ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് തകരുകയാണോ?
brotherനൂറ്റാണ്ടുകളായി ഈജിപ്തിലെ ശക്തമായ പ്രതികരണ ശബ്ദമായിരുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് ഇപ്പോള്‍ പരിതാപകരമായ അവസ്ഥയിലാണ്. വെല്ലുവിളികളെയും സമരമുറകളെയും അതിജീവിക്കുന്നതിനപ്പുറത്തേക്ക് ഐക്യവും സൗഹാര്‍ദ്ദവും കൂട്ടിയിണക്കാന്‍ പാട്‌പെടുകയാണ് പ്രസ്ഥാനം. അപ്രതീക്ഷതമായ അടിച്ചമര്‍ത്തലും അബ്ദില്‍ ഫത്താഹ് അല്‍ സീസിയുടെ അരങ്ങേറ്റവും പ്രസ്ഥാനത്തിന്റെ പ്രതിച്ഛായയെയും സ്വാധീനത്തയെയും പ്രതികൂലമായി ബാധിച്ചു. സംഘടനപരമായ കഴിവും ശക്തിയും നഷ്ടപ്പെട്ട, മരവിച്ച അവസ്ഥയാണിപ്പോള്‍ ബ്രദര്‍ഹുഡിന്റേത്. അതുകൊണ്ടുതന്നെ പ്രസ്ഥാനത്തിന്റെ സംഘടനപരമായ അന്തര്‍ധാരയും ഏകീകരണവും ഏറ്റവും പ്രധാന വിഷയമാണ്. ചരിത്രപരമായ രീതിയില്‍ മറ്റൊരു വിപ്ലവം രചിച്ചാലേ ബ്രദര്‍ഹുഡിന്റെ ഐക്യവും അംഗങ്ങളുടെ ആത്മാര്‍ത്ഥതയും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇപ്പോഴത്തെ അവസ്ഥ വിവരിക്കുകയാണെങ്കില്‍ ഭരണ വ്യവസ്ഥയെ(സീസി) അട്ടിമറിക്കാന്‍ ഇരകളുടെ കൂട്ടാമായില്‍ നിന്നുള്ള അനുകൂല വികാരമാണ് ബ്രദര്‍ഹുഡിനും നേതാക്കള്‍ക്കും അന്ന് സമൂഹത്തില്‍ നിന്ന് ലഭിച്ചത്. പ്രസ്ഥാനത്തെ നിലനിര്‍ത്താനും നേതാക്കള്‍ക്കു മുന്നോട്ട് പോവാനും ഇതിലൂടെ കഴിയുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ ഉദ്ധേശിച്ച ലക്ഷ്യത്തിലേക്കെത്തിയില്ലെന്നു മാത്രമല്ല, 2013 ജൂലൈയില്‍ ബ്രദര്‍ഹുഡിന് അധികാരം നഷ്ടപ്പെടുകയും ചെയ്തു. മുതിര്‍ന്ന നേതാക്കള്‍ പ്രാസ്ഥാനിക വിഷയങ്ങളില്‍ തങ്ങളെ വ്യാമോഹിപ്പിക്കുകയായിരുന്നു എന്ന് യുവനേതാക്കള്‍ക്ക് തോന്നുകയും ചെയ്തു. പിളര്‍പ്പും നേതൃശത്രുതയും brother12013 ലെ ഭരണ അട്ടിമറി തൊട്ട് ബ്രദര്‍ഹുഡില്‍ പ്രത്യയശാസത്രപരവും രാഷ്ട്രീയപരവും സംഘടനപരവുമായ നിരവധി ഭിന്നിപ്പുകളുണ്ടായി. സീസിയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് പ്രസ്ഥാനത്തെ ഭിന്നിപ്പിക്കുകയും മറ്റു പലവിഷയങ്ങളിലുമായി അണികള്‍ക്കിടയില്‍ പിളര്‍പ്പ് സൃഷ്ടിക്കുകയും ചെയ്തു. രാഷ്ട്രീയ, ആശയ, മതകീയ കാഴ്ചപ്പാടുകളിലായി പ്രസ്ഥാനത്തിന് അവയെ പുതുതായി ആവിഷ്‌കരിക്കേണ്ടിയും വന്നു. ഈ ഭിന്നിപ്പ് വിഭിജിക്കപ്പെട്ടവരില്‍ സീസിയുടെ അടിച്ചമര്‍ത്തലിനോട് എങ്ങനെ പ്രതികരിക്കണമെന്ന് മനസ്സിലാക്കി തങ്ങളുടെ നയങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തി. സംഘടനയുമായി ബന്ധപ്പെട്ട മുതിര്‍ന്ന അംഗങ്ങളെ നാടുകടത്തുകയും ജയിലിലടക്കുകയും ചെയ്തു. പിന്നീട് നേതൃത്യ പ്രതിസന്ധിയാണ് ബ്രദര്‍ഹുഡ് നേരിട്ടത്. പഴയ, പുതിയ നേതൃത്വത്തിനിടയിലെ വിടവ് നിഴലിച്ച് കാണുകയും പ്രസ്ഥാനത്തിന്റെ നയങ്ങളെ കീഴ്‌മേല്‍മറിക്കുകയും ചെയ്തു. ഈ പ്രതിസന്ധിയെ അവര്‍ മറികടകക്കുമോ അതോ അവര്‍ തകിടം മറിയുമോ എന്നതാണ് ഇപ്പോള്‍ ബ്രദര്‍ഹുഡ് നേരിടുന്ന അവര്‍ക്കു മുമ്പിലെ നിര്‍ണ്ണായകമായ ചോദ്യം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി, സംഘടനക്കുള്ളില്‍ തന്നെ ബ്രദര്‍ഹുഡ് രണ്ട് വിഭാഗങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് പഴയ നേതൃത്വവും മറ്റൊന്ന് വിപ്ലവകാരികളായ യുവനേതൃത്വവും. ഭരണകൂടത്തെ നേരിടുക എന്ന പ്രവണതയിലേക്ക് ബ്രദര്‍ഹുഡിന്റെ ചിലനേതാക്കള്‍ വഴിമാറിയപ്പോള്‍ പ്രസ്ഥാനത്തിന് ചെറുതായി സ്വാധീനമൊക്കെ ലഭിച്ചു തുടങ്ങി. എന്നാല്‍ ഫെബ്രുവരി 2014 ന് ശേഷം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ശക്തമായ പോരാട്ടത്തിനും പിളര്‍പ്പിനും സാക്ഷിയാവേണ്ടി വന്ന പ്രസ്ഥാനത്തെ ഇനി ആരാണ് മുന്നോട്ട് നയിക്കുകയെന്നും ഭരണ അടിച്ചമര്‍ത്തലിനോട് എങ്ങനെ പ്രതികരിക്കണമെന്നും ഇനി സംഘടനക്ക് പുനരാവിഷ്‌കരിക്കേണ്ട സ്ഥിതിയാണ്. ഹൈ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി എന്ന പേരില്‍ രൂപം കൊടുത്ത് യുവ നേതാക്കള്‍ ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങളെ സജ്ജീകരിച്ചു. ബ്രദര്‍ഹുഡിന്റെ ഗൈഡന്‍സ് ബ്യൂറോ മുന്‍ മെമ്പറായിരുന്ന മുഹമ്മദ് കമാലിനായരുന്നു ഈ കമ്മറ്റിയുടെ നേതൃത്വം. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ സുരക്ഷാ സൈനികര്‍ അദ്ധേഹത്തെ കൊലപ്പെടുത്തി. പഴയ നേതാക്കളായ ബ്രദര്‍ഹുഡ് ആക്ടിംഗ് ജനറല്‍ ഗൈഡ് (ഇപ്പോള്‍ ഈജിപ്തി്ല്‍ ഒളിവില്‍ കഴിയുന്നുണ്ട് എന്ന വിശ്വസിക്കപ്പെടുന്ന) മഹ്മുദ് ഇസ്സത്ത്, പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറല്‍ മഹ്മൂദ് ഹുസൈന്‍, 1980 കള്‍ മുതല്‍ക്ക് ലണ്ടനിലുള്ള പ്രസ്ഥാനത്തിന്റെ ജനറല്‍ ഗൈഡായ ഇബ്രാഹീം മുനീര്‍ തുടങ്ങിയ തഴക്കം ചെന്ന പഴയനേതൃത്തത്തിനെതിരെ പുതിയ കമ്മറ്റി ബ്രദര്‍ഹുഡിന്റെ അവകാശവാദമുന്നയിക്കുകയും ചെയ്തു. ഡിസംബറില്‍ ഹൈ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ പിരിച്ചുവിട്ട്, പുതിയ ഗൈഡന്‍സ് ബ്യൂറോയെ രൂപീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തങ്കെലും പഴയ നേതൃത്തത്തിന് ഇതും സ്വീകാര്യമായില്ല. ചരിത്രത്തിലാദ്യമായാണ് ബ്രദര്‍ഹുഡ് ഇങ്ങനെ നേത്യത്വ വടംവലിയുടെ ചരടില്‍ കുരുങ്ങുന്നത്. അകത്തും പുറത്തുമായി രണ്ട് നേതൃത്വമായി മാറി. ഭരണ അട്ടിമറിക്ക് ശേഷം മുതിര്‍ന്ന നേതാക്കള്‍ തുര്‍ക്കിയിലേക്ക് പോവുകയും പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അവിടെ എക്‌സറ്റേണല്‍ ഓഫീസ് രൂപീകരിക്കുകയും ചെയ്തു. നാടുകടത്തപ്പെട്ട ബ്രദര്‍ഹുഡിന്റെ അംഗങ്ങള്‍ പുതിയതും പഴയതുമായ നേതൃത്വം എന്ന നിലയില്‍ രണ്ടായി മാറി. തുടരെ തുടരെയുള്ള പിളര്‍പ്പുകള്‍ ബ്രദര്‍ഹുഡിന്റെ അനുയായികള്‍ക്കിടയിലും അംഗങ്ങള്‍ക്കിടയിലും പ്രതിച്ഛായക്ക് കോട്ടം വരുത്തി. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും brother2രാഷ്ട്രീയ പരമായി ബ്രദര്‍ഹുഡിപ്പോള്‍ രണ്ട് ചേരിയിലാണ്. ഭരണകൂടത്തോട് എങ്ങനെ പ്രതികരിക്കണമെന്നും എങ്ങനെ നയം രൂപീകരിച്ച് മുന്നോട്ട് പോവണമെന്നതിലുമൊക്കെ ധാരണയിലെത്തേണ്ടതിന് പകരം രണ്ട് നേതൃത്വവും രണ്ട് സമീപനവുമാണ് തുടരുന്നത്. പുതിയ നേതൃത്വം സംയമനം സ്വീകരിക്കാതെ എല്ലാറ്റിനെയും നേരിടാനുള്ള കരുത്താര്‍ജ്ജിക്കുമ്പോള്‍ പഴയ നേതൃത്വം പുനസംഘടനക്കും അനുനയത്തിന്റെ മാര്‍ഗവും തേടി അലയുന്നു. വിപ്ലവാത്മകമായി മുന്നേറാന്‍ കഴിയുമെന്ന വിശ്വാസത്തോടെ നീങ്ങുന്ന യുവ നേതൃത്തിനു പിന്നാലെയാണ് യുവാക്കളുടെ കണ്ണ്. പുതിയ വെല്ലുവിളികളെ ചങ്കൂറ്റത്തോടെനേരിടാനുള്ള കഴിവ് അവര്‍ക്കുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് യുവത്വം.പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ തല്‍സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് പുതിയ നേതൃത്തത്തിന്റെ വാശി. എന്നാല്‍ പഴയ നേതൃത്വം ഇതിനെ അനുനയത്തിന്റെ രീതിയിലാണ് സമീപിക്കുന്നത്. പ്രത്യയശാസ്ത്രപരമായി, പ്രായോഗികവും ശാന്തവുമായ ബ്രദര്‍ഹുഡിന്റെ കാഴ്ചപ്പാടുകളില്‍ നിന്ന് മതകീയവും ആദര്‍ശപരവുമായ വീക്ഷണങ്ങളില്‍ അവര്‍ തന്നെ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, രാഷ്ട്രീയപരമായ പകിടകളികളില്‍ ബ്രദര്‍ഹുഡിന്റെ നയതന്ത്രങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന സമയത്ത് മതകീയ വീക്ഷണ കോണുകളിലേക്ക് ശ്രദ്ധ വളരെ കുറവായിരുന്നു. എന്നാല്‍ അട്ടിമറിയും അടിച്ചമര്‍ത്തലും തുടര്‍ന്നപ്പോള്‍ മതകീയ നിയമങ്ങളിലേക്ക് മടങ്ങുകയും യാഥാസ്ഥിതകമായ മതകീയ സംവാദങ്ങളും പ്രസ്ഥാനങ്ങളും തിരിച്ച് കൊണ്ടുവരികയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും ഈജിപ്തിലെ ബ്രദര്‍ഹുഡിലെ പിളര്‍പ്പുകള്‍ സംഘടനക്കകത്തുതന്നെയാണ്. ജോര്‍ദാനിലെ പോലെ ഇതുവരെ രണ്ടായി പിളര്‍ന്നിട്ടില്ല, ജോര്‍ദാനിലെ ബ്രദര്‍ഹുഡ് പിളര്‍ന്നെന്നു മാത്രമല്ല ഇരുകൂട്ടരും തങ്ങളാണ് ബ്രദര്‍ഹുഡിന്റെ അവകാശവാദികളെന്ന് പറഞ്ഞ് പരസ്യമായി രംഗത്ത് വരികയും ചെയ്തു. ആദ്യമായിട്ടല്ല ഈജിപ്തിലെ ബ്രദര്‍ഹുഡിനകത്ത് പ്രശ്‌നമുണ്ടാവുന്നത്. എന്നാല്‍ ആദ്യമായിട്ടാണ് പ്രശ്‌നങ്ങള്‍ ഇത്രക്കും തീവ്രമാകുന്നത്. ഇപ്പോഴുള്ള പ്രതിസന്ധികള്‍ പരിഹരിക്കാനാവാതെ പ്രസ്ഥാനം തുടര്‍ന്ന് കൊണ്ടിരുക്കുന്ന അവസ്ഥയില്‍ വിശാല ചിന്തയോടെ വിവേക ബുദ്ധിയോടെ ഇവയെ നേരിട്ടിട്ടില്ലെങ്കില്‍ ബ്രദര്‍ഹുഡ് പരിഹരിക്കാനാവാത്തവിധം ചിന്നഭിന്നമാവുന്നത് തീര്‍ച്ച തന്നെ. കടപ്പാട്- അല്‍ജസീറ.കോം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter