നീസ് ഭീകരാക്രമണം: ഐ.എസ് പുതിയ മേച്ചിന്‍പുറം തേടുന്നു
- Web desk
- Jul 17, 2016 - 08:10
- Updated: Jul 17, 2016 - 08:10
കഴിഞ്ഞ വാരം തെക്കന്‍ ഫ്രാന്‍സിലെ നീസ് നഗരത്തില്‍ 84 പേരുടെ ജീവഹാനിക്ക് ഇടവരുത്തിയ ഭീകരാക്രമണം ഏറെ ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജനങ്ങള്‍ വിവിധ തരം പരിപാടികളില്‍ മുഴുകിക്കൊണ്ടിരിക്കെയാണ് ഈ നര നായാട്ട് അരങ്ങേറിയത്. നൂറോളം പേര്‍ക്ക് പരിക്കും വരുത്തിവെച്ച ഈ സംഭവം ശരിക്കും നാടിനെ സ്തംഭിപ്പിച്ചു. ഐ.എസ് ഇപ്പോള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തതോടെ സംഭവത്തിന്റെ തീവ്രത ഒന്നുംകൂടി വര്‍ദ്ധിച്ചിരിക്കുന്നു.
സിറിയയും ഇറാഖും കേന്ദ്രീകരിച്ചുകൊണ്ട് ലോകത്തുടനീളം കുഴപ്പങ്ങളും നരമേധങ്ങളും പദ്ധതിയിട്ടുകൊണ്ടിരിക്കുന്ന ഐ.എസ് പുറംലോകത്തേക്ക് സജീവമായി ചിന്തിച്ചുകൊണ്ടിരിക്കുന്നുവെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ നവംബറില്‍ പാരീസില്‍ നടത്തിയ ഭീകരാക്രമണത്തിനു ശേഷം ലോകത്തെ ഞെട്ടിച്ച ഐ.എസിന്റെ മറ്റൊരു ശ്രമമായിരിക്കുമിത്. അന്ന് 130 ഓളം പേര് അതില്‍ വധിക്കപ്പെട്ടിരുന്നു. ഈയടുത്ത് നടന്ന പല ആക്രമണങ്ങളെക്കാളും ഏറെ ആഘാതമേറിയതുമായിരുന്നു ഇത്.
ബെല്‍ജിയം, ഫ്രാന്‍സ് പോലോത്ത രാജ്യങ്ങളെയാണ് ഐ.എസ് ഇന്ന് നോട്ടമിട്ടിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തി മുതലെടുക്കുകയെന്ന നയമാണ് ഇവിടെ അവര്‍ പ്രയോഗിക്കുന്നത്. സംഗതികളൊന്നുമറിയാത്ത നിരപരാധികളായ ജനങ്ങളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നത് എന്നതാണ് ഖേദകരം. ഐ.എസിന്റെ ഈ ഭീകരതയെ ലോക രാഷ്ട്രങ്ങള്‍ വിശിഷ്യാ മുസ്ലിം രാഷ്ട്രങ്ങള്‍ അപലപിച്ചിട്ടുണ്ടെങ്കിലും ഇത്തരം കാടന്‍ പ്രവര്‍ത്തനള്‍ എന്നെന്നേക്കുമായി നിര്‍ത്താനുള്ള പരിഹാരങ്ങളെക്കുറിച്ച് സജീവമായ ചിന്തകള്‍ ഉയരുന്നില്ല. ഇനിയും ഫ്രാന്‍സില്‍ മാത്രമല്ല, ലോകത്ത് എവിടെയും ഇത് ആവര്‍ത്തിക്കരുത്. ഒരു നിരപരാധിയും വധിക്കപ്പെടരുത്. അതിനുള്ള സംഘടിതമായ നീക്കങ്ങള്‍ ലോക രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായേ മതിയാവൂ.
(എഴുത്തുകാരനും റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനുമാണ് ലേഖകന്‍)
വിവ. മോയിന്‍
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment