'ട്രെന്‍റ്' സിവില്‍ സര്‍വീസ് പരിശീലനം : പുതിയ ബാച്ച് മെയ് 5-ന്
 width=എസ്.കെ.എസ്.എസ്.എഫിന് കീഴിലെ വിദ്യാഭ്യാസ-ഗൈഡന്‍സ് വിഭാഗമായ ട്രന്റിന്‍റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനായി നടക്കുന്ന 'സ്റ്റപ്' പദ്ധതിയുടെ പുതിയ ബാച്ചിന്‍റെ ഉദ്ഘാടനം മെയ് 5 നു നടക്കും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി വിവിധ ഘട്ടങ്ങളില്‍ നടത്തിയ പൊതു പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്റ്റെപ് പരിശീലനം നല്‍കുന്നത്. അബുദാബി സ്റ്റേറ്റ് എസ്.കെ. എസ്.എസ്.എഫിന്റെ സഹകരണത്തോടെ തുടര്‍ച്ചയായ അഞ്ചു വര്‍ഷമാണ് പരിശീലനം നല്‍കുക. സിവില്‍ സര്‍വീസ് രംഗത്ത് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റെപ് പദ്ധതി ഷാര്‍ജ എസ്.കെ.എസ്.എസ്.എഫിന്റെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. തൃശൂര്‍ അറഫ കാമ്പസില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ അൂദാബി, കെ.എം ഹംസ, പ്രൊഫ. നാഗരാജന്‍ ഡല്‍ഹി, എം.എം റഫീഖ് ഷാര്‍ജ, എസ്.വി മുഹമ്മദലി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. പ്രഥമ ബാച്ചിന്റെ ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് മെയ് 5,6,7 തിയ്യതികളില്‍ ഇവിടെ വെച്ച് നടത്തപ്പെടും. വിവിധ സെഷനുകളിലായി മുഹമ്മദലി ശിഹാബ് ഐ.എ.എസ്, ബി.ചക്രപാണി, ജിജോ മാത്യൂ, മുനീര്‍ കൊണ്ടോട്ടി, ഡോ. ബഷീര്‍ ഫൈസി ദേശമംഗലം, ആഷിഫ് കെ.പി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter