മാറ്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് ആള്‍ ഇന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്‍ (എ.ഐ.എം.എ) നടത്തുന്ന പ്രവേശനപ്പരീക്ഷയായ മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് (മാറ്റ്) അപേക്ഷ ക്ഷണിച്ചു. ഈ പരീക്ഷയുടെ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 375 സ്ഥാപനങ്ങളിലേക്ക് പ്രവേശം അനുവദിക്കുക. അപേക്ഷകര്‍ക്ക് കമ്പ്യൂട്ടറിലൂടെയോ പേനയും പേപ്പറുമുപയോഗിച്ചോ പരീക്ഷ എഴുതാവുന്നതാണ്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെച്ചാണ് എഴുത്തു പരീക്ഷ ഉണ്ടാവുക. എന്നാല്‍ കമ്പ്യൂട്ടര്‍ പരീക്ഷ കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് നടക്കുന്നത്. എഴുത്തു പരീക്ഷ മെയ് നാലിനും കമ്പ്യൂട്ടര്‍ പരീക്ഷ മെയ് പത്തിനുമാണ് നടക്കുക. അംഗീകൃത സര്‍വ്വകലാശാലാ ബിരുദമാണ് അപേക്ഷകര്‍ക്ക് വേണ്ട യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. http://apps.aima.in/matmay14 എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷിക്കാം. 1200 രൂപയാണ് അപേക്ഷാ ഫീസ്. ഇത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ആള്‍ ഇന്ത്യാ മെഡിക്കല്‍ അസോസിയേഷന്റെ പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന വിധം ഡി.ഡിയായോ അയക്കാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഏപ്രില്‍ 16ഉം അല്ലാത്ത അപേക്ഷകള്‍ക്കുള്ള അവസാന തീയ്യതി ഏപ്രില്‍ 19-മാണ്. അപേക്ഷകള്‍ തപാലില്‍ അയക്കേണ്ട വിലാസം താഴെ. മാനേജര്‍ മാറ്റ്, ആള്‍ ഇന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്‍, മാനേജ്‌മെന്റ് ഹൗസ്, 14, ഇന്‌സ്റ്റിയിറ്റിയൂഷനല്‍ ഏരിയ, ലോധി റോഡ്, ന്യൂ ഡല്‍ഹി 110003.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter