വരുന്നു 'കുഞ്ഞുഗൂഗ്ള്‍' ; കുരുന്നുപ്രായക്കാരെ ഗൂഗ്ള്‍ ലക്ഷ്യമിടുന്നുവെന്ന് വാര്‍ത്ത
പ്രമുഖ സര്‍ച്ച് എഞ്ചിന്‍ സംരംഭകരായ ഗൂഗ്ള്‍ പതിമൂന്നു വയസ്സിന് താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് പുതിയ സംരംഭങ്ങള്‍ക്ക് നീക്കം തുടങ്ങിയതായി വാര്‍ത്ത. കുട്ടികള്‍ക്ക് പ്രത്യേകമായുള്ള ജീമെയ് അക്കോണ്ടുകളും യൂടൂബുമാണ് ഇപ്പോള്‍ പദ്ധതിയിലുള്ളത്. ഗൂഗ്‌ളുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലും പ്രമുഖ ടെക്‌നോളജി വെബ്‌സൈറ്റായ ദ ഇന്‍ഫര്‍മേഷനുമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ജീമെയ്‌ലിലും യൂടൂബിലും പതിമൂന്നു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നില്ല. ആപ്പുകളുടെ ലോകത്ത് സജീവമായ കുട്ടികള്‍ക്ക്, രക്ഷിതാക്കളുടെ തന്നെ ശ്രദ്ധയിലും കൈകര്‍തൃത്വത്തിലുമായിരിക്കും പുതിയ ലോകത്തേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുക. കുട്ടികള്‍ക്കു മാത്രമായുളള യൂടൂബ് വീഡിയോ സൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഗൂഗ്ള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയ വാര്‍ത്തയുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ചര്‍ച്ചകളും അതോടെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ രഹസ്യ ലോകത്തിലേക്കുള്ള കടന്നുകയറ്റവും മഹാദുരന്തരവുമായിരിക്കും അത് വഴിവെക്കുകയെന്നാണ് പൊതുവെയുളള സംസാരം. എന്നാല്‍ ടെക്‌നോളജികള്‍ പുരോഗമിച്ച കാലത്ത് ഇനിയും കുട്ടികളെ പുതിയ സാധ്യതകളില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്നതിനു പകരം അവരെ വലിയൊരു ലോകത്തേക്ക് സുരക്ഷിതമായി വഴിനടത്തുകയാണ് വേണ്ടതെന്ന തിരിച്ചുമുള്ള ചര്‍ച്ചകളുണ്ട്. അതേസമയം, വാര്‍ത്തയോട് പ്രതികരിക്കാന്‍ ഗൂഗ്ള്‍ വക്താവ് പീറ്റര്‍ ബാരന്‍ വിസമ്മതിച്ചു. അത് കേവലം ഊഹാപോഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter