പൈതൃകത്തിന്‍റെ അവസാന ശേഷിപ്പും തകര്‍ത്തു തന്നെ വേണോ ഹറമിലെ വിപുലീകരണം?
ഹറം പരിസരത്തും സുഊദിയില് ‍പൊതുവെയും ഇസ്ലാമിക പൈതൃക സ്മാരകങ്ങള് ‍തകര്‍ത്തു നടക്കുന്ന വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി C.N.N ഉം DAWN.COM ഉം ചെയ്ത റിപ്പോര്‍ട്ടുകളെ ഉപജീവിച്ച് തയ്യാറാക്കിയത്.  width=വിശുദ്ധ ഹറമില്‍ പതിനേഴാം നൂറ്റാണ്ടില് ഒട്ടോമന് ‍ഭരണ കൂടം ‍സ്ഥാപിച്ച ഒരു പൂമുഖം (portico) കൂടിയുണ്ട്. ഹറം ശരീഫില്‍ പുതുതായ നടക്കുന്ന വിപുലീകരണ പദ്ധതിയനുസരിച്ച് പ്രസ്തുത പോര്‍ച്ച് നശിപ്പിച്ചാണ് വികസനം നടക്കേണ്ടിയിരുന്നത്. ആഗോള സമൂഹം അത്ര ശ്രദ്ധിക്കാതെ പോയതിനാല്‍ അത് തകര്‍ക്കപ്പെടാന്‍ ഇരിക്കുകയായിരുന്നു. പൈതൃകത്തിന്‍റെ ശേഷിക്കുന്ന കണ്ണി കൂടി ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂട നയത്തിനെതിരെ അവസാനം രംഗത്ത് വന്നത് ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ ഒരു സുഊദി ചരിത്രകാരന്‍ ഇര്‍ഫാന് ‍അല്‍ അലവി. ഇര്‍ഫാന്‍റെ സമയോചിത ഇടപെടലില്ലായിരുന്നുവെങ്കില്‍ അവേശേഷിച്ച ആ പോര്‍ച്ച് കൂടി തകര്‍ക്കപ്പെടുമായിരുന്നു. സുഊദിയിലെ പൈതൃക സ്വത്തുക്കളെ സംരക്ഷിക്കുന്നതിന് സ്ഥാപിതമായ Islamic Heritage Research Foundation ന്‍റെ ഡയറക്ടറാണ് ഇര്‍ഫാന്‍ അല് ‍അലവി. സാംസ്കാരിക ചിഹ്നങ്ങള്‍ക്ക് നേരെ കാലങ്ങളായി ഭരണകൂടം നടത്തുന്ന ‘അഴിഞ്ഞാട്ട’ത്തെ കണക്കിന് എതിര്‍ക്കുന്നുണ്ട് ഇര്‍‍ഫാന്‍. സ്ഥലപരിമിതി ഒരു പ്രശ്നം തന്നെയാണെന്ന് ഇര്‍ഫാനും സമ്മതിക്കുന്നു. 1990 ല്‍ 1500 ഓളം പേരും 2006 ല്‍ 300ലേറെ പേരും ഹജ്ജ് കര്‍മ്മത്തിനിടെ മരിക്കാനിടയായത് കൂടിവരുന്ന തിരക്ക് കാരണം തന്നെയാണ്. വിപുലീകരണം പ്രദേശത്ത് ആവശ്യം തന്നെയാണ്. അത് പക്ഷേ ചരിത്രപരമായ സ്മാരകങ്ങള്‍ തകര്‍ത്തു തന്നെ നടത്തുമ്പോള്‍ അതിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്- ഇര്‍ഫാന് ‍അല്‍ അലവി C.N.N ന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ബിന്‍ലാദന്‍ ഗ്രൂപ്പിന്‍റെ വാദമനുസരിച്ച് ഈ പോര്‍ച്ച് തകര്‍ക്കുന്നതിലൂടെ മാത്രം മൂന്നിരട്ടിയിലധികം സ്ഥലം ലഭിക്കുമത്രെ. അതു കൊണ്ടാണ് ചരിത്രപ്രധാന്യമേറിയതായിട്ടു കൂടി പ്രസ്തുത പോര്‍ച്ച് പൊളിച്ചു മാറ്റാന് ‍തന്നെ പ്ലാനിംഗില് ‍തീരുമാനിച്ചത്. വിപുലീകരണത്തിന്റെ പേരില്‍ ഇതുവരെ നിരവധി ഭാഗങ്ങള് ‍തകര്‍ത്തു തരിപ്പണമാക്കിയിട്ടുണ്ട് സുഊദി ഭരണകൂടം. സ്ഥലപരിമിതിയുടെയും സൌകര്യക്കുറവിന്‍റെയും പേരില്‍ മക്കയിലെയും മദീനയിലെയും നിരവധി ചരിത്രമസ്മാരകങ്ങള്‍ ഇതിനകം തലകുത്തി വീണുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രദേശത്തെ ചരിത്രസ്മാരകങ്ങളില്‍ 95 ശതമാനം തകര്‍ക്കപ്പെട്ടിട്ടുണ്ടത്രെ. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന nstitute for Gulf Affairs ഇതു സംബന്ധമായ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ഹജ്ജ് സീസണ്‍ അവസാനിച്ച സമയം. മദീനയിലെ മസ്ജിദുന്നബവി കേന്ദ്രീകരിച്ച് ഭരണകൂടം പദ്ധതിയിട്ടത് 6 ബില്യന്‍ ഡോളറിന്‍റെ വിപുലീകരണ പ്രവര്‍ത്തനത്തിനായിരുന്നു. അതുമായി ബന്ധപ്പെട്ടും വിവാദമുയര്‍ന്നു. പുണ്യനബിയുടെ റൌദയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള വികസനത്തിനാണ് ബന്ധപ്പെട്ടവര് ‍പ്ലാന്‍ വരച്ചത്. പുറമെ മുത്തുനബി ആദ്യമായി പെരുന്നാള്‍ പ്രഭാഷണം നിര്‍വഹിച്ചുവെന്ന് കരുതപ്പെടുന്ന മസ്ജിദ് ഗമാമയില് ‍കൈ വെക്കാനും അധികാരികള്‍ക്ക് പദ്ധതിയുണ്ടായിരുന്നു. അതിന് ഉന്നയിച്ച കാരണവും മസ്ജിദുന്നബവയിലെ സന്ദര്‍ശകത്തിരക്കു തന്നെ. മക്കയിലെ ക്ലോക്ക് ടവറും അതടങ്ങുന്ന കോംപ്ലക്സും നിര്‍മിതമായിട്ട് അധിക കാലമായിട്ടില്ല. ഓട്ടോമന് ‍കാലത്തെ അയാദ് കോട്ടയും അത് സ്ഥിതി ചെയ്തിരുന്ന കുന്നും ചെത്തി നിരപ്പാക്കിയ ശേഷമാണ് ഈ കൂറ്റന് ‍കെട്ടിടം സ്ഥാപിക്കപ്പെട്ടത്. ഒരര്‍ഥത്തില് ‍ക്ലോക്ക് ടവറിന്‍റെ നിര്‍മാണം വഴി മസ്ജിദുല്‍ ഹറാമും പരിസരവും ചെറുതായ പോലെയുണ്ട്. കാഴ്ചയിലെ പഴയ ഗരിമ നഷ്ടപ്പെട്ട പോലെ. കാരണം വലിപ്പത്തിന്റെ കാര്യത്തില്‍, ‍ലോകത്തെ രണ്ടാമത്തെ ബില്‍ഡിംഗാണ് പരിശുദ്ധ കഅബക്ക് മുന്നില്‍ പുതുതായി നിര്‍മിക്കപ്പെട്ടിരിക്കുന്ന ഈ കോംപ്ലക്സ്. മദീനയിലെ ജന്നത്തുല്‍ ബഖീഇലെ കബറിടങ്ങള് ‍പൊളിച്ചുമാറ്റിയെന്നത് ചരിത്രമാണ്; 1925 ലായിരുന്നു അത്. അന്നത്തെ ഭരണാധികാരിയായിരുന്ന ഇബ്നു സുഊദിന്റെ നേതൃത്വത്തില്‍. അന്ന് ആഗോളവ്യാപകമായി മുസ്‌ലിം സമൂഹം അതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇന്നും അതിന്‍റെ വാര്‍ഷികം ദുഖദിനമായി ആചരിക്കപ്പെടുന്ന ചില സ്ഥലങ്ങളുണ്ട്. പ്രവാച പത്നി ഖദീജബീവിയുടെ വീടെന്ന് കരുതപ്പെടുന്ന ഭാഗത്ത് ഇപ്പോള്‍ ഹാജിമാര്‍ക്കു വേണ്ടി നിര്‍മ്മിതമായ ടോയിലറ്റ് ബ്ലോക്കാണ്. നബിതങ്ങള് ‍ജനിച്ച സ്ഥലത്ത് നിലവിലുള്ളത് ‍ഒരു ലൈബ്രറി കെട്ടിടമാണ്. തുര്‍ക്കി നേരത്തെ തന്നെ ഇവ്വിഷയകമായി സുഊദി ഭരണകൂടത്തിന് കത്തെഴുതി തുടങ്ങിയിട്ടുണ്ട്. ഓട്ടോമന്‍ കാലത്തെ നിര്‍മിതികള്‍ അമിതമായി നശിപ്പിക്കപ്പെടുന്നുവെന്ന് ആരോപിച്ച് സുഊദിക്ക് 2010 ല്‍ തന്നെ കത്തെഴുതിയിട്ടുണ്ടെന്നു തുര്‍ക്കിയിലെ വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നു. നേരത്തെ അയാദ് കോട്ട തകര്‍ത്ത് ക്ലോക്ക് ടവര്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടതിനെരെയും തുര്‍ക്കി പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. അന്ന് തുര്‍ക്കിയുടെ സാംസ്കാരിക മന്ത്രി സുഊദിയുടെ തീരുമാനത്തെ ‘കാടത്ത’മെന്ന് വരെ വിളിക്കുകയും ചെയ്തു. അതിനെല്ലാം പുറമെ, വിപുലീകരണം ഭരണകൂടത്തിന് ചരിത്രപ്രധാനമായ ഭാഗങ്ങള് ‍പൊളിച്ചു മാറ്റാനുള്ള ഒരു മറ മാത്രമാണോ എന്ന സംശയവും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. C.N.N ന് നല്‍കിയ വിശദീകരണത്തില്‍ ഇര്‍ഫാന്‍ അല്‍ അലവിയും ഈ സംശയമുന്നയിക്കുന്നുണ്ട്. മക്കക്കു ചുറ്റിലുമുള്ള 14 ഓളം പുണ്യസ്ഥലങ്ങള്‍ അടച്ചു പുട്ടുകയോ നശിപ്പിക്കുകയോ ചെയ്യുമെന്ന് കഴിഞ്ഞ മാസം പുറത്തിറങ്ങിയ സുഊദി ഗസറ്റിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ടത്രെ. അവിടങ്ങളില്‍ നടക്കുന്ന ‘ശിര്‍ക്കി’ന്‍റെ കാരണം പറഞ്ഞാണ് പോലും ഭരണകൂടം പുതിയ തീരുമാനമെടുത്തിരിക്കുന്നത്. മന്‍ഹര്‍. യു.പി കളിനക്കോട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter