ശിരോവസ്ത്രം: ന്വൂനപക്ഷ കമ്മീഷന്‍ സി.ബി.എസ്.ഇയില്‍ നിന്ന് വിശദീകരണം തേടി
eduതിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ കഴിഞ്ഞ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സി.ബി.എസ്.ഇ ഡയരക്ടറില്‍ നിന്ന് വിശദീകരണം തേടി. കരുനാഗപ്പള്ളി സ്വദേശിനി ആലിയ ഫര്‍സാന സമര്‍പിച്ച പരാതിയിലാണ് നടപടി. ശിരോവസ്ത്രം അഴിച്ചുവയ്ക്കണമെന്ന അധികൃതരുടെ ആവശ്യത്തെത്തുടര്‍ന്ന് ഫര്‍സാന പരീക്ഷ എഴുതാതെ മടങ്ങുകയായിരുന്നു. െ്രെഡവിങ് ടെസ്റ്റിനു അപേക്ഷിക്കാന്‍ മുഖമക്കനയില്‍ ചെവികൂടി കാണത്തക്ക വിധത്തില്‍ ഫോട്ടോ എടുത്തുനല്‍കണമെന്ന കരുനാഗപ്പള്ളി ജോയിന്റ് ആര്‍.ടി.ഒയുടെ നിര്‍ദേശത്തിനെതിരേ ഫര്‍സാന സമര്‍പ്പിച്ച പരാതിയിലും കമ്മിഷന്‍ നടപടി സ്വീകരിച്ചു. മുഖമക്കനയുളള ഫോട്ടോ സ്വീകരിക്കാന്‍ കമ്മിഷന്‍ ജോയിന്റ് ആര്‍.ടി ഒക്ക് നിര്‍ദേശം നല്‍കി. കേരള സര്‍വകലാശാല രജിസ്ട്രാറായിരുന്ന ഡോ.കെ മുഹമ്മദ് ബഷീറിനെ സെനറ്റ് തെരഞ്ഞടുപ്പിനിടെ എസ്.എഫ്. ഐ നേതാവ് ബാലമുരളിയുടെ നേതൃത്വത്തില്‍ മര്‍ദിച്ച സംഭവത്തില്‍ മെക്ക നല്‍കിയ പരാതിയില്‍ കമ്മിഷന്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു. ബ്രഹ്മോസ് കമ്പനി അധികൃതര്‍ ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ തന്നെയും സഹപ്രവര്‍ത്തകനെയും പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ കമ്മിഷന്‍ മൊഴി രേഖപ്പെടുത്തി ഉത്തരവിനായി മാറ്റി. ബ്രഹ്മോസ് എംപ്ലോയീസ് യുണിയന്‍ ജനറല്‍ സെക്രട്ടറി ഉല്ലാസ് കുമാറും പരാതിയില്‍ മൊഴി നല്‍കി. ബില്‍ഡിങ് നമ്പര്‍ നല്‍കിയിട്ടും ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത വിഷയത്തില്‍ തൃക്കോവില്‍വട്ടം പഞ്ചായത്ത് സെക്രട്ടറി കമ്മിഷന്‍ മുമ്പാകെ ഹാജരായി. അലിയാരു കുഞ്ഞ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒഴിവുളള െ്രെഡവര്‍ തസ്തികയില്‍ നിയമനം നടത്തുന്നില്ലെന്ന് കാട്ടി എ ഷഷ്ഖാന്‍ നല്‍കിയ പരാതിയില്‍ ഹൗസിങ് ബോര്‍ഡ്, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, കെ. എസ് .എഫ് .ഇ എന്നീ സ്ഥാപനങ്ങളുടെ െ്രെഡവര്‍ തസ്തികളുടെ വിവരം കമ്മിഷനു സമര്‍പ്പിച്ചു. സീനിയര്‍ സൂപ്രണ്ടായ ഭര്‍ത്താവിന്റെ അര്‍ഹമായ സ്ഥാനക്കയറ്റം തടഞ്ഞുവച്ച നടപടിക്കെതിരേ ഭാര്യ റഷീദ നല്‍കിയ പരാതിയില്‍ കമ്മിഷന്റെ ഇടപെടലിനെത്തുടര്‍ന്ന് പൊലിസ് വകുപ്പ് ഉദ്യോഗക്കയറ്റം നല്‍കി. കമ്മിഷന്‍ സിറ്റിങില്‍ 27 കേസുകളാണ് പരിഗണിച്ചത്. കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ.എം വീരാന്‍കുട്ടി, അംഗങ്ങളായ കെ.പി മറിയുമ്മ, അഡ്വ.വി.വി ജോഷി, മെമ്പര്‍ സെക്രട്ടറി വി.എ മോഹന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter