യു.എസ് സര്‍വേയില്‍ അലിഗഢ് യൂണിവേഴ്‌സിറ്റി ആറാം സ്ഥാനത്ത്
  ALIGARHവാഷിങ്ടണ്‍: ന്യൂനപക്ഷ പദവി എടുത്തുകളയുമെന്നു പറഞ്ഞും ഉപകേന്ദ്രങ്ങള്‍ അനുവദിച്ച നടപടിയെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മികവിന്റെ ഇടം കണ്ടെത്തി അലിഖഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി. യു.എസ് ന്യൂസ് എജ്യുക്കേഷന്‍ നടത്തിയ സര്‍വേയിലാണ് അലിഖഢ് യൂണിവേഴ്‌സിറ്റി ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കും മുമ്പിലെത്തിയത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളെയാണ് ഈ പട്ടികയില്‍ യു.എസ് ന്യൂസ് പെടുത്തുന്നത്. ബെംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്. പഞ്ചാബ് യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്. മൂന്നും നാലും അഞ്ചും സ്ഥാനം സയന്‍സ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റികള്‍ക്കു തന്നെയാണ്. ആറാമത്തേതാണ് അലിഖഢിന്റെ സ്ഥാനം. ഇന്ത്യയിലെ മികവിന്റെ കേന്ദ്രം എന്നറിയപ്പെടുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി അതിനും പിന്നില്‍ ഒന്‍പതാം സ്ഥാനത്താണ്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി പത്താം സ്ഥാനത്തുമുണ്ട്. നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലി (നാക്)ന്റെ എ ഗ്രേഡ് ലഭിച്ച അലിഖഢ് യൂണിവേഴ്‌സിറ്റിക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ പല രീതിയിലും ഭീഷണി ഉയര്‍ത്തുന്നുണ്ട്. യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവി എടുത്തുകളയുമെന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കൂടാതെ അലിഖഢ് അനുവദിച്ച മലപ്പുറം ഓഫ് സെന്റര്‍ അടക്കമുള്ളവ പൂട്ടിക്കുമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് ഭീഷണിയുണ്ട്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter