അറബിക് സര്‍വകലാശാല സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാവുന്നു
  .adfsfhhകൊച്ചി: നിര്‍ദ്ദിഷ്ട അറബിക് സര്‍വകലാശാലയ്ക്ക് ബജറ്റില്‍ തുക വകയിരുത്താത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ഇത് സംബന്ധിച്ച് പരാമര്‍ശമുണ്ടാവുമെന്ന് പ്രതിക്ഷിച്ചിരുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച ബജറ്റ്.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു അറബിക് സര്‍വകലാശാല. സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പാലോളി കമ്മിറ്റിയുടെ നിര്‍ദ്ദേശമായിരുന്ന അറബിക് സര്‍വകലാശാല നടപ്പിലാക്കാനുള്ള സുവര്‍ണാവസരമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഇതോടെ നഷ്ടപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. സര്‍വകലാശാലക്കെതിരേ തുടക്കം മുതലേ ചില പ്രത്യേക കേന്ദ്രങ്ങളും ഉദ്യോഗസ്ഥ ലോബിയും രംഗത്തു വന്നിരുന്നു. സാമ്പത്തിക ബാധ്യത പറഞ്ഞുകൊണ്ടായിരുന്നു ഉദ്യോഗസ്ഥ ലോബിയുടെ എതിര്‍പ്പെങ്കിലും സര്‍വ്വകലാശാല വേണമെന്ന മറുവാദത്തിനു മുമ്പില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ധനകാര്യവകുപ്പിനെ ഉപയോഗപ്പെടുത്തി ചില പ്രത്യേക മത മേധാവികള്‍ നടത്തിയ നീക്കത്തെ പ്രതിരോധിക്കാന്‍ കഴിയാതെ വന്നതാണ് സര്‍വകലാശാല മരീചികയായി മാറുന്നതിന് നിമിത്തമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഒരാഴ്ച മുന്‍പ് 52 എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഒന്നിച്ചാണ് ഇതേ ധനകാര്യ വകുപ്പ് അംഗീകാരം നല്‍കിയിരുന്നത്. ഈ സ്ഥാപനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും അറബിക് സര്‍വ്വകലാശാലയെ എതിര്‍ത്തിരുന്ന മതവിഭാഗത്തില്‍ പെട്ടതാണെന്നതാണ് യാഥാര്‍ഥ്യം. നിയമസഭാ തെരെഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പോലും യു.ഡി.എഫ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ അവഗണനക്കെതിരേ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാവുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter