അറബിക് സര്‍വകലാശാല, ജനിക്കും മുമ്പേ കൊല്ലുന്നവരോട്
കേരളത്തിന്റെ മതേതര മനസ്സ് എത്രത്തോളം ശോചനീയമായി കൊണ്ടിരിക്കുന്നുവെന്നതിന്റെ ആപല്‍കരമായ സൂചനകള്‍ പങ്കുവെക്കുന്നതാണ് അറബിക് സര്‍വകലാശാലയെ കുറിച്ചു ഉയര്‍ന്നു വരുന്ന ചര്‍ച്ചകള്‍. നാമമാത്രമെങ്കിലും മുസ്‌ലിം സ്പര്‍ശിയായ എന്തിനെയും വിവാദവത്കരിക്കുകയെന്ന സംഘപരിവാര്‍ താല്‍പര്യത്തിന്റെ ഭാഗമാണ് പുതിയ വിവാദത്തിലും പതിയിരിക്കുന്നത്. ഹീബ്രു ആരാമിക് തുടങ്ങിയ സെമിറ്റിക് ഭാഷാ കുടുംബത്തില്‍ ഇന്നും സചേതനയോടെ നിലനില്‍ക്കുന്ന ലോകത്തെ ഏക ഭാഷയാണ് അറബി. സെമിറ്റിക്ക് ഭാഷയുടെ ഉത്തര അറേബ്യന്‍ ഭാഷാ ഭേദമാണ് അറബി. ജനസംഖാ്യാനുപാധികമായി ലോകത്തെ നാലാമത്തെ വിനിമയ ഭാഷയാണത്. ലോകത്തെ ഇരുപത്തിയഞ്ച് കോടി ജനങ്ങള്‍ പ്രഥമ ഭാഷയായി സ്വീകരിക്കുമ്പോള്‍ അതിലധികമാളുകള്‍ അറബിയെ സംസാര ഭാഷയായി പരിണിക്കുന്നുണ്ട്. ഇംഗ്ലീഷ്. പേര്‍ഷ്യന്‍, കുര്‍ദിശ്, സോമാലി, ബോസ്‌നിയന്‍, കസാക്,ബംഗാളി, ഹിന്ദി, മലായ്, മലയാളം, ഹിന്ദി, തമിഴ്, ഉര്‍ദു തുടങ്ങിയ നിരവധി ഭാഷകളില്‍ അറബി പദങ്ങളും പ്രയോഗങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മുപ്പതിലധികം രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയാണ് അറബി. ഇസ്രായേല്‍ അടക്കമുള്ള നിരവധി അമുസ്്‌ലിം രാഷട്രങ്ങളില്‍ അറബിക്ക് ഔദ്യോഗിക ഭാഷാ പദവിയുണ്ട്. ഭരണരംഗങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന മിക്ക മലയാള പദങ്ങളും അറബിയില്‍ നിന്ന് കടം കൊണ്ടതാണ്. മലയാള സാഹിത്യവും സംസ്‌കാരവും അറബ്യന്‍ സംസ്‌കാരവുമായി അടുത്ത് ബന്ധപ്പെട്ടുകിടക്കുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരായ കമലാസുരയ്യയുടെയും സച്ചിദാനന്ദയുമൊക്കെ കൃതികള്‍ക്ക് അറബിക് വായനാലോകത്ത് മികച്ച പ്രതികരണമാണുള്ളത്. കേരളത്തെ കുറിച്ച് എഴുതപ്പെട്ട ആദ്യ ചരിത്രഗ്രന്ഥമായി ഗണിക്കപ്പെടുന്ന തുഹ്ഫത്തുല്‍മുജാഹിദീന്‍ പോലും വിരചിതമായത് അറബി ഭാഷയിലാണ്. മലയാളേതര ഭാഷകളില്‍ വെച്ച് കേരളീയര്‍ ഏറ്റവും കൂടുതല്‍ ഗ്രന്ഥ രചന നടത്തിയത് അറബി ഭാഷയിലാണ്. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ലോക ഭാഷകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഭാഷയാണ് അറബി. 1973 ഡിസംബര്‍ പതിനെട്ടിനാണ് അറബി ഐക്യരാഷട്രസഭയുടെ ഔദ്യോഗിക ഭാഷയായി അറബി പ്രഖ്യാപിക്കപ്പെട്ടത്. അത് കഴിഞ്ഞ് നാല് ദശകം പിന്നിട്ടിട്ടും ഇവിടെ ചിലര്‍ക്ക് അറബിയോട് ചതുര്‍ത്ഥിയാണ്. കാരണം അറബി ഇസ്‌ലാമിന്റെ ഭാഷയാണത്രെ. കേവലം അറബിയെന്ന ഭാഷാ സ്വത്വത്തോട് ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ പ്രത്യേക ആഭിമുഖ്യമില്ല. പ്രവാചകരുടെയും ഖുര്‍ആനിന്റെയും ഭാഷ എന്നതിനാലാണ് മുസ്‌ലിംകള്‍ അറബിക്ക് പ്രത്യേക പരിഗണന നല്‍കുന്നത്… അറബി ഭാഷയുടേയും കേരളത്തിന്റെയും ഇടയിലുള്ള ബന്ധം ചരിത്രബദ്ധവും ആത്മപരവുമാണ്. അറേബ്യയില്‍ പ്രവാചകന്‍ പ്രബോദന ദൗത്യവുമായി വരുന്നതിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളവും അറേബ്യയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നുണ്ട്. അറേബ്യയില്‍ നിന്നും വാണിജ്യാവശ്യാര്‍ത്ഥം ഇവിടെയെത്തിയ അറബികളുമായുള്ള സാമൂഹികവും സാംസാകാരികവുമായ ഇടപെടലുകളിലൂടെയാണ് ആ ബന്ധം ശക്തമായത്. മലയാള ഭാഷകളില്‍ ഇന്നും ഉപയോഗിക്കപ്പെടുന്ന അറബി ശബ്ദങ്ങള്‍ അക്കാലത്തെ ആദാനപ്രഥാനത്തിന്റെ ബാക്കിപത്രങ്ങളാണ്. അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഹമ്മദ് നബി(സ്വ)ക്ക് പ്രവാചകത്വം ലഭിക്കുന്നതും ഖുര്‍ആന്‍ അവതരിക്കുന്നതും. ഖുര്‍ആന്‍ അറബിയിലായി എന്നത് കൊണ്ടാണോ അറബിക് സര്‍വകലാശാലക്കെതിരെ ശട്ടം കെട്ടാന്‍ ചിലരെ പ്രേരിപ്പിക്കുന്നത് പോല്‍. ഉള്ളില്‍ ഊറിക്കിടക്കുന്ന വര്‍ഗീയതയുടെയ വിഷപെയ്ത്താണ് ഇവരുടെ വാഗ്വിസര്‍ജങ്ങളിലൂടെ പതഞ്ഞൊഴുകുന്നത് എന്ന് പറയാതിരിക്കാന്‍ വയ്യ. കേരളത്തിന്റെ മഹിതമായ മതേതേര പൈതൃകത്തിനും സാംസ്‌കാരിക ബോധത്തിനും അറിഞ്ഞോ അറിയാതെയോ ശവമഞ്ചയൊരുക്കുകയാണിവര്‍. കേരളത്തില്‍ സംസ്‌കൃത സര്‍വകലാശാല വന്നു. ജനസംഖ്യയിലെ ന്യൂനാല്‍ ന്യൂനമായ ഒരു വിഭാഗത്തിന് മാത്രമാണ് സംസ്‌കൃതം അറിയുന്നത്. ഉപനിഷത്തിന്റെയും വേദത്തിന്റെയും ഭാഷയാണ് സംസ്‌കൃതം എന്ന വാദമുയര്‍ത്തി സംസ്‌കൃത സര്‍വകലാശാലക്കെതിരെ ഒരാളും രംഗത്ത് വന്നില്ല. സംസ്‌കൃത സര്‍വകലാശാല വര്‍ഗീയ സംഘര്‍ശത്തിന് കാരണമാവുമെന്ന് ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വകുപ്പുതല നിരീക്ഷണവും ഉണ്ടായില്ല. അറബിക് സര്‍വകലാശാല വര്‍ഗീയതക്ക് കാരണമാവുമെന്ന buy nexium duricef sildenafil reviews 7days pharmacy http://cialis7days-pharmacy.com/omnicef-price.php പ്രചരണം കേരളത്തിലെ ഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികളെ അവഹേളിക്കുന്നതിന് തുല്യമാണ്. ലോക ഭാഷയായ അറബിയെ അംഗീകരിക്കാന്‍ മാത്രം പക്വതയെത്താത്ത സങ്കുചിത ഹൃദയരാണ് കേരളത്തിലെ ഭൂരിപക്ഷ സമുദായമെന്ന് പറയാതെ പറയുകയാണ് ഇവര്‍. അറബിക് സര്‍വകലാശല സ്ഥാപിക്കുമ്പോള്‍ ആരമിക് സര്‍വകലാശാലയും വേണ്ടിവരുമെന്ന് പറയുന്നവര്‍ മറന്നു പോയത് മലയാളത്തിലെ മനംകുളിരുന്ന മതേതര ഓര്‍മകളുണ്ട്. വേദ ഭാഷയായ സംസകൃതത്തിന്റെ പ്രചാരത്തിന് വേണ്ടിയുള്ള സംസ്‌കൃത സര്‍വകലാശാലയുടെ സ്ഥാപനത്തിന് മുന്നില്‍ നിന്ന്് നേതൃത്വം നല്‍കിയത് ഒരു മുസ്്‌ലിം മന്ത്രിയായിരുന്നു. ആദ്യം അറബിക് യൂനിവേഴ്‌സിറ്റി വരട്ടെ എന്നിട്ടാവാം സംസകൃത സര്‍വകലാശാലയെന്ന് ആ മന്ത്രിയോ മന്ത്രി പ്രതിനിധീകരിക്കുന്ന സമുദായ പാര്‍ട്ടിയോ ചിന്തിച്ചില്ല. 1993 ലാണ് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സ്ഥാപിക്കപ്പെടുന്നത്. സംസ്‌കൃത സര്‍വകലാശാല സ്ഥാപിച്ച് ഇരുപത് വര്‍ഷത്തിന് ശേഷമാണ് അറബിക് സര്‍വകലാശാലയെ കുറിച്ചുള്ള ആവശ്യം ഉയര്‍ത്തുന്നത് പോലും………… തൊഴിലില്ലായ്മയാണ് ഇന്നത്തെ യുവസമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജീവിതോപാധി തേടിയുള്ള മലയാളികളുടെ യാത്രകളാണ് സമകാലിക കേരളത്തിലെ പുഷ്‌കലമായ സാമൂഹിക സാമ്പത്തിക ഔന്നിത്യത്തിന് നിദാനമെന്ന് സാമൂഹിക ശാസത്രജ്ഞരൊക്കെയും വിധിയെഴുതിയ യാതാര്‍ത്ഥമാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഭാഷപരമായ ദൗര്‍ഭല്യവും വിവര പോഷണത്തിന്റെ ദാരിദ്രവും കാരണം കഫ്റ്റീരിയകളും ചായമക്കാനികളുമാണ് അധിക മലയാളി ജീവിതവും ഹോമിക്കപ്പെടുന്നത്. അറബി ഭാഷ നൈപുണ്യവും വിവരസാങ്കേതിക വിദ്യയും വശമുള്ള കേരളത്തിലെ അറിയപ്പെട്ട ഇസ്ലാമിക സര്‍വകലാഷാലകളില്‍ നിന്നും പുറത്തിറങ്ങുന്ന യുവപണ്ഡതന്മാര്‍ ഗള്‍ഫ് നാടുകളില്‍ സ്വദേശികളേക്കാളും ഉയര്‍ന്ന തസ്തികകളില്‍ സേവനം ചെയ്യുന്നുവെന്ന ഒരു പുതിയ അനുഭവവും നമ്മുടെ മുമ്പിലുണ്ട്. ഗള്‍ഫുനാടുകളില്‍ ഉയര്‍ന്ന ജോലി ലഭിക്കുന്നതിന് പുതിയ കലാ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യൂനിവേഴ്‌സിറ്റി തലങ്ങളില്‍ നല്‍കപ്പെടുന്ന അറബി ഭാഷാ പഠനം ഏറെ ഉപകരിക്കും. അറബ് നാടുകളില്‍ വര്‍ധിച്ചു വരുന്ന തൊഴില്‍ സാധ്യതകളെ യഥോചിതം ഉപയോഗപ്പെടുത്തണമെങ്കില്‍ അറബി ഭാഷയില്‍ വ്യുല്‍പത്തി നേടല്‍ അത്യാവശ്യമാണ്. ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഐടി പ്രഫൊഷനലുകള്‍ തുടങ്ങിയ വിദഗ്ധര്‍ക്കെല്ലാം ഉയര്‍ന്ന വേതനം ലഭിക്കുന്ന ജോലികള്‍ അറബ് നാടുകളില്‍ ലഭിക്കുന്നതന് അറബി ഭാഷാ പഠനം അനിവാര്യമാണെന്ന് പുതിയ കാല അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയ മുനകുത്തി നില്‍ക്കുന്ന അമേരിക്കയടക്കമുള്ള പാശ്ചാത്യന്‍ രാഷ്ട്രങ്ങള്‍ അറബി ഭാഷാ പഠനത്തിന്റെ പ്രസക്തി മനസ്സിലാക്കി തങ്ങളുടെ പൗര്യന്‍മാര്‍ക്ക് വ്യവസ്ഥാപിത രീതിയിലൂടെ അറബി ഭാഷാ പരിജ്ഞാനം നല്‍കി അറബ് നാടുകളിലെ തൊഴില്‍ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുമ്പോയാണ് നമ്മള്‍ പരസ്പരം പഴിചാരുന്നത്…………………. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിംഡ്ജ് പോലുള്ള ദേശാന്തരീയ യൂനിവേഴ്‌സിറ്റികള്‍ അറബി പഠനത്തിന് വേണ്ടി സ്‌പെഷല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുമ്പോയാണ് നമ്മില്‍ ചിലര്‍ അറബിക്ക് ഭ്രഷ്ട് കല്‍പിക്കുന്നത്. ഗള്‍ഫ് നാടുകളിലെ സ്ഥാനപതികളായി നിയമിക്കപ്പെടുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥാന്‍മാര്‍ക്ക് അറബി ഭാഷ പഠനത്തിന് വേണ്ടി രാജ്യം ലക്ഷ്യങ്ങളാണ് വര്‍ഷാവര്‍ഷവും ചിലവഴിക്കുന്നത്. ഒരു അന്താരാഷട്ര നിലവാരത്തിലുള്ള അറബിക് യൂനിവേഴ്‌സിറ്റിയുടെ സ്ഥാപനം അതിനുള്ള ഒരു പരിഹാര വഴിയാവും. അറബിക് യൂനിവേഴ്‌സിറ്റിക്ക് പിന്നില്‍ ഒരു വിഭാഗത്തിന്റെ സാമൂദായിക താല്‍പര്യമാണെന്ന് മുറവിളികൂട്ടുന്നവര്‍ നിരവധി അറബ് രാജ്യങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയായി വര്‍ഷങ്ങളോളമുള്ള ജീവിതാനുഭവത്തിന്റെ ഭാഗമായി ടി.പി ശ്രീനിവാസന്റെ നയതന്ത്രപരമായ തിരിച്ചറിവില്‍ നിന്നാണ് അറബിക് യൂനിവേഴ്‌സിറ്റിയെന്ന ഒരു ചിന്തക്ക് ചിറക് മുളക്കുന്നതെന്ന് ഓര്‍ക്കുന്നത് നന്ന്. ഇന്ത്യന്‍ മുസ്്‌ലിംകളുടെ സാമൂഹിക സാംസ്‌കാരിക അവസ്ഥയെ കുറിച്ച് പഠനം നടത്താന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടി്‌ന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണകാലത്ത് കേരളത്തില്‍ രൂപീകരിച്ച പാലൊളി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് അറബിക് യൂനിവേഴ്‌സിറ്റി സര്‍ക്കാറിന്റെ പരിഗണനയില്‍ വരുന്നത്. പ്രതിലോമകരമായ നിലപാടാണ് അറബിക് യൂനിവേഴ്‌സിറ്റി വിഷയത്തില്‍ ഇപ്പോള്‍ സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്നാണ് അതിവിചിത്രം. അറബിക് യൂനിവേഴ്‌സിറ്റിയെ വര്‍ഗീയതയുടെ പൊതിയില്‍ പൊലിപ്പിച്ചവതരിപ്പിക്കുന്നതിനെതിരെ മതേതര സമൂഹം ജാഗ്രത്താവേണ്ടതുണ്ട്. അറബി ഭാഷാ പഠനത്തിനെതിരെ കണ്‍ഠ കോടാലി ഉയര്‍ത്തിയ എമ്പതിലെ നായനാര്‍ സര്‍ക്കാറിന്റെ പ്രേത ഭാതയേറ്റവരാണ് ഇന്ന് അറബിക് യൂനിവേഴ്‌സിറ്റിക്കെതിരെ മറു കുറിപ്പെഴുതുന്നവര്‍. അറബി ഭാഷാ സംരക്ഷണത്തിന്റെ വഴിയില്‍ പ്രതിരോധത്തിന്റെ ഗാവര്‍ദ്ദം പോലെ എഴുന്നു നിന്ന മുസ്്‌ലിം സംഘശക്തി അറബിക് സര്‍വകലാശാല വിഷയത്തിലും പാരമ്പര്യ വഴിയോട് ചേര്‍ന്നു നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം. മതേതരത്വത്തിനു വേണ്ടിയുള്ള രാജിയാകലുകളും മുന്നണി ബന്ധത്തെ ഓര്‍ത്തുള്ള കീഴൊതുങ്ങലുമല്ല കാലത്തിനാവശ്യം. എന്റെ സമുദായത്തിന്റെ അവകാശത്തിന്റെ മുടിനാരിഴ വിട്ടു തരുന്ന പ്രശ്‌നമില്ല, എന്നാല്‍ ആരാന്റെ അവകാശത്തിന്റെ അണുമണി തൂക്കം അപഹരിക്കില്ലയെന്ന സിഎച്ചിയന്‍ നിലപാടാണ് സമുദായ പ്രതീക്ഷിക്കുന്നത്. തയ്യാറാക്കിയ്ത്: കെ.സി അശ്‌റഫ് കുറ്റൂര്‍. 9633552104 (മന്‍ഹജു റഷാദ് ഇസ്ലാമിക് കോളേജില്‍, ചേലേമ്പ്ര അധ്യാപകനാണ് ലേഖകന്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter