സിവില്‍ സര്‍വീസ്: സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
2014-ലെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിനു കഴിവും യോഗ്യതയും താല്‍പര്യവുമുള്ള മലയാളി വിദ്യാര്‍ഥികള്‍ക്ക് പീപ്പിള്‍ ഫൗണ്ടേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് മെയ് അഞ്ച് വരെ അപേക്ഷികാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററുകളിലെ പരിശീലനത്തോടൊപ്പം താമസം, ഭക്ഷണം, ലൈബ്രറി തുടങ്ങിയ മറ്റു സൗകര്യങ്ങളും ലഭിക്കുന്നതാണ്. 2013 ജൂലൈ മുതല്‍ 2014 സിവില്‍ സര്‍വീസ് പരീക്ഷ വരെയുള്ള സമയം പൂര്‍ണമായി പരിശീലനത്തിന് വിനിയോഗിക്കാന്‍ സാധിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുക. വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസ്, സ്റ്റഡി മെറ്റീരിയല്‍സ്, താമസം, ഭക്ഷണം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സ്‌കോളര്‍ഷിപ്പിലേക്ക് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്, വിഷയങ്ങളിലെ അവഗാഹത വിലയിരുത്തല്‍, അഭിമുഖം തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക. താല്‍പര്യമുള്ളവര്‍ മെയ് 5 ന് മുമ്പ് www.peoplesfoundation.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter