എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്
- Web desk
- Apr 16, 2014 - 12:34
- Updated: Oct 1, 2017 - 08:45
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് ഫലം പ്രഖ്യാപനം നടത്തുക. പരീക്ഷ നടത്തി 25 ദിവസം കൊണ്ട് റെക്കോഡ് വേഗത്തിലാണ് ഇത്തവണ ഫലം പ്രസിദ്ധീകരിക്കുന്നത്. മാര്‍ച്ച് 22ന് പരീക്ഷ അവസാനിച്ചതിന് ശേഷം 29 നാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. 236,354 ആണ്കുട്ടികളും 2,27,956 പെണ്കുട്ടികളുമടക്കം 4,64,310 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ളാസ് കടമ്പ കടക്കാന്‍ പരീക്ഷാ ഹാളിലത്തെിയത്.
keralapareekshabhavan.in, results.itschool.gov.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും. ടി.എച്ച്.എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി ഹിയറിങ് ആന്‍റ് ഇംപയേര്‍ഡ്, എ.എച്ച്.എസ്.എസ്.എല്‍.സി എന്നിവയുടെ ഫലവും ബുധനാഴ്ച പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24നാണ് ഫലം പ്രസിദ്ധീകരിച്ചത്. 94.17 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം.
ഉത്തരക്കടലാസുകളുടെ മൂല്യനിര്ണതയം ശനിയാഴ്ചയോടെ പൂര്ത്തി യാക്കിയിരുന്നു. തുടര്ന്ന് ടാബുലേഷന്‍ പ്രക്രിയയും വെരിഫിക്കേഷന്‍ നടപടികളും പൂര്ത്തിയയാക്കി മാര്ക്ക് എന്ട്രി ചെയ്തതില്‍ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന പരിശോധനയും നടത്തിയ ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപനം നടത്താന്‍ പോകുന്നത്. സംസ്ഥാനത്തെ 54 കേന്ദ്രീകൃത ക്യാമ്പുകളില്‍ 12,000ല്‍ അധികം അധ്യാപകരാണ് ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത്. മൂല്യനിര്ണയ ക്യാമ്പുകളില്‍ നിന്നു പരീക്ഷാഭവന്റെ സെര്വ്റിലേക്ക് നേരിട്ടു മാര്ക്ക് അപ് ലോഡ് ചെയ്യുന്ന രീതിയായിരുന്നു ഇക്കുറി സ്വീകരിച്ചത്. ഹയര്സെനക്കന്ഡരറി പരീക്ഷയുടെ മൂല്യനിര്ണുയം 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഫലപ്രഖ്യാപനം മെയ് പകുതിയോടെ ഉണ്ടാകുമെന്നാണ് സൂചന.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment