വ്യത്യസ്‌ത രാഷ്‌ട്രങ്ങളില്‍ നിന്നായി ഈയിടെ ഇസ്ലാം സ്വീകരിച്ച എട്ട്‌ വനിതകള്‍ക്ക്‌ ജിദ്ദയില്‍ സ്വീകരണം ഏര്‍പ്പെടുത്തി. സഊദിയില്‍ ദഅവീ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന മൗലാനാ ഹിഫ്‌സുറഹ്‌മാന്‍ സിയോഹര്‍വി അക്കാദമിയുടെ ആഭിമുഖ്യത്തിലാണ്‌ ചടങ്ങ്‌ സംഘടിപ്പിക്കപ്പെട്ടത്‌. അതിഥികള്‍ തങ്ങളുടെ അനുഭവങ്ങളും ഇസ്‌ലാം വഴിയില്‍ തരണം ചെയ്‌ത പ്രയാസങ്ങളും പങ്കുവെച്ചു. വാജിദ ബാനു(വിജയ്‌ ലക്ഷ്‌മി),ശൈഖ്‌ ഫാത്വിമ,സാഹിദ ബാനു,ആലിയ ബേക്കര്‍(ജെന്നി ബേക്കര്‍),ഫാത്വിമ ഫഹീം(ബിനു),ഡോ:ബിന്ദു,സൈനബ്‌ (ശ്രുതി),മുനാ(മോണ)എന്നിവരായിരുന്നു വേദിയിലെത്തിയത്‌ വെളിച്ചത്തിന്റെ വഴി സ്വീകരിക്കാന്‍ ഭര്‍ത്താവിനെയും കുടുംബത്തെയും ത്യജിക്കുന്നതില്‍ താനുനുഭവിച്ച മാനസിക സംഘര്‍ഷമാണ്‌ ഡോ:ബിന്ദു വിവരിച്ചത്‌.`` സഊദിയില്‍ ഏക ദൈവമായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നത്‌ എന്നെ ഏറെ ആകര്‍ഷിച്ചു ഞാന്‍ ബഹുദൈവാരാധന പുലര്‍ത്തുന്ന ഹിന്ദു മത വിശ്വാസിയായിരുന്നു. സുഹൃത്തില്‍ നിന്നും പണ്ഡിതരില്‍ നിന്നും ഇസ്ലാമിനെ കുറിച്ച്‌ കൂടുതലറിഞ്ഞു. ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക്‌ പോലും ഇസ്ലാമിനെ കുറിച്ച്‌ വ്യക്തമായ ധാരണകളില്ല. അവര്‍ക്കിടയിലാണ്‌ ഞാന്‍ ജീവിച്ചത്‌ '' അവര്‍ പറഞ്ഞു. `` എന്റെ രോഗിണിയായ മാതാവിനെ സന്ദര്‍ശിക്കനാണ്‌ ഞാന്‍ ഇന്ത്യയിലെത്തിയത്‌.എന്റെ ഇസ്ലാമാശ്ലേഷണവുമായി പൊരുത്തപ്പെടാന്‍ ഭര്‍ത്താവ്‌ ആദ്യം സന്നദ്ധനായിരുന്നു. പക്ഷെ പിന്നീട്‌ അദ്ദേഹം കാലു മാറി. ഭര്‍ത്താവിനെയും കുടുംബത്തെയും വിട്ട്‌ മക്കളോടൊപ്പം സഊദിയിലെത്തുകയല്ലാതെ വഴിയില്ലായിരുന്നു. ഈ പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുന്ന മക്കളാണ്‌ എനിക്ക്‌ വലിയ പ്രചോദനം'' ഡോക്‌ടര്‍ വിശദീകരിച്ചു. ഫാത്വിമ ഫഹീ(ബിനു)മിന്റെ അനുഭവം വ്യത്യസ്‌തമായിരുന്നു.യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ``നമസ്‌തെ'' എന്ന തന്റെ അഭിവാദന രീതിയുടെ അര്‍ത്ഥമന്വേഷിച്ച മുസ്‌ലിം സുഹൃത്തിനോട്‌ അര്‍ത്ഥമറിയാത്തത്‌ കൊണ്ട്‌ `` അസ്സലാമു അലൈക്കും '' എന്നതിനെ കുറിച്ച്‌ മറു ചോദ്യമുന്നയിച്ചു `` നിങ്ങള്‍ക്ക്‌ രക്ഷയുണ്ടാകട്ടെ '' എന്ന ആശയം എനിക്ക്‌ ഏറെ ബോധിച്ചു. പതിയെ ഞാന്‍ ഇസ്ലാമിനെ കുറിച്ചന്വേഷിച്ചു. എന്റെ പിതാവിനെ ഞാന്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അദ്ദേഹം മതം മാറാന്‍ സന്നദ്ധനായില്ലെങ്കിലും എന്റെ ഇളയ സഹോദരിക്ക്‌ വെളിച്ചം നല്‍കാന്‍ എനിക്ക്‌ സാധിച്ചു'' അവര്‍ പറഞ്ഞു. ചടങ്ങില്‍ ആലിയ ബേക്കര്‍ മുഖ്യാതിഥിയായിരുന്നു. അക്കാദമി വനിതാ വിംഗ്‌ ഇന്‍ചാര്‍ജ്‌ ഉമ്മു ഫാകിഹ സിന്‍ജാനി അടക്കം നിരവധി പേര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter