ഖത്തര്‍ യൂണിവേഴ്സിറ്റി-തുറക്കപ്പെട്ട വാതായനം
- Web desk
- Jul 25, 2012 - 18:44
- Updated: Sep 18, 2017 - 16:27
ഖത്തറിന്റെ വൈജ്ഞാനിക മേഖലയെ വളരെയേറെ സ്വാധീനിച്ചതാണ് ഖത്തര്‍ യൂണിവേഴ്സിറ്റി. സ്വദേശിവിദ്യാര്‍ത്ഥികള്‍ക്ക് പുറമെ വിവിധ വിദേശ രാഷ്ട്രങ്ങളില്‍നിന്നും പഠനത്തിനും മനനത്തിനുമായി ഇവിടെ വിദ്യാര്‍ത്ഥികള്‍ എത്തുന്നു. ഖത്തര്‍ സര്‍ക്കാറിന് കീഴില്‍ തുടക്കം കുറിച്ച ആദ്യ സര്‍വ്വകലാശാലയും ഇത് തന്നെ. സമൂഹത്തിന് ഉന്നതവും നിലവാരപൂര്‍ണ്ണവുമായ വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതത്രെ ഖത്തര്‍യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം.
150 ല്‍താഴെ മാത്രം വരുന്ന വിദ്യാര്‍ത്ഥികളുമായി 1973ലായിരുന്നു ഇതിന്റെ തുടക്കം. സ്വതന്ത്രഖത്തറിലെ ഉന്നതവിജ്ഞാനരംഗത്തെ ആദ്യസംരംഭമായിരുന്നു ഇത്. ഇന്ന് 700ലേറെ അംഗങ്ങളാണ് അതിന്റെ അധ്യാപകസമിതിയില്‍ തന്നെയുള്ളത്. 30000ത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഇതിനികം സര്‍വ്വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്.
നല്‍കുന്ന കോഴ്സുകള്‍ക്കെല്ലാം അന്താരാഷ്ട്ര അംഗീകാരവും നിലവാരും ഉറപ്പുവരുത്താന്‍ ഖത്തര്‍ യൂണിവേഴ്സിറ്റി എന്നും ശ്രമിക്കുന്നു. ഭാഷാപഠനത്തിലെ ഉന്നത കോഴ്സുകള്‍ക്ക് പുറമെ, വൈദ്യശാസ്ത്രം, പാരാമെഡിക്കല്‍ തലങ്ങളിലും ടെക്നോളജിയിലും ഇന്ന് നിലവാരമേറിയ കോഴ്സുകളാണ് സര്‍വ്വകലാശാല ഒരുക്കുന്നത്. അറബിയാണ് പ്രധാന അധ്യാപനഭാഷയെങ്കിലും ആവശ്യമായവര്‍ക്ക് ഇംഗ്ലീഷ് ഭാഷാക്ലാസുകളും ലഭ്യമാണ്.
നിലവില്‍ ഏഴ് കോളേജുകളാണ് സര്‍വ്വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്
എന്‍ജിനീയറിംഗ് കോളേജ്
മാനേജ്മെന്റ് ആന്റ് ഫൈനാന്‍സ് കോളേജ്
ശരീഅ ആന്റ് ഇസ്ലാമിക് സ്റ്റഡീസ് കോളേജ്
നിയമ പഠന കോളേജ്
വിഭവശേഷിവികസന കോളേജ്
പാരാമെഡിക്കല്‍ കോളേജ്
ഇവക്ക് പുറമെ, വയര്‍ലെസ് കമ്യൂണിക്കേഷന്‍ മേഘലയിലെ നൂതന സംരംഭങ്ങള്‍ പഠിക്കാനും പരിചയിക്കാനുമായി തുടക്കം കുറിച്ച സെന്റര്‍ ഫോര്‍ വയര്‍ലസ് കമ്യൂണിക്കേഷനും രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ സജീവമായി ഇടപെടാന്‍ വിദ്യാര്‍ത്ഥികളെ പര്യാപ്തമാക്കുന്ന സോഷ്യല്‍റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പുതിയ സംരംഭങ്ങളാണ്.
ലോക തലത്തില്‍ ഖത്തര്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് വൈജ്ഞാനിക പിന്‍ബലം നല്‍കുകയാണ് ഈ സര്‍വ്വകലാശാല. അതോടൊപ്പം, വിദേശ രാഷ്ട്രങ്ങളില്‍നിന്ന് എത്തുന്ന വിജ്ഞാനദാഹികളായ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അത് വിവിധ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിടുകയും ചെയ്യുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment