അധ്യാപക ദിനത്തില്‍ മോദിയുടെ പ്രസംഗം മുഴുവന്‍ സ്കൂളുകളും പ്രക്ഷേപണം ചെയ്യും
modiഅധ്യാപക ദിനമായ സപ്തംബര്‍ അഞ്ചിനു രാജ്യത്തെ മുഴുവന്‍ സ്കൂളുകളും പ്രധാനമന്ത്രി മോദിയുടെ പ്രസംഗം വിദ്യാര്‍ഥികള്‍ക്കായി തത്സമയം പ്രക്ഷേപണം ചെയ്യും. ഇതു സംബന്ധമായ ഉത്തരവ് സ്കുളുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. വൈകിട്ട് മൂന്നു മണി മുതല്‍ നാലുമണി വരെയായിരിക്കും പ്രസംഗം. കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് സെക്രട്ടറി രാജര്‍ഷി ഭട്ടാചാര്യയാണ് ഇതുസംബന്ധമായി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട് സംസ്ഥാനത്തെ സ്കൂളുകള്‍ക്കു ഉത്തരവു പുറപ്പെടുവിച്ചു. സപ്തംബര്‍ അഞ്ച് വെള്ളിയാഴ്ച ആയതിനാല്‍ അന്നേദിവസം അവധിയുള്ള സ്കൂളുകള്‍ പിറ്റേന്നു പ്രസംഗം വിദ്യാര്‍ഥികളെ കേള്‍പ്പിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter