ദാറുല്‍ഹുദായില്‍ വനിതകള്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്സ്
- Web desk
- Jul 6, 2013 - 11:32
- Updated: Oct 1, 2017 - 08:52
ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ സെന്‍റര്‍ ഫോര്‍ പബ്ലിക് എഡുക്കേഷന്‍ ആന്‍റ് ട്രെയിനിംഗിന് കീഴില്‍ മുസ്‌ലിം വനിതകള്‍ക്കായി പ്രത്യേക സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുന്നു. സ്ത്രീകളില്‍ ദീനീ വിജ്ഞാനം വര്‍ദ്ധിപ്പിക്കുകയും മതബോധം വളര്‍ത്തുകയും ചെയ്യുക വഴി ഉത്തമ കുടുംബിനിയും താന്‍ സഹവസിക്കുന്നവര്‍ക്കിടയില്‍ മതകാര്യങ്ങളില്‍ ബോധമുണ്ടാക്കുവാന്‍ കഴിവുറ്റ പ്രബോധകയുമായ സ്ത്രീകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്.
വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെയാണ് കോഴ്‌സ് നടത്തപ്പെടുക. എട്ട് മാസം നീണ്ടുനില്‍ക്കുന്ന കോഴ്‌സില്‍ കുടുംബ കര്‍മശാസ്ത്രം, ഖുര്‍ആനും വിശ്വാസ സംഹിതകളും, തസവ്വുഫും ആതമസംസ്കരണവും, സ്ത്രീയും കുടുംബവും എന്നീ നാല് പേപ്പറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വിഷയത്തിനും നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ വെച്ച് കോണ്‍ടാക്ട് ക്ലാസ് നടത്തപ്പെടും. പുറമെ പ്രത്യേക പാഠ പുസ്തകങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍കപ്പെടുന്നതായിരിക്കും.
Certificate Course in Islamic Concepts and Practices എന്ന പേരില്‍ പ്രത്യേക ഫീസോടെ നല്‍കപ്പെടുന്ന കോഴ്സിലെ ആദ്യബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷാ ഫോം 2013 ആഗസ്ത് 2 ന് മുമ്പ് ദാറുല്‍ ഹുദായില്‍ എത്തിക്കേണ്ടതാണ്.
അപേക്ഷാഫോം ദാറുല്‍ഹുദാ ഓഫീസിലും സ്ഥാപനത്തിന്‍റെ വെബ്സെറ്റിലും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 9846047066, 9744477555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment