ഇന്തോനേഷ്യ: ടി.വി. പ്രോഗാമുകള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യം
 width=ജക്കാര്‍ത്ത: ഭക്ഷണത്തിന്റെ കാര്യത്തിലെന്നപോലെ  ഹലാല്‍ സര്‍ട്ടിഫിക്കറ്റ്‌  നല്‍കി ടെലിവിഷനില്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്ന പ്രോഗ്രാമുകളും ഇസ്‌ലാമിക ദൃഷ്ട്യാ സ്വീകാര്യയോഗ്യമാണോ എന്നു ഉറപ്പുവരുത്തണമൊവശ്യപ്പെട്ട് ഇന്തോനേഷ്യയിലെ വെസ്റ്റ്‌ ജാവാ ഇസ്‌ലാമിക് കൌണ്‍സില്‍ രംഗത്ത് വന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ന്യായീകരിക്കാനാവാത്ത പല ദൃശ്യങ്ങളുമാണ് ഇ് സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. അതിനാല്‍, എല്ലാ പ്രോഗ്രാമുകളുടെയും ഇസ്‌ലാമികമായ സാധുത ഉറപ്പുവരുത്തി ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നതായിരുന്നു കൌണ്‍സില്‍ ആവശ്യം. പക്ഷെ, വെസ്റ്റ്‌ ജാവാ ബ്രോഡ്കാസ്റ്റിംഗ്  കമ്മീഷ്ണര്‍ നൂര്‍ സിയാവല്‍ ഇത് തള്ളിക്കളഞ്ഞു. ഇസ്‌ലാമിക ദൃഷ്ട്യാ സ്വീകാര്യയോഗ്യമായ കാര്യങ്ങള്‍ക്കാണ് സാധാരണയായി ഹാലാല്‍ എന്നു പറയുന്നത്. പ്രാധാനമായും  ഭക്ഷണത്തിനാണ് ഇത് ഉപയോഗിച്ച് വരുന്നത്. ബാങ്കിംഗ്, ടൂറിസം തുടങ്ങിയ മേഖലകളിലും ഇത് ഇപ്പോള്‍ ഉപയോഗിച്ച് വരുന്നു. എന്നാല്‍  ജാവയിലെ ഇസ്‌ലാമിക് കൌണ്‍സില്‍ ഇപ്പോള്‍ ആദ്യമായി ടെലിവിഷന്‍ പ്രോഗ്രാമുകളുടെ കാര്യത്തിലും ഇത് ആവശ്യപ്പെട്ടിരിക്കുകകയാണ്. രാജ്യത്ത് പ്രക്ഷേപണം ചെയ്യപ്പെടുന്ന കാര്യങ്ങള്‍ പ്രേക്ഷകകനു വിദ്യാഭ്യാസവും ആസ്വാദനവും നല്‍കുന്നതോടൊപ്പം മതകീയ മൂല്യം വളര്‍ത്തുന്നതും സാംസ്‌കാരിക ബോധം നിലനിര്‍ത്തുന്നതുമായിരിക്കണമെന്നു ഇന്തോനേഷ്യയുടെ ബ്രോഡ്കാസ്റ്റിംഗ് നിയമവാലയില്‍ പറയുന്നുണ്ട്. എന്നാല്‍ , ഇത്തരം സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് ബ്രോഡ്കാസ്റ്റിംഗ്   കമ്മീഷണറുടെ നിലപാട്. ടി.വി പ്രോഗ്രാമുകളുടെ ഇസ്‌ലാമിക സാധുതയെ കുറിച്ച് സ്വന്തം നിലയ്ക്ക് ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter