന ബഹുമതിയും ഇതിനുണ്ട്. പുറത്തിറങ്ങിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞെങ്കിലും കാഴ്ചക്കു പ്രശ്നമുള്ളവര്‍ക്ക് ഖിബ്‍ല കണ്ടെത്താന്‍ ഇതിലും നല്ല സൌകര്യം വേറെ ഇല്ലെന്നാണ് വിലയിരുത്തല്‍. ലോകത്തിന്‍റെ ഏതു മൂലയിലും ഇതു പ്രവര്‍ത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter