മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെന്‍റ് ജോണ്സ് അക്കാദമിയില്‍ പി.ജിയും ഡിപ്ലോമയും
sentബാംഗ്ലൂരിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്ത്ത് സയന്സില് അഫിലിയേറ്റ് ചെയ്ത സെന്റ് ജോണ്സ് നാഷണല് അക്കാദമി ഓഫ് ഹെല്ത്ത് സയന്സസ് 2014 വര്ഷത്തേക്കുള്ള മെഡിക്കല് പി.ജി, ഡിപ്ലോമ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല് കൌണ്സില് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഏതെങ്കിലും യൂണിവേഴ്സിറ്റിയില് എം.ബി.ബി.എസിന് യോഗ്യത നേടി ഒരു വര്ഷത്തെ നിര്ബന്ധ ഇന്റേണ്ഷിപ്പ് പൂര്ത്തിയാക്കിയവരാണ് കോഴിസിനായി അപേക്ഷിക്കേണ്ടത്. ഇന്ത്യയില് മെഡിക്കല് സൌകര്യം കുറവുള്ള പ്രദേശങ്ങളില് രണ്ടു വര്ഷം സേവനമനുഷ്ഠിച്ചിട്ടുള്ളവര്ക്ക് മുന്ഗണന ലഭിക്കും. മൂന്ന് വര്ഷത്തെ കാലാവധിയുള്ള എം.ഡി കോഴ്സിന് അനസ്തേഷ്യ, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി ഹെല്ത്ത്, ഡെര്മറ്റോളജി/ വെനീറിയോളജി/ലെപ്രസി, എമര്ജന്സി മെഡിസിന്, ജനറല് മെഡിസിന്, മൈക്രോബയോളജി, പീഡിയാട്രിക്സ്, പാത്തോളജി, ഫാര്മക്കോളജി, ഫിസിയോളജി, പി.എം.ആര്, റേഡിയോളജി, എം.എസ് കോഴ്സിന് .ഇ.എന്.ടി, ഫോറന്സിക് മെഡിസിന്, ജനറല് സര്ജറി, ഒബ്സ്ടെട്രിക്സ് ആന്റ് ഗൈനക്കോളജി, ഓഫ്താല്മോളജി, ഓര്ത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. രണ്ട് വര്ഷ കാലാവധിയോടു കൂടെയുള്ള ഡിപ്ലോമ കോഴ്സുകള് ക്ളിനിക്കല് പാത്തോളജി, ഓട്ടോറിനോലാറിങോളജി, ചൈല്ഡ് ഹെല്ത്ത്, ഒബ്സ്ടെട്രിക്സ് ആന്റ് ഗൈനക്കോളജി, അനസ്തേഷ്യോളജി, മെഡിക്കല് റേഡിയോ ഡയഗ്നോസിസ് എന്നീ മേഖലകളിലാണ് നല്കുന്നത്. ഒരാപേക്ഷാ ഫോറത്തില് ഒരാള്ക്ക് നാല് കോഴ്സുകളിലേക്ക് വരെ അപ്ക്ഷിക്കാം. പ്രവേശത്തിനായി അണ്ടര് ഗ്രാജ്വേറ്റ് എം.ബി.ബി.എസിനുള്ള മുഴുവന് വിഷയങ്ങളെയും സ്പര്ശിച്ചു കൊണ്ടുള്ള എഴുത്തു പരീക്ഷയും പിന്നീട് ഷോട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്ക്ക് അഭിമുഖവും ക്ലിനിക്കല് ടെസ്റ്റും ഉണ്ടാവുകയും ചെയ്യും. അപേക്ഷ സമര്പ്പിക്കേണ്ട വിധവും വിശദവിവരവും സ്ഥാപനത്തിന്റെ www.stjohns.in എന്ന വെബ്സൈറ്റില് ലഭ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter