ഖത്തര്‍ വിദ്യാര്‍ത്ഥി ഫെസ്റ്റ് സമാപിച്ചു
  qദോഹ: കേരള ഇസ്‌ലാമിക് സെന്ററിനു കീഴിലെ അഞ്ചു മദ്‌റസകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവന്ന വിദ്യാര്‍ഥി ഫെസ്റ്റ് ഐ.സി.സി ഹാളില്‍ നടന്ന പൊതുസംഗമത്തോടെ സമാപിച്ചു. അധ്യാപകരുടെ കൂട്ടായ്മയായ ഖത്തര്‍ റെയിഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ ആയിരുന്നു ഫെസ്റ്റ് സംഘടിപ്പിച്ചത്. ദോഹ ജദീദ്, മതാര്‍ ഖദീം, വക്ര, മദീന ഖലീഫ, മൈദര്‍ എന്നീ അഞ്ച് കെ.ഐ.സി മദ്‌റസകളില്‍ നിന്നായി കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ കാറ്റഗറികളില്‍ ഒന്നാം സ്ഥാനം ലഭിച്ച നൂറില്‍ പരം വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചു. മത്സരത്തില്‍ മതാര്‍ ഖദീം മദ്‌റസ ഒന്നാം സ്ഥാനവും വക്ര, ദോഹ ജദീദ് എന്നീ മദ്രസകള്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. അസീസ് പേരാല്‍, ജമാല്‍ പുറക്കാട്, ഹമീദ് പുറമേരി സത്താര്‍ കുട്ടോത്ത്, ഹാരിസ് കണ്ണൂര്‍ തുടങ്ങിയവര്‍ മല്‍സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വൈകിട്ട് നടന്ന പൊതു സമ്മേളനം അബ്ദുറഹ്മാന്‍ രണ്ടത്താണി എം ല്‍ എ ഉല്‍ഘാടനം ചെയ്തു. കെ.ഐ.സി പ്രസിഡന്റ് എ.വി അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ആദൃശ്ശേരി അബ്ദുല്‍ ഹകീം ഫൈസി മുഖ്യപ്രഭാഷണം നടത്തി. നാസര്‍ ഹാജി, മുഹമ്മദലി ഖാസിമി, സകരിയ മാണിയൂര്‍, സി.വി ഖാലിദ്, അലികുഞ്ഞി ഫൈസി, മൊയ്തീന്‍ കുട്ടി വയനാട് ഇഖ്ബാല്‍ കൂത്തുപറമ്പ്, ഇബ്രഹിം മൗലവി, ബഷീര്‍ മൗലവി, അബ്ദുല്‍ ഖാദര്‍ ബഖവി, സൈനുദ്ദീന്‍ നിസാമി തുടങ്ങിയവര്‍ മത്സര വിജയികള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കെ.ഐ.സി ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ ഹുദവി സ്വാഗതവും കെ.ബി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter