ഉമര്‍ (റ) സീരിയല്‍ കാണരുതെന്ന് ദുബൈ മതകാര്യ വകുപ്പ്‌
 width=ദുബൈ: രണ്ടാംഖലീഫ ഉമര്‍ (റ) വിനെ ചിത്രീകരിക്കുന്ന ടെലിവിഷന്‍ സീരിയല്‍ കാണരുതെന്ന് പ്രേക്ഷകരോട് ദുബൈ മതകാര്യ വകുപ്പ്‌ ആവശ്യപ്പെട്ടു. ഇസ്‌ലാമിക ദൃഷ്ടിയില്‍ അംഗീകരിക്കാന്‍ കഴിയാത്ത ഈ സീരിയലിനെ പ്രോത്സാഹിപ്പിക്കാതിരിക്കാനും നബി (സ)യുടെ അനുചരന്‍മാരായ സഹാബാക്കളോടുള്ള ആദരവ് നിലനിറുത്തുന്നതിനും വേണ്ടിയാണ് ഇതെന്നു മതകാര്യ വകുപ്പ്‌ വിശദീകരിച്ചു. ഈ റമദാനോടനുബന്ധിച്ച് എം.ബി.സി ചാനല്‍ പ്രക്ഷേപണം ചെയ്തു വരുന്ന ഉമര്‍ (റ) സീരിയില്‍ അറബ് ലോകത്ത്‌ വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും സീരിയലിനെതിരെ സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ കാമ്പയിനുകള്‍ സജീവമാവുകയും ചെയ്യുന്നതിനിടയിലാണ് ദുബൈ മതകാര്യ വകുപ്പിന്റെ പ്രസ്താവന. സീരിയല്‍ സംബന്ധിച്ച് മതകാര്യ വകുപ്പിന് കീഴിലെ ഫത്‌വ വിഭാഗത്തിന് ലഭിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് സീരിയലിനെതിരെ വകുപ്പ്‌ ശക്തമായി പ്രതികരിച്ചത്‌. ഇസ്‌ലാമിന്റെ അടയാളങ്ങളായ സാഹാബികള്‍ പ്രത്യേകിച്ച് ഖലീഫമാര്‍, സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്ത് പേര്‍ തുടങ്ങിയവര്‍ എല്ലാ നിലയിലും ബഹുമാനിക്കപ്പെടേണ്ടവരാണ്. ഇത്തരത്തിലുള്ള അഭിനയങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുകയും സഹാബക്കളോടുള്ള ആദരവില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്യുമെന്ന് മതകാര്യ വകുപ്പ്‌ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter