മാധ്യമങ്ങള്‍ എന്നത്തെയും പോലെ ഇത്തവണയും ഇസ്രായേലിനൊപ്പമാണ്
ദി ഇന്‍ഡിപെന്‍ഡന്‍റ് മിഡിലീസ്റ്റ് പ്രതിനിധിയും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ റോബര്ട്ട് ഫിസ്കിന്റെ ലേഖനത്തില്‍ നിന്ന്. മാധ്യമങ്ങള്‍ കൂടി സഹായിച്ചിട്ടാണ് ഇസ്രായേല്‍ വീണ്ടും ഞെളിയുന്നതെന്ന് ലേഖകന്‍.  width=ഭീകരത, ഭീകരത, ഭീകരത. ഒരിക്കല്‍ കൂടി നാമിത് കേട്ടു തുടങ്ങിയിരിക്കുന്നു. ഫലസ്തീന്‍ എന്ന ഭീകരതയെ പിഴുതെറിയാന്‍ പോകുകയാണത്രെ ഇസ്രായേല്‍. കഴിഞ്ഞ അറുപത്തിനാല് വര്ഷം ഇസ്രായേല്‍ ശ്രമിച്ചത് അതിന് തന്നെയായിരുന്നു. പരാജയമായിരുന്നു ഫലമെന്ന് മാത്രം. തങ്ങുടെ സൈനിക നേതാവ് ജഅബരിയെ വധിക്കുക വഴി ഒരു നരകത്തിന്‍റെ കവാടമാണ് ഇസ്രായേല്‍ തുറന്നിരിക്കുന്നതെന്നാണ് ഹമാസിന്റെ വാദം. ഇസ്രായേല്‍ ഒരു നരകകവാടമാണ് തുറന്നതെന്ന് ഇതിനുമുമ്പും പലരും പറഞ്ഞിട്ടുണ്ട്. ലബനാന്‍ ആക്രമിച്ച സമയത്ത് ഹിസ്ബുല്ല ഉപയോഗിച്ചത് ഇതെ വാക്കായിരുന്നു. അതിനും മുമ്പ് 1982 ല്‍ യാസര്‍അറഫാത്ത് തന്നെ ഈ ഉപയോഗം നടത്തിയിരുന്നു. മാധ്യമങ്ങളുടെ അവസ്ഥയും കഴിഞ്ഞ കാലത്തേതില്‍ നിന്ന് വിഭിന്നമല്ല. കഴിഞ്ഞ 64 വര്‍ഷമായി അവ ഉപയോഗിച്ചു കൊണ്ടിരുന്ന ക്ലീഷേ വാക്കുകള്‍ തന്നെയാണ് ഈ യുദ്ധകാലത്തും ഉപയോഗിക്കുന്നത്.ജഅബരി വധിക്കപ്പെട്ടത് ‘അദ്ദേഹത്തെ മാത്രം ഉന്നം വെച്ച് നടത്തിയ ആക്രമണത്തില്‍’ എന്നായിരുന്നു ആഗോളമാധ്യമങ്ങള്‍ അച്ചുനിരത്തിയത്. അക്രമത്തെ ചെറുതാക്കി കാണിക്കാനാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. Targetted attack, Surgical air strike എന്നീ പദങ്ങളാണ് ആ അക്രമത്തെ കുറിക്കാന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചത്. 1982 ല്‍ 17,000 ലബനാനികളെ ഇസ്രായേല്‍ കൊന്നൊടുക്കിയപ്പോള്‍, 2006 ല്‍ വേറെ 1,200 പേരെ വീണ്ടും കൊന്നൊടുക്കിയപ്പോള്‍, 2009 ല്‍ ഗാസയിലെ 1,300 ഫലസ്തീനികളെ ക്രൂരമയായി വധിച്ചപ്പോള്‍, എന്തിന് ഇക്കഴിഞ്ഞ ആഴ്ച ഗാസയിലെ ഗര്‍ഭിണിയായ ഒരു അമ്മയെയും കുഞ്ഞിനെയും മൃഗീയമായി വിധിച്ചപ്പോള്‍, എല്ലാ പ്രാവശ്യവും മാധ്യമങ്ങളുപയോഗിച്ചത് ഒരേ വാക്കായിരുന്നു. Surgical air strike. ഗാസയിലെ മൊത്തം ജനതയെ ആക്രമിക്കുക ഇസ്രായേലിന്റെ ലക്ഷ്യമല്ലെന്ന പ്രതീതിയുണ്ടാക്കാനാണ് മാധ്യമങ്ങള്‍ ഇതിലൂടെ ശ്രമിക്കുന്നത്. Surgical എന്ന വാക്ക് പക്ഷെ ഹമാസിന്റെ ആക്രമണങ്ങളെ കുറിച്ച് ഒരു മാധ്യമവും ഉപയോഗിച്ചു കാണുന്നില്ല. ഹമാസ് അങ്ങനെ അവകാശപ്പെടുന്നുമില്ല. സാധ്യമെങ്കില്‍ ഇസ്രായേലികളെ മൊത്തത്തില്‍ വധിക്കുക തന്നെയാണ് ഹമാസ് ആക്രമണങ്ങളുടെ ലക്ഷ്യം. ഇസ്രായേലും ആക്രമിക്കുന്നത് ഫലസ്തീനികളെ മൊത്തം കൊല്ലാന്‍ തന്നെയാണ്. അതിന് കരുതിക്കൂട്ടി തന്നെയാണ് അവര്‍ അക്രമം അഴിച്ചു വിടുന്നത്. അത്പക്ഷേ പരസ്യമായി പറഞ്ഞുപോകരുത്. കാരണം അങ്ങനെ പറഞ്ഞാല്‍ തങ്ങളെ ആന്‍റി സെമിറ്റിക് ആയി ലോകം വിലയിരുത്തുമോ എന്ന് അവര് ഭയക്കുന്നു. ഇന്നലത്തെ കണക്കു വെച്ച് നോക്കുമ്പോള്‍ ഗാസ- ഇസ്രായേല്‍ മരണ അനുപാതം 16:1 ആണ്. 16 ഫലസ്തീനിക്ക് ഒരു ഇസ്രായേലുകാരന്‍. ഇതു ഇനിയും കൂടാനാണ് സാധ്യത. 2008 ലെതു പോലെ ഈ അനുപാതം 100 ഫലസ്തീനികള്‍ക്ക് 1 ഇസ്രായേലി എന്ന ലെവലിലേക്ക് എത്തും, തീര്‍ച്ച. എല്ലാത്തിലുമെന്ന പോലെ ഇസ്രായേല്‍ വിഷയത്തിലും പത്രങ്ങള്‍ ചെയ്തത് ഐതിഹ്യനിര്‍മാണം മാത്രമാണ്. ഫലസ്തീനിലെ ഭീകരതയെ തുടച്ചു നീക്കിയെന്നാണ് 2008 ലെ യുദ്ധത്തെ കുറിച്ച് വിശേഷിപ്പിച്ചിരുന്നത്. എന്നിട്ടും, ഏറെ സായുധസജ്ജരാണെന്ന് അവകാശപ്പെടുന്ന ഇസ്രായേല്‍ പട്ടാളത്തിന് തങ്ങളുടെ കൂട്ടത്തില്‍ നിന്ന് പിടിക്കപ്പെട്ട ഗിലാഡ് ഷാലിത്തിനെ കണ്ടെത്താനായില്ല. കഴിഞ്ഞ വര്‍ഷം ഗിലാഡിനെ ഇസ്രായേലിന് കൈമാറിയത് കൊല്ലപ്പെട്ട ജബ്ബാരി തന്നെയായിരുന്നുവെന്ന് ഇതോട് ചേര്‍ത്ത വായിക്കുണം. കൊല്ലപ്പെട്ട ജഅബരിയെ അസോസിയേറ്റ്ഡ് പ്രസ് വിശേഷിപ്പിച്ചത് ഹമാസിന്റെ പിടികിട്ടാസൈനികന്‍എന്നായിരുന്നു. ജബ്ബാരിയുടെ ജനനത്തീയതിയും കുടുംബപശ്ചാത്തലവും ഇസ്രായേലില്‍ അദ്ദേഹം ജയില്‍വാസമനുഭവിച്ച കാലവും- അതെ തുടര്‍ന്നായിരുന്നു തന്‍റെ ഗ്രൂപ്പായ ഫതഹ് വിട്ട് ജഅബരി ഹമാസ് അനുകൂലിയായി മാറിയത് പോലും- എല്ലാം എല്ലാവര്‍ക്കുമറിയാം. എന്നിട്ടും ജഅബരി പിടികിട്ടാപുള്ളിയായി തന്നെ തുടരുന്നു ആഗോള മാധ്യമ ശൃംഖലയിലെ പ്രധാനപ്പെട്ട ഒരു പ്രസ്സിന്, ക്രൂരമായി വധിക്കപ്പെട്ടതിന് ശേഷവും. എഴുത്തുകാരന്‍ കൂടിയായ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് എല്ലാ കുറ്റവും ഫലസ്തീന് മേല്‍ ചാര്‍ത്തിയാണ് ഇസ്രായേലിന് വേണ്ടി ഇത്തവണ രംഗത്തു വന്നത്. അപ്പറഞ്ഞതിന് ഒരു തെളിവുമില്ല. ഇസ്രായേലുകാരന്റെ വാദമല്ലാതെ. മന്ദബുദ്ധിയായ ഒരു ഫലസ്തീനിയെ വെടിവെച്ച് കൊന്നതാണ് ഇത്തവണത്തെ സംഘര്‍ഷത്തിന്റെ തുടക്കമെന്നാണ് അറ്റ്ലാന്റിക് മാഗസിന്‍ പറയുന്നത്. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഫലസ്തീനി ബാലനെ വധിച്ചതോടെയാണ് ഗാസയില്‍ നിന്ന് ഇസ്രായേലിനെതിരെ ആക്രമം തുടങ്ങിയതെന്ന വാദവും മറ്റൊരു ഭാഗത്തുണ്ട്. ഏതായാലും ആഗോളശ്രദ്ധയാകര്‍ഷിച്ച എഴുത്തുകാര്‍ക്ക് ഇതെ കുറിച്ചൊന്നും അറിവില്ല. അവരുടെ കണ്ണില്‍ ഉത്തരവാദി ഫലസ്തീന്‍ തന്നെ. ഇത്തവണയും ഇസ്രായേല്‍ തന്നെ വെടിനിര്‍ത്തല്‍ ആവശ്യപ്പെടും. അതിന് ആഗോള സഹകരണവും തേടും. എല്ലാ പ്രാവശ്യവും അതങ്ങനെ തന്നെയാണ് സംഭവിക്കാറ്. യുദ്ധത്തിന്‍റെ തുടക്കത്തില്‍ തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞ ജബ്ബാരിയോട് ജര്‍മനിയുടെ രഹസ്യഅന്വേഷണ ഏജന്‍സി വഴി ഏകദേശം ഒരു വര്‍ഷം മുമ്പ് ഇസ്രായേല്‍ സന്ധിസംഭാഷണം നടത്തിയിരുന്നു. തീവ്രവാദികളോട് ആരെങ്കിലും സന്ധിസംഭാഷണത്തിന് തയ്യാറാകാറുണ്ടോ? പുതിയ യുദ്ധത്തെ ഇസ്രായേല്‍ വിളിച്ചിരിക്കുന്നത് Operation pillar of Defence എന്നാണ്. സത്യത്തില്‍ ഇതിനെ വിളിക്കേണ്ടത് Operation pillar of Hypocrisy എന്നാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter