ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ കാലിഗ്രഫി പ്രദര്‍ശനം

ഹാര്‍ഡ്‌ src=വാര്‍ഡ്: ഇസ്‌ലാമിക കലാ ചാരുതയുടെ പ്രമുഖ രൂപമയ കാലിഗ്രഫിയുടെ പ്രദര്‍ശനം ഹാര്‍ഡ്‌വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍. 'ചൈനീസ് പാരമ്പര്യമുള്ള ഇസ്‌ലാമിക കാലിഗ്രഫികള്‍' എന്ന ടൈറ്റിലില്‍ സംഘടിപ്പിച്ച പടിപാടിയില്‍ പ്രധാനമായും സുപ്രസിദ്ധ ചൈനീസ് കാലിഗ്രാഫര്‍ ഹാജി നൂറുദ്ദീന്റെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് ആന്റ് ഇന്റര്‍നാഷ്‌നല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ ഇസ്‌ലാമിക് പ്രോഗ്രാമാണ് പ്രദര്‍ശനം സ്‌പോണ്‍സര്‍ ചെയ്യുന്നത്.

ഇസ്‌ലാമിക കാലിഗ്രഫിയും ചൈനീസ് കലാ ചാരുതയും സമ്മിശ്രമായി സമ്മേളിപ്പിക്കുന്നതാണ് കാലിഗ്രാഫര്‍ നൂറുദ്ദീന്റെ സൃഷ്ടികള്‍. ഖുര്‍ആനിക സൂക്തങ്ങളുടെ അക്ഷര ഭംഗി നിഴലിച്ചു നില്‍ക്കുന്നവയാണ് അവ. ചൈനീസ്-അറബി ഭാഷകള്‍ അറിയാത്തവര്‍ക്കും ആസ്വദിക്കാന്‍ കഴിയും വിധമാണ് അദ്ദേഹം തന്റെ സൃഷ്ടികള്‍  തയ്യാര്‍ ചെയ്തിരിക്കുന്നത്.

കൈപ്പടയില്‍ തയ്യാറാക്കുന്ന എഴുത്തുരൂപങ്ങളില്‍ ലോകത്തെ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന എഴുത്തു രൂപമാണ് ചൈനീസ് പാരമ്പര്യമുള്ള അറബിക് കാലിഗ്രഫി. 'ദൈവിക ശക്തിയുടെ സന്ദേശം കൈമാറുന്നതും കുലീനത്വവും ആഭിജാത്യവും തുളുമ്പിനല്‍ക്കുന്നതുണ് നൂറുദ്ദീന്റെ കലാരൂപങ്ങള്‍.' ഹാര്‍ഡ്‌വാര്‍ഡ് ഗവേഷണ വിദ്യാര്‍ത്ഥി എലിസബത്ത് ലീ ഹൂഡ് പഞ്ഞു.

ഇസ്‌ലാമിക ചിന്തയും വിശ്വാസവും പ്രതിഫലിക്കുന്ന ഖുര്‍ആനിക പരാമര്‍ശങ്ങളായിരുന്നു നൂറുദ്ദീന്റെ കലാഭൂമിക. സലാം, ബിസ്മി, അല്ലാഹു അക്ബര്‍ പോലെയുള്ള ഇസ്‌ലാമിക തീമുകളാണ് അദ്ദേഹത്തിന്റെ കളകളില്‍ തരളിതമായിരുന്നത്. ലോകശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഈയിടെയായി സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

മുമ്പും ഇസ്‌ലാമിക കലകളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ ഹാര്‍ഡ്‌വാര്‍ഡില്‍ ഉണ്ടായിട്ടുണ്ട്. 1945 ലാണ് ആദ്യമായി ഇസ്‌ലാമിക് കലാപ്രദര്‍ശനം നടക്കുന്നത്. ഇസ്‌ലാമിക ലോകത്തെ അമൂല്യ നിധികള്‍ എന്ന പേരില്‍ ഫോഗ് ആര്‍ട് മ്യൂസിയം സംഘടിപ്പിച്ചതായിരുന്നു ആ പരിപാടി. ചൈനീസ് കലയുടെ പ്രദര്‍ശനം ഇസ്‌ലാമിക കലകളിലെ വൈവിദ്ധ്യമാര്‍ന്ന രീതികളെ മനസ്സിലാക്കാന്‍ ലോക ജനങ്ങളെ സഹായിക്കുന്നതാണെന്ന് എക്‌സിബിഷന്‍ മേധാവി ഫ്രീഡ്‌ലാന്റര്‍ പറഞ്ഞു. ഓഗസ്റ്റ് 20 വരെ ഈ പ്രദര്‍ശനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter