ചെച്‌നിയന്‍ സമ്മേളനം ആര്‍ക്കുവേണ്ടി?
കഴിഞ്ഞ ആഴ്ച ആഗസ്റ്റ് ഇരുപത്തിയഞ്ചിന് ചെച്‌നിയന്‍ തലസ്ഥാനമായ ഗ്രോസ്‌നിയയില്‍ റമദാന്‍ കര്‍ദോവിന്റെ നേതൃത്വത്തിലും ശൈഖുല്‍ അസ്ഹറിന്റെ ആശീര്‍വാദത്തോടെയും നടന്ന സമ്മേളനം മുസ്ലിം ലോകത്ത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കയാണ്. സഊദി അറേബ്യയെ നിശിതമായി വിമര്‍ശിച്ചു സുന്നിസത്തിന് പുതിയ മാനം നല്‍കാനുള്ള ശ്രമം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. മുസ്ലിം ലോകം പൊതുവേ അസ്തിത്വ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് പ്രത്യേകിച്ച് റഷ്യ സിറിയന്‍ വിഷയത്തില്‍ നേരിട്ടിടപെടുന്ന ഈ സമയത്ത് ആരാണ് അഹ്‌ലുസ്സുന്ന എന്ന തലക്കെട്ടില്‍ നടത്തിയ സമ്മേളനം നടക്കുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങളില്‍ സംശയത്തിന്റെ കരിനിഴല്‍ പരക്കുന്നുണ്ട്.
വൈജ്ഞാനിക സദസ്സെന്ന വ്യാജേന രാഷ്രീയ ലക്ഷ്യങ്ങള്‍ ഉള്ളില്‍ വെച്ച് നടത്തിയ ചെപ്പടി വിദ്യ മാത്രമായിരുന്നു എന്ന് ഇതിനെ വിലയിരുത്തുന്നത് തെറ്റാണ് എന്ന് പറയാനാകില്ല. മാതുരീദി, അഷ്അരി, സുഫി സരണികള്‍ അല്ലാത്തത് അഹ്ലുസുന്നയില്‍ പെടില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് സമ്മേളനം പിരിഞ്ഞത്.
സഊദിയും മറ്റു ഗള്‍ഫ് രാജ്യങ്ങളും ഹമ്പലി മദ്ഹബ് പിന്തുടരുന്നവരാണ്. ഹമ്പലി മദ്ഹബുകാരും അഷ്അരികളും തമ്മിലുള്ള അഭിപ്രായ വിത്യാസതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സഊദി അറേബ്യ ഈ കാരണം പറഞ്ഞ് ഒരിക്കലും മറ്റുള്ളവരെ വിലക്കാറില്ല. ഹജ്ജ് ചെയ്യാന്‍ എല്ലാവര്ക്കും ഒരുപോലെ സൗകര്യം ചെയ്യുന്നുണ്ട്.
അധികാരികളെ പ്രീണിപ്പിക്കുന്നതിന് വേണ്ടി നിസാരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഊതി പെരുപ്പിച്ച് കാണിച്ച് സ്വാര്‍ത്ത താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി പലരും ശ്രമം നടത്തിയുട്ടുണ്ട്. മഹാനായ അബു ഇസ്മീല്‍ അല്‍ അന്‍സാരി അല്‍ ഹരവി എന്ന മഹാ പണ്ഡിതനെ അറബ് അര്‌സലന്‍ രാജാവ് വന്നപ്പോള്‍ വിഗ്രഹം ആരാധിക്കുന്നുവെന്ന് പ്രചരിപ്പിച്ച് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം ചരിത്രത്തില്‍ പ്രസിദ്ധമണ്. കുപ്രചരണം നടത്തിയവരുടെ ഉള്ളിരിപ്പ് രാജാവ് തിരിച്ചറിഞ്ഞതിനാല്‍ ആ മഹാനായ പണ്ഡിതന്‍ രക്ഷപ്പെട്ടു. ഇതുപ്പോലുള്ള സംഭവങ്ങള്‍ അനവധിയണ്.
മുസ്ലിംകള്‍ മൊത്തത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് പഴകി ദ്രവിച്ച ചര്‍ച്ചകള്‍ കൂടുതല്‍ മുറിവുണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. വ്‌ളാഡിമിര്‍ പുട്ടിന്റെ വലം കൈ ആയി വര്‍ത്തിക്കുന്ന റമദാന്‍ കര്‍ദോവിന്റെ ഈ തട്ടിക്കൂട്ടല്‍ യത്‌നം ഇറാനുമായി ചേര്‍ന്ന് നടക്കുന്ന റഷ്യന്‍ ഇടപെടലിന് ന്യായീകരണം കണ്ടെത്താനുള്ള ശ്രമം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.



Leave A Comment